Monday 10 October 2011

 ചെറിയ വീടാണ് മാസ്റെരുടെത്
വയല്‍ നികത്തിയ  സ്ഥലം......................
ഒരു ചെറിയ കോലായ,വളരെ ഇടുങ്ങിയ നടുമുറി...
അതില്‍ നിന്നും ഇരു വശതെകായി രണ്ടു ചെറിയ മുറികള്‍.....
കരിപിടിച്ചു .....തുടങ്ങിയ അടുക്കള .......
പരിഷതടുപ്പ് ഇല്ലേ ഇവിടെ........?
ഒരു ഫ്രീസറില്‍ ആണ് മാസ്റെരെ കിടത്തിയിരിക്കുന്നത്.......
ഫ്രീസറിന്റെ ഗ്ലാസിനുള്ളില്‍ കൂടെ സൂക്ഷിച്ചു നോക്കുമ്പോള്‍........
"മാസ്റെര്‍ ശ്വസികുന്നുണ്ടോ ........?
ശരീരത്തിലൂടെ...........ഒരു തരിപ്പ് കയറി.........
രാവിലെ നല്ല തിരകാന് വീട്ടില്‍ ...സുധാരെട്ടന്റെ കാള്‍ കണ്ടാണ്‌ തിരിച്ചു വിളിച്ചത്........മാസത്തിലെ മീറ്റിംഗ് ഏഴാം തിയതി അല്ലെ.........?അതോ വല്ല യാത്രയും തരപ്പെട്ടോ...........?ഹെല്‍മറ്റ് ഇടുന്നതിനു മുന്‍പ് വിളികാം........
"ആ ഞാനാണ്.......സുധാരേട്ടന്‍ ‍........മ്മളെ ശിവരാജന്‍ മാസ്റെര്‍..........."
എന്തേ..........?
"ഇന്നലെ പെട്ടന്ന് .......ഒരു നെഞ്ചു വേദന.......ഭരതെട്ടനും,രാജുവേട്ടനും.....മെഡിക്കല്‍ കോളേജില്‍ ഉണ്ട്.....
കുറച്ചു നേരത്തെ കിട്ടിയ വിവരം......അഡ്മിറ്റ്‌ ആണെന്നായിരുന്നു.........."
സുധാരേട്ടന്‍ അല്ലെങ്കിലും.........വളരെ പതുകെയാണ്.........
"ഇപ്പോള്‍  സുരേഷ് വിളിച്ചു പറഞ്ഞു...........മരിച്ചെന്നു........."
മറുപടി ഒന്ന് പറയാന്‍ നില്‍കാതെ ഹെല്‍മറ്റ് ഇട്ടു അവന്‍ വണ്ടി എടുത്തു .....ഓഫീസില്‍ എത്തണം..........ഇന്ന് ഒരു അത്യാവശ്യ സമ്മേളനം ഉണ്ടല്ലോ......എങ്ങിനെയാണ് ഒഴിവാകുക..........
ഒഴിവാകിയെ പറ്റു........ഓഫീസില്‍ എത്തി ആദ്യം തന്നെ  ലീവ് ലെറ്റര്‍ എഴുതി ........ശേഷമാണ്.........സാറിന്റെ അടുത്ത് ചെന്ന്നത്....ആവശ്യമില്ലാതെ ലീവ് എടുകില്ലെന്നരിയാം.........കാര്യം പറഞ്ഞപോള്‍ സര്‍  ഒന്നും പറഞ്ഞില്ല..........
നേരെ നാടിലേക്ക്................
                          താഴ്ന്നു നില്‍കുന്ന മുഖത്തില്‍ നിന്നും.......വലിയ പ്രയാസം വേണ്ടി വന്നില........കണ്ണീര്‍ അറിയാതെ.....എന്റെ ശരീരത്തിന്റെ ഭാഗമാല്ലാതായി ...
"എവിടെ......?എവിടെ ........? ഒരു പറ്റം കൊച്ചു കുട്ടികള്‍ .........അതിയായ ഉത്സാഹതോടെയാണ്.......
മാസ്റെരെ കണ്ടതും.........അതില്‍ ഒരുത്തന്‍........ഹ ഹ .........എന്ന് ചിരിച്ചു,,,,,,,,
"മാസ്റെരെന്താ ഇത് മാജിക് കാണിക്യ..............?"അവന്റെ ചോത്യം ഉറക്കെ തന്നെ ആയിരുന്നു.......
