Tuesday 19 March 2013

എന്റെ തിരൂർ മോൾക്ക് ............"

ഉച്ചക്ക് മയങ്ങാൻ കിടന്നപ്പോൾ  നല്ല വെയിലായിരുന്നു .........
പുറത്തു ആറി ഇട്ട തുണികൾ  അത് കൊണ്ട് തന്നെ അവൾ എടുത്തു വച്ചില്ല ............. ഇടി വെട്ടുന്ന ശബ്ദം കേട്ടാണ്  അവൾ ഉണർന്നത്‌ ............
മുറ്റത്ത്‌  കെട്ടിയ അയയിൽ നിന്നും തുണികള എടുത്തു തീരുമ്പോഴെകും
അവൾ ആകെ നനഞ്ഞിരുന്നു ...........
അടുകളയോട്  ചേര്ന്ന ചായിപ്പിൽ അവൾ  കിടകാറുള്ള ബെഞ്ചിൽ
നനഞ്ഞ  തുണികളെല്ലാം അവൾ കൂടി ഇട്ടു ............
നാളേക് വേണ്ട മകളുടെ യ്യൂണീഫോർമ്മ് എല്ലാം നനഞ്ഞിരിക്കുന്നു ...........
"സമയം എത്ര ആയി കാണും "....... മക്കളും അവളുടെ ഏട്ടനും പോയാൽ
  അവൾ തനിച്ചാണ് ...........
 എങ്കിലും അവൾ ഒറ്റയ്ക്ക് സംസാരിക്കും ..........  ഈ വര്ഷമാണ്
അവളുടെ അമ്മിണികുട്ടി  നേര്സരിയിൽ  പോയി തുടങ്ങിയത് ..............
" മണി നാലു കഴിഞ്ഞു ............."അമ്മിണി കുട്ടി ഇതുവരെ വന്നില്ലല്ലോ .............?
ഇറയത്തു നിന്നും മഴവെള്ളം കുത്തി ഒഴുകുകയാണ് ...........
എന്ത് പറ്റി ............?
ഓട്ടോ ഇന്നുള്ളതാനല്ലോ ..............?
മുറ്റത്തെ കുത്തൊഴുക്കിൽ അവൾ അപ്പോഴാണ് അത് കണ്ടത്
അമ്മിണി കുട്ടിയുടെ ടിഫ്ഫിൻ ബോക്സ്‌ ഒഴുകി പോവുന്നു ............
അകത്തു എവിടെയോ അവൾ ഉണ്ട് എന്ന് കരുതി അവൾ
അമ്മിണി കുട്ടിയെ വിളിച്ചു ............. വന്നാൽ  ഓട്ടോ മാമൻ
എന്നെ വിളികാരുള്ളതാനല്ലോ ..............?
"ഈ കുട്ടിയുടെ ഒരു കുസൃതി ............"
അവളെ പേടിപ്പിച്ചു കൊണ്ടു ഒരു ഇടിയുടെ ശബ്ദം ഉഗ്രമായ മിന്നലിനു ശേഷം കാതിൽ അടിച്ചു ഉയര്ന്നു ..........
എന്തോ വലിയ  ആപത്തു തനിക് വരുന്ന പോലെ അവൾക്  തോന്നി .
മുകളിലത്തെ നിലയിലും   നോക്കി കഴിഞ്ഞപ്പോഴെകും  അവൾ
ആകെ തളര്ന്നിരുന്നു .
പശുക്കൾ ആലയിൽ നിന്നും വല്ലാത്ത  രീതിയി  അമരുന്നുണ്ടായിരുന്നു ............
മഴയത് ഇറങ്ങി അവൾ കൊലായിക് എതിരായിടുള്ള ആലയിലേക്ക്‌ ഓടി ............ തന്റെ അമ്മിണി കുട്ട്യ്............ ചുണ്ടില നിന്നും  ചോര വാർന്നു ..........യുനിഫൊർമ് ആകെ കീറി............ ആ മഴയത്ത് തണുത്തു വിറങ്ങലിച്ചു  കിടക്കുന്നു ........... .............. വീണ്ടും ....... അവളുടെ തലയെ വെട്ടി പൊളിച്ചു കൊണ്ട് ഒരു ഇടി വെട്ടി ........
ബോധം വന്നപ്പോൾ ............ വീട്ടിൽ നിറയെ ആളുകള് ഉണ്ട് .......... ആള്കൂടത്തിൽ ആരോ പറയുന്നത് കേട്ടു ..........
"ഓട്ടോ മാമൻ പടിവരെ കൂടെ  വന്നതായിരുന്നത്രേ ........... ഇടിയും ,മഴയും ഒക്കെ കണ്ടപ്പോൾ .............ആ  കരവകാരന്റെ അടുത്തു അമ്മിനികുട്ടിയെ എല്പ്പിച്ചതാണ് .........."
അവളുടെ ബോധം അവളില നിന്നും വീണ്ടും തല്കാലതെക് വിട പറഞ്ഞു

Tuesday 12 February 2013

ഊമ കുഞ്ഞ്

ആകാശ് വളരെ സന്തോഷത്തില്‍ ആയിരുന്നു ..........
ഞാനും  അവനും മാത്രമായി വളരെ അപൂര്‍വമായെ
വെളിയില്‍ പ്പോവ്വാാരൂള്ളൂ .........
മോള് കൂടെ ഉണ്ടെങ്കില്‍ അവനുമാത്രമായി ഒന്നും കിട്ടില്ലല്ലോ ...........
വഴി  നീളെ അവന്‍ ഓരോ സംശയങ്ങള്‍ ചോദികുന്നുണ്ടായിരുനു
അച്ഛാ നമ്മള്‍ ശരിക്കും  എങ്ങോടാണ്  പോവുന്നത് ..............?
ഞാന്‍ ഉത്തരം  ഒന്നും നല്‍കിയില്ല ................അവനു സ്കൊലര്ഷിപു  കിട്ടിയ ഇരു നൂറു രൂപക്ക് അവനു  തോക്ക് വാങ്ങികനമത്രേ
എന്റെ മൌനം ..........
അവനെ വല്ലാതെ കുഴക്കി അവന്റെ ചോദ്യങ്ങളെ 
 അവന്‍ തല്‍കാലം നിര്‍ത്തി എന്ന് തോന്നുന്നു ...............

