Tuesday 19 March 2013

എന്റെ തിരൂർ മോൾക്ക് ............"

ഉച്ചക്ക് മയങ്ങാൻ കിടന്നപ്പോൾ  നല്ല വെയിലായിരുന്നു .........
പുറത്തു ആറി ഇട്ട തുണികൾ  അത് കൊണ്ട് തന്നെ അവൾ എടുത്തു വച്ചില്ല ............. ഇടി വെട്ടുന്ന ശബ്ദം കേട്ടാണ്  അവൾ ഉണർന്നത്‌ ............
മുറ്റത്ത്‌  കെട്ടിയ അയയിൽ നിന്നും തുണികള എടുത്തു തീരുമ്പോഴെകും
അവൾ ആകെ നനഞ്ഞിരുന്നു ...........
അടുകളയോട്  ചേര്ന്ന ചായിപ്പിൽ അവൾ  കിടകാറുള്ള ബെഞ്ചിൽ
നനഞ്ഞ  തുണികളെല്ലാം അവൾ കൂടി ഇട്ടു ............
നാളേക് വേണ്ട മകളുടെ യ്യൂണീഫോർമ്മ് എല്ലാം നനഞ്ഞിരിക്കുന്നു ...........
"സമയം എത്ര ആയി കാണും "....... മക്കളും അവളുടെ ഏട്ടനും പോയാൽ
  അവൾ തനിച്ചാണ് ...........
 എങ്കിലും അവൾ ഒറ്റയ്ക്ക് സംസാരിക്കും ..........  ഈ വര്ഷമാണ്
അവളുടെ അമ്മിണികുട്ടി  നേര്സരിയിൽ  പോയി തുടങ്ങിയത് ..............
" മണി നാലു കഴിഞ്ഞു ............."അമ്മിണി കുട്ടി ഇതുവരെ വന്നില്ലല്ലോ .............?
ഇറയത്തു നിന്നും മഴവെള്ളം കുത്തി ഒഴുകുകയാണ് ...........
എന്ത് പറ്റി ............?
ഓട്ടോ ഇന്നുള്ളതാനല്ലോ ..............?
മുറ്റത്തെ കുത്തൊഴുക്കിൽ അവൾ അപ്പോഴാണ് അത് കണ്ടത്
അമ്മിണി കുട്ടിയുടെ ടിഫ്ഫിൻ ബോക്സ്‌ ഒഴുകി പോവുന്നു ............
അകത്തു എവിടെയോ അവൾ ഉണ്ട് എന്ന് കരുതി അവൾ
അമ്മിണി കുട്ടിയെ വിളിച്ചു ............. വന്നാൽ  ഓട്ടോ മാമൻ
എന്നെ വിളികാരുള്ളതാനല്ലോ ..............?
"ഈ കുട്ടിയുടെ ഒരു കുസൃതി ............"
അവളെ പേടിപ്പിച്ചു കൊണ്ടു ഒരു ഇടിയുടെ ശബ്ദം ഉഗ്രമായ മിന്നലിനു ശേഷം കാതിൽ അടിച്ചു ഉയര്ന്നു ..........
എന്തോ വലിയ  ആപത്തു തനിക് വരുന്ന പോലെ അവൾക്  തോന്നി .
മുകളിലത്തെ നിലയിലും   നോക്കി കഴിഞ്ഞപ്പോഴെകും  അവൾ
ആകെ തളര്ന്നിരുന്നു .
പശുക്കൾ ആലയിൽ നിന്നും വല്ലാത്ത  രീതിയി  അമരുന്നുണ്ടായിരുന്നു ............
മഴയത് ഇറങ്ങി അവൾ കൊലായിക് എതിരായിടുള്ള ആലയിലേക്ക്‌ ഓടി ............ തന്റെ അമ്മിണി കുട്ട്യ്............ ചുണ്ടില നിന്നും  ചോര വാർന്നു ..........യുനിഫൊർമ് ആകെ കീറി............ ആ മഴയത്ത് തണുത്തു വിറങ്ങലിച്ചു  കിടക്കുന്നു ........... .............. വീണ്ടും ....... അവളുടെ തലയെ വെട്ടി പൊളിച്ചു കൊണ്ട് ഒരു ഇടി വെട്ടി ........
ബോധം വന്നപ്പോൾ ............ വീട്ടിൽ നിറയെ ആളുകള് ഉണ്ട് .......... ആള്കൂടത്തിൽ ആരോ പറയുന്നത് കേട്ടു ..........
"ഓട്ടോ മാമൻ പടിവരെ കൂടെ  വന്നതായിരുന്നത്രേ ........... ഇടിയും ,മഴയും ഒക്കെ കണ്ടപ്പോൾ .............ആ  കരവകാരന്റെ അടുത്തു അമ്മിനികുട്ടിയെ എല്പ്പിച്ചതാണ് .........."
അവളുടെ ബോധം അവളില നിന്നും വീണ്ടും തല്കാലതെക് വിട പറഞ്ഞു

No comments:

Post a Comment