"മിണ്ടല്ല........." കൂടത്തില്‍ സുന്ദരിയാനവള്‍.....തന്റെ വിടര്‍ന്ന കണ്ണുകള്‍ കൂടുതല്‍  വിടര്‍ത്തി അവള്‍ അവന്റെ നേര്‍ക് നോക്കി.........
"മ്മക് ന്നാല് രിബ്ബന്‍ മുറിച്ചു ..........ഒരു മാജിക്‌  കാണിച്ചില്ലേ..........അതുപോലെ  എന്തോ ആണെടോ ....." അവന്‍ സുന്ദരിയെ കളിയാകി......."
അവന്റെ സംസാരം തീരില്ല എന്നരിഞ്ഞതിനാലാവും ...........അവന്റെ ടീച്ചര്‍ ആണെന്ന് തോന്നുന്നു........അവനെ വെളിയിലേക്ക് എടുത്തു കൊണ്ട് പോയി....
"അയ്യോ.... കൊച്ചുങ്ങളെ ........"മാസ്റെരുടെ  ഭാര്യ ആണ്
മാസ്റ്റര് പോയല്ലോ........"സുന്ദരി അവളുടെ വിടര്‍ന്ന കണ്ണുകള്‍.........ചുവപ്പിച്ചു.............കരയാന്‍ തുടങ്ങി...........
ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല....അവന്‍ പതുകെ മുറ്റത്തേക്ക് ഇറങ്ങി...
മാഷേ ആദ്യമായി കാണുന്നത് ഫിഷറീസ് ക്വാര്റെര്സില്‍ വചായിരുന്നല്ലോ......ഞങ്ങളുടെ പുതിയതായി തുടങ്ങിയ ടുഷ്യന്‍ ക്ലാസ്സിലേക്ക് കുറച്ചു കുട്ടികളെ ചെര്കണം........അച്ഛന്‍ മരിച്ചതില്‍ പിന്നെ അവനും ശ്യ്ലെന്ദ്രന്‍ മാസ്റെരുടെ കൂടെ കൂടിയതാണ്..........
വല്ല്യ ബുദ്ധിമുട്ടില്ലാതെ തന്നെ കുട്ടികളെ ചേര്‍ത്താന്‍ മാസ്റെര്‍ സമ്മതിച്ചു........അതില്‍ പിന്നെ അവനെ മാസ്റെര്‍ ഇപ്പോഴും..........."പ്രിന്സിപാളെ" എന്നെ വിളിച്ചിട്ടുള്ളൂ

           അവന്‍ മുറ്റത്തെ ഒരു കസേരയില്‍ പ്രകാശന്‍ മാസ്റെരുടെ അടുത്തായി ഇരുന്നു......"അടുത്ത ആഴ്ച "രസതംത്ര ക്ലാസുകള്‍ തുടങ്ങാന്‍ ഇരുന്നതാണ്,,,,,,നാളെ കഴിഞ്ഞു നമ്മുടെ പഞ്ചായത്തിലെ   സ്കൂളുകളില്‍  പോവണം .........ടീചെര്‍മാരെ കാണണം എല്ലാം മാസ്റ്റര് ഏറ്റതാണ് ..........വയ്യ എന്നൊരു വാക് മാസ്റെരുടെ നിഘണ്ടുവില്‍ ഇല്ല.....പച്ചകറികള്‍ക്ക്  തടം ഇടാനും,വളം ഇടാനും എല്ലാം മാസ്റെര്‍ വേണം ...........വിളവു കൊണ്ട് പോവുന്നതിലാണ് നമ്മുടെ ഒക്കെ ശുഷ്കാന്തി........"പ്രകാശന്‍ മാസ്റെരുടെ വാകുകള്‍ക്ക് എന്നും നല്ല വ്യക്തതയാനല്ലോ.....ഇന്നിപ്പം .........ആ മനസും ഇടരുന്നുണ്ടോ.........
വളരെ അടുത്തിടപഴകുന്ന വ്യക്തികള്‍ മരണ പെടുമ്പോള്‍ ..........സ്വന്തം ശരീരത്തില്‍ നിന്നും ...........ഒരവയവം മുറിഞ്ഞപോലെ ഒരു വേദന.......മനസ്സിനെ അത് വല്ലാതെ നീറ്റുന്നു...........