 പറഞ്ഞു ഉറപ്പിച്ച പ്രകാരം  കൃഷ്ണന്‍  മാസ്റെര്‍ ബസ്‌ സ്റ്റോപ്പില്‍  തന്നെ
ഞങ്ങളെ കാത്തു   നില്‍കുന്നുണ്ടായിരുന്നു ..........
 ഇരുട്ടി തുടന്ഗിയിരുന്നു ...........തന്നെയുമല്ല
പവര്‍  കട്ട്  തുടങ്ങാനുള്ള സമയവും ആയി അത്രേ ...........
റോഡിനോട്  ചേര്‍ന്നു തന്നെ ആയിരുന്നു വീട്
മാഷ്‌ ........."രവിയേട്ട.............." എന്ന് വിളിച്ചു കൊണ്ട് വീട്ടു  മുറ്റത്തേക്
കയറി
അകത്തെ ബഹളങ്ങള്‍   നിലച്ചു ............
" ആ കൃഷ്ണന്‍  മാഷോ ..........വരീ മാഷേ ...........ഇരിക്കി .........."
ആകെ ഉള്ള  രണ്ടു ഒടിയാറായ കസേരകള്‍ ചൂണ്ടി അയാള്‍ പറഞ്ഞു.
ഒരു അടഞ്ഞ ഗുഹയിലെകെന്നോണം ........  അവന്‍  ആ വീട്ടിലേക്കു  പ്രവേശിച്ചു,ഗുഹകളിലെ ഇരുടറയില്‍ എത്ര എത്ര മുനിമാര്‍ തപസിരുനിരുന്നു
എന്തെ ഇപ്പോള്‍ ഇങ്ങിനെ ചിന്തിക്കാന്‍ അവന്റെ മനസ്സ് ഒന്ന് പിടഞ്ഞു
ആകെ ഒരു മുറിയെ ആ വീടിനു ഉള്ളു ..........
ഞങ്ങളെ കണ്ട ഉടനെ തീപെട്ടി തപ്പിയെടുത്തു അയാള്‍
മെഴുകുതിരി എടുക്കാന്‍ ആ വീടിന്റെ അടുത്ത തലമുറയായ
മെലിഞ്ഞു നീണ്ട  പെണ്‍കുട്ടിയോട് പറഞ്ഞു
അടുകളയില്‍ ഇരുട്ടത്തും
ഉള്ളി അരിഞ്ഞു കൊണ്ടിരുന്ന ആള്‍ വെപ്രാളത്തോടെ എണീടു .........
"ഇത്  ഹരിദാസേട്ടന്‍ ...........രവിയേട്ടന്റെ .........ഏട്ടനാണ് .........
ഈ  അടുത്ത കാലത്താണ് മൂപര്ക്‌ കാഴ്ച നഷ്ടപെട്ടത് ..............
ഇത്രയും കാലം അങ്ങാടിയില്‍ ഓട്ടോ ഓടികാരുണ്ടായിരുന്നു ............ഇപ്പോള്‍  പെട്ടന്നുള്ള കാഴ്ച നഷ്ടപെടലില്‍ ഒന്നിനും പറ്റുന്നില്ല............"മാഷ്‌ അത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ അകത്തു നിന്ന് ഒരു മധ്യ വയസ്ക എണീറ്റ് വന്നു .............
"മാഷെ..........ഇന്നലെ ആ അടുത്ത വീടില് ഒരു പെങ്കുട്ട്യെ കൊണ്ട് വന്നു ...........എല്ലാരും കൂടെ അതിനെ ചുട്ടു കൊന്നു................."ആ സ്ത്രീ കരഞ്ഞു തുടങ്ങി.....................
എന്റെ കുട്ടിയെ ദൈവമേ കാത്തു കൊള്ളണമേ
" എന്താ ചെയ്യ മാഷേ ,പാലിയെട്ടിവ്കാര് വന്നു കുറേ മരുന്ന് തന്നിടുണ്ട്
അവര്‍ക്ക് ഇവരെ ചികില്സികാന്‍ പറ്റില്ലത്രേ ,എന്നാലും അതില്‍ ഒരു പെണ്‍കുട്ടി കുറെ മരുന്ന് കൊണ്ട്  വന്നു തന്നു  "
കാഴ്ച്ചകളില്ലാത്ത കണ്ണിലൂടെ അയാള്‍ കണ്ണീര്‍ വാര്‍ത്തു



 ഇതെല്ലാം കണ്ടു ആകാശ് സ്തംഭിച്ചു ഇരിക്കയാണ്
ടി വി സ്ക്രീനിലോ സിനിമ തിയെട്ടരിലോ ഇരുന്നു പേടിപ്പിക്കുന്ന
എന്തോ കാണും പോലെ അവന്‍ ഒന്നും മിണ്ടാതെ ഇരുന്നു
പിറകില്‍ ആടികളികുന്ന വാതില്‍ മെല്ലെ  അവന്റെ ശരീരത് തട്ടി ആകാശ് ഒന്ന് ഞെട്ടി തിരിഞ്ഞ നോക്കി
കൃഷ്ണന്‍ മാസ്റെര്‍ ആ വാതില്‍ മാറാന്‍ ആശാരി നാളെ വരുമെന്നും
ബാങ്ക് അക്കൗണ്ട്‌ തുടങ്ങാന്‍ ഫോട്ടോ എടുകുവാനും  ഉള്ള "ഒരുമ"യുടെ തീരുമാനം രേവിയെട്ടനെ അറിയിച്ചു
ഞാന്‍ മോളോട് പഠനകാര്യങ്ങള്‍ ചോദികുകയും , ടൂയിഷ്യ്നു പോവണമെന്നും ,എല്ലാം എര്പാട് ചെയ്യാം എന്നും അവളോട്‌ പറഞ്ഞു ഞങ്ങള്‍ യാത്ര പറഞ്ഞു
ഞങ്ങളുടെ  വാക്കുകള്‍ അവര്‍ക്ക് വളരെ  അധികം  നല്‍കുന്നുണ്ടെന്നും
നാളതന്നെ  ഫോട്ടോ എടുക്കാന്‍ പോവണം എന്നും  രെവിയേട്ടന്‍ ഞങ്ങളോട് പറഞ്ഞു
യാത്ര പറഞ്ഞിറങ്ങിയ  ഞങ്ങള്കിടയില്‍  നിന്നും