പ്രകാശന്‍ മാസ്റെര്‍ തന്റെ കാലില്‍ ചോര കുടിച്ചു രസിക്കുന്ന കൊതുകിനെ ശക്തിയായി അടിച്ചു..........ആ അടിയില്‍ മാസ്റെരിനു തന്നെയാവും വേദനിച്ചത്‌........കൊതുക് അതിന്റെ പാടിന് പോയി.........
                 വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ശിവരാജന്‍ മാസ്റെര്‍കുണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു........ക്വാര്റെര്സിലും,വാടവീടും ഒക്കെ ആയി ,അവസാനം മകളുടെ കല്യാണ സമയത്താണ് ഒരു വീട് വിലക്ക് വാങ്ങിച്ചത്,,,,,,,,,,അത് ഈ വയലില്‍ .........നികത്തി എടുതതായതിനാല്‍ അതിന്റെ അപാകത ശരിക്കും ഉണ്ടവിടെ.......അടുത്ത പറമ്പിലെ..........സ്വെപ്ടിക് ടാങ്ക് തുരന്നാണ് കിടക്കുന്നത്.....കൊതുകിനു വളരാന്‍ വേറെ വല്ല ഇടവും വേണോ........?
ചിക്കന്‍ ഗുനിയ.......ദംകിപനി എന്നീ മാരക രോഗങ്ങള്കെതിരെ എത്ര എത്ര  ക്ലാസുകള്‍ ‍ മാസ്റെര്‍ എടുത്തു............
ജീവിത പരെക്ഷണത്തില്‍ പരാജയപെട്ട മാസ്റെര്‍ അവസാനം ഇവിടെയാണ്‌ എത്തിയത്.........ജീവിക്കാന്‍ നല്ല  ഒരു ചുറ്റുപാട് ഇല്ലാതെ......

                           അവന്‍ ഫിഷരീസില്‍ അദ്ധ്യാപകന്‍ ആയി വന്നതിനു ശേഷമാണ് അറിയാന്‍ കഴിയുന്നത്‌മസ്റെര്‍ക്ക് ഫിഷരീസില്‍ ആണ്  താല്പര്യം എന്ന്....
അത് കൊണ്ട് തന്നെ ആയിരുന്നല്ലോ അദ്ദേഹം അവിടെ പ്രാക്ടിക്കല്‍  ക്ലാസ് എടുക്കാന്‍ അദ്ധേഹത്തെ താല്‍കാലികമായി നിയമിച്ചതും.....
"ഷുഗറിന്റെ കുഴപ്പം ഉണ്ടായിരുന്നു അത്രേ........കഴുത്തിന്‌ പിറകിലായി ഒരു ബ്ലോക്കും ഉണ്ടായിരുന്നത്രേ...
പാലിയെടിവു യൂണിറ്റിന്റെ അന്ഗവും ആയിരുന്നല്ലോ.......... അതില്‍
മാസ്റ്റര് ഒരു പാടുരോഗികളെ ശുശ്രൂക്ഷിച്ചതല്ലേ.......?,അതുകൊണ്ടാവാം അധികം  കിടന്നില്ലല്ലോ........,പുണ്യം ചെയ്ത മരണം............"അബ്ദു റഹിമാന്‍ മാസ്റെര്‍ എന്റെ കണ്ണിലേക്കു  നോക്കി....
എന്റെ അധ്യാപികയ്ടെ  ഭര്‍ത്താവും.........ഞങ്ങളുടെ  " ഒരുമ" സംഘത്തിലെ മുതിര്‍ന്ന അങ്ങവുമാണ് അബ്ദു റഹിമാന്‍ മാസ്റെര്‍......
              "എങ്ങിനെയാണ്......ഇത്ര അധികം ദുരിതം അനുഭവിക്കുന്ന രോഗികളെ ശുശ്രൂക്ഷികുന്നത്........."എന്നാ എന്റെ ചോദ്യത്തിനു ശിവരാജന്‍ മാസ്റെര്‍ പറഞ്ഞത് മറ്റൊരു കഥയായിരുന്നു..........
പണ്ട് കുട്ടികാലത്ത് ശവം പോസ്റ്റ്‌ മോര്ടം ചെയ്യുന്നത് കാണാന്‍ പോയിടുണ്ടാത്രേ.........ശവത്തിന്റെ വയര്‍ തുറന്നാല്‍ അവിടെങ്ങും ആരും നില്കില്ല..........കാണണം എന്നാ വാശി  ആയിരുന്നു.........അന്ന് പോലും ഒരു പേടിയോ......മനം മടുപ്പോ ഉണ്ടായിട്ടില്ല............പിന്നെയാണോ കൊച്ചനെ ഇതൊക്കെ............?
                                                  അടുത്ത ദിവസം രാവിലെ ബോഡി എടുക്കും എന്നാണു തീരുമാനിച്ചത്..........
വീടുകാരും,ബന്ധുക്കളും എല്ലാം ഞങ്ങള്‍ ഒക്കെ  തന്നെ ആയതുകൊണ്ട്...........
ഭരതേട്ടന്‍  ആണ് അറിയിച്ചത്.......
"കെ.ടി. ആര്‍........കാണണം എന്ന് പറഞ്ഞു..........."
എട്ടരയും കഴിഞ്ഞപ്പോള്‍ ആളുകള്‍ മുരുമുരുക്കാന്‍ തുടങ്ങി..........
ഒരുമ യിലും അഭിപ്രായ വ്യത്യാസം........പതുക്കെ ഉയര്‍ന്നു.........
ഭരതേട്ടന്റെ നിശ്ചയ ധാര്‍ട്യം ഒന്ന് മാത്ര.........അതാ  "കെ.ടി. ആര്‍"
"ഇനി ആരെങ്കിലും  ഉണ്ടോ................?"
 ബോഡി .....ഇനി ശ്മാശാനതെക്ക്........
അവനും ആള്‍ കൂട്ടത്തില്‍ ചേര്‍ന്ന്..........നടന്നു.....
                "ഇനി  വരുന്നൊരു തലമുറയ്ക്ക്.
                  ഇവിടെ വാസം സാധ്യമോ.........."
ബെപൂര്‍ ഹൈ സ്കൂളിലെ ഏതോ ക്ലാസ് മുറിയില്‍ നിന്നാണ്.......ശിവരാജന്‍ മാസ്റെര്‍........ഭയങ്കര ആവേശത്തില്‍ ആണ്........ചങ്ക് പൊട്ടില്ലേ  ഈ മനുഷ്യന്...........?"
"അല്ലെങ്കിലും മാസ്റെര്‍ക്ക് കുട്ടികളെ കണ്ടാല്‍ അങ്ങിനെയാണ്......വല്ലാത്തൊരു ജീവന്‍ ആണ്.........."
കുട്ടികളെ നമുക്ക് കവല ‍ വരെ ഒന്ന് കൊണ്ട് പോവാം....."
ഈ വെയിലതോ...."
ആരോ വേണ്ട എന്നാ ഭാവത്തിലാണ്......
പക്ഷെ മാസ്റെര്‍ വിട്ടില്ല...........മാസ്റെര്‍ കുട്ടികലെയുമായി.....സ്കൂള്‍ മുറ്റത്ത്‌ എത്തി കഴിഞ്ഞിരുന്നു....
എല്ലാവരും ഉണ്ട് എല്‍.പി,യു.പി,ഹൈ സ്കൂള്‍ എല്ലാവരും.....
പിറകെ ഞങ്ങളും കൂടി.......ശിവദാസേടനും.ശ്യ്ലെന്ദ്രന്‍ മാസ്റെരും
എല്ലാവരുംഉറക്കെ പാടുന്നുണ്ട്....
അവര്‍ പോയി വരട്ടെ.......അവന്‍ മടിച്ചു സ്കൂളില്‍ തന്നെ നില്പായി..
അവന്‍ ഈ സ്കൂളില്‍ ആയിരുന്നലോ പഠിച്ചിരുന്നത്...അവന്റെ ഏഴാം ക്ലാസ് അതായിരുന്നു ഈ ക്ലാസ്...........
"അയ്യോ.....അതാ അവര്‍ ഇങ്ങോട്ട് തിരിച്ചു കയറാതെ പോവുകയാണോ..."
അവന്‍ കൂടെ ഏതാണ ഓടുകയായിരുന്നു..........