ആകാശ് തിരിച്ചു ചെന്ന് അവന്റെ പോക്കറ്റില്‍ നിന്നും എന്തോ എടുത്തു ആ മോളുടെ കൈയില്‍ വച്ച് കൊടുത്തു
പവര്‍ കട്ട്‌ കഴിഞ്ഞു വന്ന വെളിച്ചത്തില്‍ അവന്‍ കൊടുത്ത രണ്ടു നൂറു രൂപ നോട്ടുകള്‍ നോക്കി ആ കുട്ടി    കരയുന്നത് എനിക്കും കാണാമയിരുന്നു
ഊമ കുഞ്ഞ്

Sunday 2 September 2012

 ഞാനും  ഒരു സ്റാടസും ...........
ഓണത്തിനോട് ബന്ധപെട്ടാണ് ഞാന്‍ ഒരു സ്ടാടസ്  ഇട്ടത് ........
ഓണത്തിന്  കേരളത്തില്‍ കണ്ടു  വരുന്നത്
വീട് മുറ്റത്ത്‌  പൂ കളമൊരുക്കി .......
അതില്‍  ദിവസവും  ത്രികാകരപ്പനെ പ്രതിഷ്ഠിച്ചു.........
തിരുവോണത്തിന്റെ അന്ന്  കേരളം നാന്നായി ഭരിച്ചിരുന്ന
 മഹാബലി എന്ന മാവേലിയെ .........ഇതൊകെ കാണാനായി അനുവദിക്കുന്നു
അസുര ചക്രവര്‍ത്തി ആയിരുന്ന മഹാബലി ........
എങ്ങിനെയാണ്......ഇത്രയും നന്നായി നാട് ഭരികുക .........
എന്ന അസൂയയില്‍.............സവര്‍ണരായ ...........
ദേവന്മാര്‍ എന്ന് നാം വിളിക്കുന്ന..... പണകാര്‍ .........
ഇന്നത്തെ കുത്തക മുതലാളിമാര്‍ ..........
.മഹാബലിയെ കൊന്നതാവാം ..........
കൊല നടത്തിയവനെ കളത്തില്‍  പൂജികയും ..........
അസുരനെ ...........നല്ല ഭരണം നടത്തിയവനെ.............
ഒരു ദിവസത്തേക് ...........കണ്ടോ വേണമെങ്കില്‍ കണ്ടോ..........
ഞങ്ങള്ക് പണകാരോട  കൂറ് ...........
ഏന് വിളിച്ചോതുന്ന  .........കേരളീയന്റെ ഈ സംസ്കാരം മാറാതെ
എവിടെയാണ്..............മാവേലി വിഭാവനം ചെയ്ത
"ഒന്നുപോലെ "...........നമുക്ക് ജീവിക്കാന്‍ പറ്റുക ..........?
ഈ സ്റ്റുസിനു കിടിയ ലൈക്‌...............ആകെ 2 പേരുടെ മാത്രം ........
ഡാനിഅല്‍  ബാബു & അബ്ബാസ് നസീര്‍ ..........
ബാകി  ഉള്ളവര്‍ പോവട്ടെ .............
ദളിതരുടെ ഉന്നമനത്തിനു ...........ഫേസ്ബുക്ക്‌   മൊത്തം കരാരെടുതവരെ ഒന്നും കണ്ടില്ല .
 

Wednesday 22 August 2012

"അഞ്ചു തേങ്ങ "