ഇതെന്താണ് ........പരിഷത് പ്രവര്‍ത്തകര്‍ അല്ലാത്തവരും ഉണ്ടല്ലോ.......ശരിക്കും പരിഷത് വിരോധികളും ഉണ്ട്.......എല്ലാവരും ഉറക്കെ പാടുന്നുമുണ്ട്....ഇപ്പോള്‍ ശിവരാജന്‍ മാസ്റെര്‍ ഏറ്റവു മുന്‍പില്‍ ആണ്.........അവനും ഉറക്കെ പാടി.......
                 "മലിനമായ ജലാശയം .........
തിരമാലകള്‍ ആര്തടിച്ചു ഉയരുന്നുണ്ട്....ഓ ..ഇന്ന് കര്കിടക വാവാണല്ലോ........കടപുറത്തു നല്ല തിരകാന്..........
"ഇവിടെ വച്ച് എങ്ങിനെ പരിഷത്തിന്റെ സമ്മേളനം നടത്തും...........?"
എന്റെ ചോദ്യത്തിനു വിജയക്രിശ്നെട്ടന്‍ ഒന്നും പറഞ്ഞില്ല......
വിധ്യാലയതിലെക്കുള്ള....ആത്മ വിധ്യാലയതിലെക്കുള്ള ഗേറ്റ് തുറന്നപ്പോള്‍.....അവന്‍ ആകെ ക്ഷീണിച്ചിരുന്നു....അവന്‍ അവിടെ ഒരു ബെഞ്ചില്‍ തല്‍കാലം ഇരുന്നു......കൂടെ പ്രകാശന്‍ മാസ്റെരും കൂടെ ഇരുന്നു...
                    കര്‍മ്മങ്ങള്‍ എല്ലാം തീര്‍ത്തു ഷിജു ചിതക്ക്‌ തീ കൊളുത്തി......കാകകള്‍ ഒന്നും തന്നെ വരുന്നില്ലല്ലോ......ഓ ഇന്ന് തിന്നു മടുത്തു കാണും........വാവാണല്ലോ....
                 ക്രയ്സ്തവ മതത്തില്‍ ജനിച്ചു.........ആ മത വിസ്വാശി ആണെന്ന് ആര്‍കും മനസിലാകാത്ത വിധം ജീവിച്ചു.......ഈ ശ്മശാനത്തില്‍...തീ നാളത്തില്‍ വെന്തു......വേണ്നീരാവാന്‍ ........കേവലം മത ബോധത്തില്‍ നിന്നും ........മനുഷ്യന്‍ എന്നാ പൊതു ബോധത്തിലേക്ക്‌ ഉയര്‍ന്ന ശിവരാജന്‍ മാസ്റെര്‍ ........തീ നാളങ്ങള്‍ ആര്‍ത്തിയോടെ ആശരീരം നക്കി എടുകുകയായി...പുകച്ചുരുളുകള്‍..........നോക്കിയിരികാന്‍ നല്ല രസമാണ് അവനു....കട്ടിയായി ബെയ്പൂരിന്റെ.. കടല്‍ത്തീരത്ത്‌......പുക ഉയര്‍ന്നു തുടങ്ങി........പുക ചുരുളിലൂടെ കോമരം തുള്ളുന്ന അവന്റെ കുട്ടികാലം.....അച്ഛന് തീരെ ഇഷ്ടമല്ല..........കോമരം തുള്ളുന്നത്....
"ഹ ഹ ............ഇന്ത്യ.........പുകച്ചുരുളുകള്‍ ഇന്ത്യയുടെ രൂപം പൂണ്ടു............
അവന്‍ പ്രകാശന്‍ മാസ്റെരുടെ അടുത്ത് നിന്നും ഓടി....ഉറക്കെ കോമരം തുള്ളി അവന്‍ പാടി...........
                  "ഇന്ത്യ എന്റെ രാജ്യം
                   എന്റെ സ്വന്ത രാജ്യം.........."
കൂടി നിന്നവര്‍ അവനെ നോകുന്നുണ്ട്‌................
തിരമാലകളെ മറികടന്നു............അവന്‍ പാടുകയാണ്............
               "ഇന്ത്യയെന്റെ ജീവനേക്കാള്‍
                ജീവനായ രാജ്യം...............ജീവനായ രാജ്യം............."