ക്ലബ്ബിന്റെ ഓണാ ഘോ ഷ  പരിപാടിയുടെ ആധ്യമീടിംഗ് ആണ് .
ആഘോഷം  പൊടിപൂരമാക്കണം  .........പ്രസിഡന്റിന്റെ ആഗ്രഹമാണ്.
ഏല്ലാവരും  സമ്മതിച്ചു .
അറിയാതെ ആണെങ്കിലും ..അവന്‍ സ്പോന്സോര്‍ ചെയ്തത്‌ .....
അഞ്ചു തേങ്ങ ..........ആയിരുന്നു.
വീട്ടില്‍ ചെന്ന് ഭാര്യുടെ അടുത്ത് കാര്യങ്ങള്‍ അവതരിച്ച്പോള്‍ .......
ഭാര്യ ചൂടായി.....
"എവിടെ മനുഷ്യ നിങ്ങടെ തെങ്ങില്‍ തേങ്ങ.........?
ഈ പ്രാവശ്യം മഴ ഇത് വരെ കിട്ടിയിട്ടില്ല..കിണറില്‍ വെള്ളം ഇല്ല .
വെള്ളം പോലും കാശ് കൊടുത്തല്ലേ വാങ്ങികുന്നത്....."?
"എന്തൊരു ജന്മം  ഭഗവാനെ ...........നീ തന്നെ ഇതിന്റെയും സൃഷ്ടി .........."?
നടുമുറിയിലെ ചുവരില്‍ തൂങ്ങി കിടക്കുന്ന പരമശിവന്റെ  തിരുമുടിയിലേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് 
അവന്‍ പുറത്തെ  വരാന്തയിലേക്ക്‌  പതുകെ ഇറങ്ങി.........
ഇനി അവിടെ നിന്നാല്‍ ശരിയാവില്ല .
മുറ്റത്ത്‌  കാറ്റില്‍ ഉണങ്ങിയ ഇലകള്‍   ആട്ടികൊണ്ട് ...തെങ്ങ് അവനെ  വിളികുകയാണ്.
അതില്‍ വളരെ പ്രയാസപെട്ടാണ്.......രണ്ടു പൂവ്...
 മച്ചിങ്ങ ആയത് .....
"മച്ചിങ്ങ ആയതില്‍ പിന്നെ  വളരുവാന്‍  ആവുന്നില്ലേ ........
തേങ്ങെ .........?
അവന്റെ നിശ്വാസം .......ഉച്ച വെയിലിന്റെ ചൂടിനെ വെല്ലുമായിരുന്നു.
 കടവരെ ഒന്ന് പോയാലോ എന്നോര്‍ത്തു ...അവന്‍ വീട്ടില്‍ നിന്നും ഇറങ്ങി
നാരായന്ച്ചന്‍ ...അരി ചാക്കുകള്‍ക്   മുകളിലായി  നെര  നീടിവച്ചു
അതില്‍  ഉച്ച മയകമാണ്‌ .........കാല്‍ പെരുമാറ്റം കേട്ട  ഉടനെ 
അയാള്‍ എഴുനേറ്റു .....
തേങ്ങയുടെ വില കേട്ടപ്പോള്‍ ഒന്ന് ഞെട്ടി........ ഒന്നിന് 20 രൂപ .
വേണ്ടിയിരുന്നില്ല .......
50 രൂപ കൊടുത്താല്‍ മതിയായിരുന്നു...
തിരിച്ചു വീടിലേക്ക്‌ നടന്നു
ആഘോഷങ്ങള്‍ നല്ലത് തന്നെ ...
"ഈ പ്രാവശ്യവും  നിങ്ങള്ക് ബോനസ്സില്ലെ " ഭാര്യയുടെ ചോദ്യം
എപ്പോഴും  അവള്‍ അങ്ങിനെയാണ് .........
വഴിയില്‍ ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു....
പാമ്പിനെ അവനു നല്ല  പേടിയായിരുന്നു.....
പെട്ടന്നാണ്  പിറകില്‍ ..എന്തോ വീഴുന്ന ശബ്ദം അവന്‍ കേട്ടത്........
തിരിഞ്ഞു നോക്കിയപ്പോള്‍ .....
ഒരു തേങ്ങ ..........
ഏ .........?
അവന്‍ പതുക്കെ അതെടുത്തു തന്റെ  സഞ്ചിയില്‍ ഇട്ടു .
നാലെണ്ണം കൂടെ ഒപ്പികണമല്ലോ .........?
അവന്‍  തന്റെ മുന്‍പിലെ   വേലിയും .......പറമ്പില്‍ കണ്ടേക്കാവുന്ന പാമ്പുകളെയും ഓര്‍ത്തില്ല.......
അദ്രുകാന്റെ ...ഒഴിഞ്ഞു  കിടക്കുന്ന പറമ്പിലേക്ക് പതുക്കെ ..........ആരും തന്നെ കാണുന്നില്ല  എന്ന് ഉറപ്പാക്കി കൊണ്ട്   എടുത്തു ചാടി ..........
അപ്പോള്‍  മനസ്സില്‍ ഉയര്‍ന്ന മന്ത്രം .........
അന്ചു .....തേങ്ങ മാത്രമായിരുന്നു ........."അഞ്ചു തേങ്ങ "
പറമ്പിലൂടെ .........കുറച്ചു ദൂരം നടന്നു നോക്കി .......
അഞ്ചെണ്ണം ഒപ്പിക്കാന്‍ തീരെ പ്രയാസപെടെണ്ടി വന്നില്ല..........

"അഞ്ചു  തേങ്ങയും  കൈയിലോതികിയ മന്മഥന്‍ ...
 അട്രുകാന്റെ പറമ്പില്‍ നിന്നുമോടിമറഞ്ഞു .........
അഞ്ചു തേങ്ങയവന്‍ കൈയില്‍ കണ്ടപ്പോള്‍
രൂക്ഷമായ് നോക്കി അവന്റെ  സ്വന്തം  ഭാര്യ...."

ഭാര്യയുടെ  കൂര്പിച്ചുള്ള നോട്ടത്തില്‍  അവന്‍ ചൂളാതെ പിടിച്ചു നിന്നു .
ഇവള്‍ ഒരുവളല്ലേ .........അവിടെ എത്രെന്നതിന്റെ മുന്‍പിലാ ........
അഞ്ചു തേങ്ങ ഞാന്‍ കൊണ്ടുവരാം എന്ന് പറഞ്ഞത്
അവന്‍ രാവിലെ അതീവ സന്തോഷത്തില്‍ ആയിരുന്നു.........
വളരെ  നേരത്തെ എത്തേണ്ടത് കൊണ്ട് ........
അവന്‍ വീട്ടില്‍ നിന്നും നേരത്തെ ഇറങ്ങിയിരുന്നു.........
വെളിച്ചം   തുടങ്ങിയിട്ടില്ല 
എതിരെ വരുന്ന ചീരു തള്ളയെ അവന്‍ കണ്ടില്ല .............
"ഇനിയും കൊറച്ചൂടെ  തേങ്ങ  ഉണ്ടായിരുന്നല്ലോ മോനെ അവിടെ "..........
രാവിലെ നല്ല തണുപ്പായിടു  പോലും അവന്‍ വിയര്‍ക്കാന്‍ തുടങ്ങി...........
"ഞാന്‍ മോന്ത്യാവുബം  അവിട്യ വെളികിരികാന്‍ പോവ്വാ ........."

"ചീരു  തള്ളതന്‍  ചിനുങ്ങളില്‍ ചൂളിയ
കോമളന യൊരു മന്മഥന്‍ കിതച്ചു പോയി
അയ്യോ കിതച്ചു പോയി ..........
അയ്യോ കിതച്ചു പോയി............."


Wednesday 14 March 2012

GAANDHARAVAM

കിനാ വല്ലിയില്‍
 നാം ആടി തിമിര്‍കുംപോള്‍
എന്തെ.....?
നിന്റെ അധരങ്ങള്‍  വിറയാര്‍ന്നു ......?
ഏതോ വിഷാദം
നിന്റെ നിദ്രയെ തകര്‍തോ
അതോ മഞ്ഞിന്‍ പാളിയിലൂടെ
ശ്രുതിമീട്ടി  വരുന്ന
ഗന്ധര്‍വ സംഗീതം നിന്നെ
തരളിതമാകിയോ.......
ഇതാ നിന്റെ പ്രിയന്‍
കാതോര്തിരികയാണ്......
രാത്രിയുടെ ഏതോ യാമത്തില്‍
ഗന്ധര്‍വ സംഗീതം
നിലക്കും
അപ്പോഴും
ഞാന്‍ കാത്തിരിക്കാം
എന്റെ നെഞ്ചില്‍ ചൂടിലേക്ക്
നിന്നെ ചേര്‍ത്ത് വെക്കാന്‍

Monday 10 October 2011

 ചെറിയ വീടാണ് മാസ്റെരുടെത്
വയല്‍ നികത്തിയ  സ്ഥലം......................
ഒരു ചെറിയ കോലായ,വളരെ ഇടുങ്ങിയ നടുമുറി...
അതില്‍ നിന്നും ഇരു വശതെകായി രണ്ടു ചെറിയ മുറികള്‍.....
കരിപിടിച്ചു .....തുടങ്ങിയ അടുക്കള .......
പരിഷതടുപ്പ് ഇല്ലേ ഇവിടെ........?
ഒരു ഫ്രീസറില്‍ ആണ് മാസ്റെരെ കിടത്തിയിരിക്കുന്നത്.......
ഫ്രീസറിന്റെ ഗ്ലാസിനുള്ളില്‍ കൂടെ സൂക്ഷിച്ചു നോക്കുമ്പോള്‍........
"മാസ്റെര്‍ ശ്വസികുന്നുണ്ടോ ........?
ശരീരത്തിലൂടെ...........ഒരു തരിപ്പ് കയറി.........
രാവിലെ നല്ല തിരകാന് വീട്ടില്‍ ...സുധാരെട്ടന്റെ കാള്‍ കണ്ടാണ്‌ തിരിച്ചു വിളിച്ചത്........മാസത്തിലെ മീറ്റിംഗ് ഏഴാം തിയതി അല്ലെ.........?അതോ വല്ല യാത്രയും തരപ്പെട്ടോ...........?ഹെല്‍മറ്റ് ഇടുന്നതിനു മുന്‍പ് വിളികാം........
"ആ ഞാനാണ്.......സുധാരേട്ടന്‍ ‍........മ്മളെ ശിവരാജന്‍ മാസ്റെര്‍..........."
എന്തേ..........?
"ഇന്നലെ പെട്ടന്ന് .......ഒരു നെഞ്ചു വേദന.......ഭരതെട്ടനും,രാജുവേട്ടനും.....മെഡിക്കല്‍ കോളേജില്‍ ഉണ്ട്.....
കുറച്ചു നേരത്തെ കിട്ടിയ വിവരം......അഡ്മിറ്റ്‌ ആണെന്നായിരുന്നു.........."
സുധാരേട്ടന്‍ അല്ലെങ്കിലും.........വളരെ പതുകെയാണ്.........
"ഇപ്പോള്‍  സുരേഷ് വിളിച്ചു പറഞ്ഞു...........മരിച്ചെന്നു........."
മറുപടി ഒന്ന് പറയാന്‍ നില്‍കാതെ ഹെല്‍മറ്റ് ഇട്ടു അവന്‍ വണ്ടി എടുത്തു .....ഓഫീസില്‍ എത്തണം..........ഇന്ന് ഒരു അത്യാവശ്യ സമ്മേളനം ഉണ്ടല്ലോ......എങ്ങിനെയാണ് ഒഴിവാകുക..........
ഒഴിവാകിയെ പറ്റു........ഓഫീസില്‍ എത്തി ആദ്യം തന്നെ  ലീവ് ലെറ്റര്‍ എഴുതി ........ശേഷമാണ്.........സാറിന്റെ അടുത്ത് ചെന്ന്നത്....ആവശ്യമില്ലാതെ ലീവ് എടുകില്ലെന്നരിയാം.........കാര്യം പറഞ്ഞപോള്‍ സര്‍  ഒന്നും പറഞ്ഞില്ല..........
നേരെ നാടിലേക്ക്................
                          താഴ്ന്നു നില്‍കുന്ന മുഖത്തില്‍ നിന്നും.......വലിയ പ്രയാസം വേണ്ടി വന്നില........കണ്ണീര്‍ അറിയാതെ.....എന്റെ ശരീരത്തിന്റെ ഭാഗമാല്ലാതായി ...
"എവിടെ......?എവിടെ ........? ഒരു പറ്റം കൊച്ചു കുട്ടികള്‍ .........അതിയായ ഉത്സാഹതോടെയാണ്.......
മാസ്റെരെ കണ്ടതും.........അതില്‍ ഒരുത്തന്‍........ഹ ഹ .........എന്ന് ചിരിച്ചു,,,,,,,,
"മാസ്റെരെന്താ ഇത് മാജിക് കാണിക്യ..............?"അവന്റെ ചോത്യം ഉറക്കെ തന്നെ ആയിരുന്നു.......
"മിണ്ടല്ല........." കൂടത്തില്‍ സുന്ദരിയാനവള്‍.....തന്റെ വിടര്‍ന്ന കണ്ണുകള്‍ കൂടുതല്‍  വിടര്‍ത്തി അവള്‍ അവന്റെ നേര്‍ക് നോക്കി.........
"മ്മക് ന്നാല് രിബ്ബന്‍ മുറിച്ചു ..........ഒരു മാജിക്‌  കാണിച്ചില്ലേ..........അതുപോലെ  എന്തോ ആണെടോ ....." അവന്‍ സുന്ദരിയെ കളിയാകി......."
അവന്റെ സംസാരം തീരില്ല എന്നരിഞ്ഞതിനാലാവും ...........അവന്റെ ടീച്ചര്‍ ആണെന്ന് തോന്നുന്നു........അവനെ വെളിയിലേക്ക് എടുത്തു കൊണ്ട് പോയി....
"അയ്യോ.... കൊച്ചുങ്ങളെ ........"മാസ്റെരുടെ  ഭാര്യ ആണ്
മാസ്റ്റര് പോയല്ലോ........"സുന്ദരി അവളുടെ വിടര്‍ന്ന കണ്ണുകള്‍.........ചുവപ്പിച്ചു.............കരയാന്‍ തുടങ്ങി...........
ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല....അവന്‍ പതുകെ മുറ്റത്തേക്ക് ഇറങ്ങി...
മാഷേ ആദ്യമായി കാണുന്നത് ഫിഷറീസ് ക്വാര്റെര്സില്‍ വചായിരുന്നല്ലോ......ഞങ്ങളുടെ പുതിയതായി തുടങ്ങിയ ടുഷ്യന്‍ ക്ലാസ്സിലേക്ക് കുറച്ചു കുട്ടികളെ ചെര്കണം........അച്ഛന്‍ മരിച്ചതില്‍ പിന്നെ അവനും ശ്യ്ലെന്ദ്രന്‍ മാസ്റെരുടെ കൂടെ കൂടിയതാണ്..........
വല്ല്യ ബുദ്ധിമുട്ടില്ലാതെ തന്നെ കുട്ടികളെ ചേര്‍ത്താന്‍ മാസ്റെര്‍ സമ്മതിച്ചു........അതില്‍ പിന്നെ അവനെ മാസ്റെര്‍ ഇപ്പോഴും..........."പ്രിന്സിപാളെ" എന്നെ വിളിച്ചിട്ടുള്ളൂ

           അവന്‍ മുറ്റത്തെ ഒരു കസേരയില്‍ പ്രകാശന്‍ മാസ്റെരുടെ അടുത്തായി ഇരുന്നു......"അടുത്ത ആഴ്ച "രസതംത്ര ക്ലാസുകള്‍ തുടങ്ങാന്‍ ഇരുന്നതാണ്,,,,,,നാളെ കഴിഞ്ഞു നമ്മുടെ പഞ്ചായത്തിലെ   സ്കൂളുകളില്‍  പോവണം .........ടീചെര്‍മാരെ കാണണം എല്ലാം മാസ്റ്റര് ഏറ്റതാണ് ..........വയ്യ എന്നൊരു വാക് മാസ്റെരുടെ നിഘണ്ടുവില്‍ ഇല്ല.....പച്ചകറികള്‍ക്ക്  തടം ഇടാനും,വളം ഇടാനും എല്ലാം മാസ്റെര്‍ വേണം ...........വിളവു കൊണ്ട് പോവുന്നതിലാണ് നമ്മുടെ ഒക്കെ ശുഷ്കാന്തി........"പ്രകാശന്‍ മാസ്റെരുടെ വാകുകള്‍ക്ക് എന്നും നല്ല വ്യക്തതയാനല്ലോ.....ഇന്നിപ്പം .........ആ മനസും ഇടരുന്നുണ്ടോ.........
വളരെ അടുത്തിടപഴകുന്ന വ്യക്തികള്‍ മരണ പെടുമ്പോള്‍ ..........സ്വന്തം ശരീരത്തില്‍ നിന്നും ...........ഒരവയവം മുറിഞ്ഞപോലെ ഒരു വേദന.......മനസ്സിനെ അത് വല്ലാതെ നീറ്റുന്നു...........
പ്രകാശന്‍ മാസ്റെര്‍ തന്റെ കാലില്‍ ചോര കുടിച്ചു രസിക്കുന്ന കൊതുകിനെ ശക്തിയായി അടിച്ചു..........ആ അടിയില്‍ മാസ്റെരിനു തന്നെയാവും വേദനിച്ചത്‌........കൊതുക് അതിന്റെ പാടിന് പോയി.........
                 വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ശിവരാജന്‍ മാസ്റെര്‍കുണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു........ക്വാര്റെര്സിലും,വാടവീടും ഒക്കെ ആയി ,അവസാനം മകളുടെ കല്യാണ സമയത്താണ് ഒരു വീട് വിലക്ക് വാങ്ങിച്ചത്,,,,,,,,,,അത് ഈ വയലില്‍ .........നികത്തി എടുതതായതിനാല്‍ അതിന്റെ അപാകത ശരിക്കും ഉണ്ടവിടെ.......അടുത്ത പറമ്പിലെ..........സ്വെപ്ടിക് ടാങ്ക് തുരന്നാണ് കിടക്കുന്നത്.....കൊതുകിനു വളരാന്‍ വേറെ വല്ല ഇടവും വേണോ........?
ചിക്കന്‍ ഗുനിയ.......ദംകിപനി എന്നീ മാരക രോഗങ്ങള്കെതിരെ എത്ര എത്ര  ക്ലാസുകള്‍ ‍ മാസ്റെര്‍ എടുത്തു............
ജീവിത പരെക്ഷണത്തില്‍ പരാജയപെട്ട മാസ്റെര്‍ അവസാനം ഇവിടെയാണ്‌ എത്തിയത്.........ജീവിക്കാന്‍ നല്ല  ഒരു ചുറ്റുപാട് ഇല്ലാതെ......

                           അവന്‍ ഫിഷരീസില്‍ അദ്ധ്യാപകന്‍ ആയി വന്നതിനു ശേഷമാണ് അറിയാന്‍ കഴിയുന്നത്‌മസ്റെര്‍ക്ക് ഫിഷരീസില്‍ ആണ്  താല്പര്യം എന്ന്....
അത് കൊണ്ട് തന്നെ ആയിരുന്നല്ലോ അദ്ദേഹം അവിടെ പ്രാക്ടിക്കല്‍  ക്ലാസ് എടുക്കാന്‍ അദ്ധേഹത്തെ താല്‍കാലികമായി നിയമിച്ചതും.....
"ഷുഗറിന്റെ കുഴപ്പം ഉണ്ടായിരുന്നു അത്രേ........കഴുത്തിന്‌ പിറകിലായി ഒരു ബ്ലോക്കും ഉണ്ടായിരുന്നത്രേ...
പാലിയെടിവു യൂണിറ്റിന്റെ അന്ഗവും ആയിരുന്നല്ലോ.......... അതില്‍
മാസ്റ്റര് ഒരു പാടുരോഗികളെ ശുശ്രൂക്ഷിച്ചതല്ലേ.......?,അതുകൊണ്ടാവാം അധികം  കിടന്നില്ലല്ലോ........,പുണ്യം ചെയ്ത മരണം............"അബ്ദു റഹിമാന്‍ മാസ്റെര്‍ എന്റെ കണ്ണിലേക്കു  നോക്കി....
എന്റെ അധ്യാപികയ്ടെ  ഭര്‍ത്താവും.........ഞങ്ങളുടെ  " ഒരുമ" സംഘത്തിലെ മുതിര്‍ന്ന അങ്ങവുമാണ് അബ്ദു റഹിമാന്‍ മാസ്റെര്‍......
              "എങ്ങിനെയാണ്......ഇത്ര അധികം ദുരിതം അനുഭവിക്കുന്ന രോഗികളെ ശുശ്രൂക്ഷികുന്നത്........."എന്നാ എന്റെ ചോദ്യത്തിനു ശിവരാജന്‍ മാസ്റെര്‍ പറഞ്ഞത് മറ്റൊരു കഥയായിരുന്നു..........
പണ്ട് കുട്ടികാലത്ത് ശവം പോസ്റ്റ്‌ മോര്ടം ചെയ്യുന്നത് കാണാന്‍ പോയിടുണ്ടാത്രേ.........ശവത്തിന്റെ വയര്‍ തുറന്നാല്‍ അവിടെങ്ങും ആരും നില്കില്ല..........കാണണം എന്നാ വാശി  ആയിരുന്നു.........അന്ന് പോലും ഒരു പേടിയോ......മനം മടുപ്പോ ഉണ്ടായിട്ടില്ല............പിന്നെയാണോ കൊച്ചനെ ഇതൊക്കെ............?
                                                  അടുത്ത ദിവസം രാവിലെ ബോഡി എടുക്കും എന്നാണു തീരുമാനിച്ചത്..........
വീടുകാരും,ബന്ധുക്കളും എല്ലാം ഞങ്ങള്‍ ഒക്കെ  തന്നെ ആയതുകൊണ്ട്...........
ഭരതേട്ടന്‍  ആണ് അറിയിച്ചത്.......
"കെ.ടി. ആര്‍........കാണണം എന്ന് പറഞ്ഞു..........."
എട്ടരയും കഴിഞ്ഞപ്പോള്‍ ആളുകള്‍ മുരുമുരുക്കാന്‍ തുടങ്ങി..........
ഒരുമ യിലും അഭിപ്രായ വ്യത്യാസം........പതുക്കെ ഉയര്‍ന്നു.........
ഭരതേട്ടന്റെ നിശ്ചയ ധാര്‍ട്യം ഒന്ന് മാത്ര.........അതാ  "കെ.ടി. ആര്‍"
"ഇനി ആരെങ്കിലും  ഉണ്ടോ................?"
 ബോഡി .....ഇനി ശ്മാശാനതെക്ക്........
അവനും ആള്‍ കൂട്ടത്തില്‍ ചേര്‍ന്ന്..........നടന്നു.....
                "ഇനി  വരുന്നൊരു തലമുറയ്ക്ക്.
                  ഇവിടെ വാസം സാധ്യമോ.........."
ബെപൂര്‍ ഹൈ സ്കൂളിലെ ഏതോ ക്ലാസ് മുറിയില്‍ നിന്നാണ്.......ശിവരാജന്‍ മാസ്റെര്‍........ഭയങ്കര ആവേശത്തില്‍ ആണ്........ചങ്ക് പൊട്ടില്ലേ  ഈ മനുഷ്യന്...........?"
"അല്ലെങ്കിലും മാസ്റെര്‍ക്ക് കുട്ടികളെ കണ്ടാല്‍ അങ്ങിനെയാണ്......വല്ലാത്തൊരു ജീവന്‍ ആണ്.........."
കുട്ടികളെ നമുക്ക് കവല ‍ വരെ ഒന്ന് കൊണ്ട് പോവാം....."
ഈ വെയിലതോ...."
ആരോ വേണ്ട എന്നാ ഭാവത്തിലാണ്......
പക്ഷെ മാസ്റെര്‍ വിട്ടില്ല...........മാസ്റെര്‍ കുട്ടികലെയുമായി.....സ്കൂള്‍ മുറ്റത്ത്‌ എത്തി കഴിഞ്ഞിരുന്നു....
എല്ലാവരും ഉണ്ട് എല്‍.പി,യു.പി,ഹൈ സ്കൂള്‍ എല്ലാവരും.....
പിറകെ ഞങ്ങളും കൂടി.......ശിവദാസേടനും.ശ്യ്ലെന്ദ്രന്‍ മാസ്റെരും
എല്ലാവരുംഉറക്കെ പാടുന്നുണ്ട്....
അവര്‍ പോയി വരട്ടെ.......അവന്‍ മടിച്ചു സ്കൂളില്‍ തന്നെ നില്പായി..
അവന്‍ ഈ സ്കൂളില്‍ ആയിരുന്നലോ പഠിച്ചിരുന്നത്...അവന്റെ ഏഴാം ക്ലാസ് അതായിരുന്നു ഈ ക്ലാസ്...........
"അയ്യോ.....അതാ അവര്‍ ഇങ്ങോട്ട് തിരിച്ചു കയറാതെ പോവുകയാണോ..."
അവന്‍ കൂടെ ഏതാണ ഓടുകയായിരുന്നു..........
ഇതെന്താണ് ........പരിഷത് പ്രവര്‍ത്തകര്‍ അല്ലാത്തവരും ഉണ്ടല്ലോ.......ശരിക്കും പരിഷത് വിരോധികളും ഉണ്ട്.......എല്ലാവരും ഉറക്കെ പാടുന്നുമുണ്ട്....ഇപ്പോള്‍ ശിവരാജന്‍ മാസ്റെര്‍ ഏറ്റവു മുന്‍പില്‍ ആണ്.........അവനും ഉറക്കെ പാടി.......
                 "മലിനമായ ജലാശയം .........
തിരമാലകള്‍ ആര്തടിച്ചു ഉയരുന്നുണ്ട്....ഓ ..ഇന്ന് കര്കിടക വാവാണല്ലോ........കടപുറത്തു നല്ല തിരകാന്..........
"ഇവിടെ വച്ച് എങ്ങിനെ പരിഷത്തിന്റെ സമ്മേളനം നടത്തും...........?"
എന്റെ ചോദ്യത്തിനു വിജയക്രിശ്നെട്ടന്‍ ഒന്നും പറഞ്ഞില്ല......
വിധ്യാലയതിലെക്കുള്ള....ആത്മ വിധ്യാലയതിലെക്കുള്ള ഗേറ്റ് തുറന്നപ്പോള്‍.....അവന്‍ ആകെ ക്ഷീണിച്ചിരുന്നു....അവന്‍ അവിടെ ഒരു ബെഞ്ചില്‍ തല്‍കാലം ഇരുന്നു......കൂടെ പ്രകാശന്‍ മാസ്റെരും കൂടെ ഇരുന്നു...
                    കര്‍മ്മങ്ങള്‍ എല്ലാം തീര്‍ത്തു ഷിജു ചിതക്ക്‌ തീ കൊളുത്തി......കാകകള്‍ ഒന്നും തന്നെ വരുന്നില്ലല്ലോ......ഓ ഇന്ന് തിന്നു മടുത്തു കാണും........വാവാണല്ലോ....
                 ക്രയ്സ്തവ മതത്തില്‍ ജനിച്ചു.........ആ മത വിസ്വാശി ആണെന്ന് ആര്‍കും മനസിലാകാത്ത വിധം ജീവിച്ചു.......ഈ ശ്മശാനത്തില്‍...തീ നാളത്തില്‍ വെന്തു......വേണ്നീരാവാന്‍ ........കേവലം മത ബോധത്തില്‍ നിന്നും ........മനുഷ്യന്‍ എന്നാ പൊതു ബോധത്തിലേക്ക്‌ ഉയര്‍ന്ന ശിവരാജന്‍ മാസ്റെര്‍ ........തീ നാളങ്ങള്‍ ആര്‍ത്തിയോടെ ആശരീരം നക്കി എടുകുകയായി...പുകച്ചുരുളുകള്‍..........നോക്കിയിരികാന്‍ നല്ല രസമാണ് അവനു....കട്ടിയായി ബെയ്പൂരിന്റെ.. കടല്‍ത്തീരത്ത്‌......പുക ഉയര്‍ന്നു തുടങ്ങി........പുക ചുരുളിലൂടെ കോമരം തുള്ളുന്ന അവന്റെ കുട്ടികാലം.....അച്ഛന് തീരെ ഇഷ്ടമല്ല..........കോമരം തുള്ളുന്നത്....
"ഹ ഹ ............ഇന്ത്യ.........പുകച്ചുരുളുകള്‍ ഇന്ത്യയുടെ രൂപം പൂണ്ടു............
അവന്‍ പ്രകാശന്‍ മാസ്റെരുടെ അടുത്ത് നിന്നും ഓടി....ഉറക്കെ കോമരം തുള്ളി അവന്‍ പാടി...........
                  "ഇന്ത്യ എന്റെ രാജ്യം
                   എന്റെ സ്വന്ത രാജ്യം.........."
കൂടി നിന്നവര്‍ അവനെ നോകുന്നുണ്ട്‌................
തിരമാലകളെ മറികടന്നു............അവന്‍ പാടുകയാണ്............
               "ഇന്ത്യയെന്റെ ജീവനേക്കാള്‍
                ജീവനായ രാജ്യം...............ജീവനായ രാജ്യം............."
                     
 

Saturday 21 May 2011

പേ....

ഒരു പാട് ദൂരം താണ്ടിയിരിക്കുന്നു   .............
മുന്നിലെ വെളിച്ചം മങ്ങി തുടങ്ങി.
പിന്നിലേക്ക്‌ നോക്കാനും പേടിയാവുന്നു...
കൂടെ ഉള്ളവര്‍ എല്ലാം എവിടെ പോയി........?
കണ്ണില്‍ ഇരുട്ട് കയറുന്നു.......
കരിയിലകള്‍ മൂടിയ ഇടവഴി.
പാമ്പുകളുടെ........ഇഴചിലാല്‍ ആവും........
കരിയിലകള്‍ കലമ്പുന്നു.
ഒരു ദുര്‍മരണം കൂടെ ഉണ്ടാവും എന്ന് കണിയാര്‍ പറഞ്ഞപ്പോള്‍.....
പരിഹാസമാണ് തോന്നിയത്...........
ഇളയ കുട്ടിയുടെ പ്രസവത്തോടെ ആയിരുന്നല്ലോ......
അവളും മുഖം തെളിയാത്ത.........ഓര്‍മയില്‍ ഇല്ലാത്ത.....പെണ്‍കുട്ടിയും........
എന്നെ വിട്ടു പോയത്..........
പിന്നീട് ജീവിച്ചത് ഇവന് വേണ്ടി ആയിരുന്നു........
ഒരു ആഹ്ലാദത്തിന്റെ......മൂര്‍ച്ചയില്‍........
അവന്‍  ആ കാര്‍ പോര്‍ച്ചു  തുറന്നത്.......
പട്ടി ഉണ്ടെന്നരിഞ്ഞിരുന്നെങ്കില്‍ അവന്‍ തുറകില്ല.......
കുട്ടികളുടെ സന്തോഷ തള്ളലില്‍.........
ആരും ശ്രദ്ധിച്ചില്ല........
കാര്‍ പോര്ചിനു അകത്തേക്ക് പോയ പന്ത്..........
അതെടുകണം എന്ന് മാത്രമായിരുന്നു അവന്റെ ചിന്ത..........
വാതില്‍ തുറന്നതും.........കുട്ടിയുമായി കിടന്നിരുന്ന പട്ടി........
അവന്റെ മേല്‍ ചാടി വീണു...........ഒരു വിധം രക്ഷ പെടുതിയെങ്കിലും.............കടി ശരിക്കും  കൊണ്ടു............
വായില്‍ നിന്നും വരുന്ന.........ഉമിനീര് ....
അത് എല്കാതെ.........അവനില്‍ നിന്നും മുറിവൊന്നും എല്കാതെ......
അവനെ ഒറ്റ പെടുത്തണം.........ഡോക്ടറുടെ ഉപദേശം........
എന്റെ ജീവന്റെ കണത്തെ............
എന്നില്‍ നിന്നും.........അകത്ടണം........
.ഒരു പാട് അകലെയാണല്ലോ..............
നിങ്ങളെല്ലാം..........
എന്റെ മനസ്സില്‍.........
ഒരു പാട് കനല്‍ കോരിയിട്ടു...........
കനല്‍ ഒന്നാളി കത്തിയിരുന്നെങ്കില്‍.............
എന്നിലെ ഇരുട്ടിനു............
വെളിച്ചമായേനെ..........