Wednesday 22 August 2012

"അഞ്ചു തേങ്ങ "

ക്ലബ്ബിന്റെ ഓണാ ഘോ ഷ  പരിപാടിയുടെ ആധ്യമീടിംഗ് ആണ് .
ആഘോഷം  പൊടിപൂരമാക്കണം  .........പ്രസിഡന്റിന്റെ ആഗ്രഹമാണ്.
ഏല്ലാവരും  സമ്മതിച്ചു .
അറിയാതെ ആണെങ്കിലും ..അവന്‍ സ്പോന്സോര്‍ ചെയ്തത്‌ .....
അഞ്ചു തേങ്ങ ..........ആയിരുന്നു.
വീട്ടില്‍ ചെന്ന് ഭാര്യുടെ അടുത്ത് കാര്യങ്ങള്‍ അവതരിച്ച്പോള്‍ .......
ഭാര്യ ചൂടായി.....
"എവിടെ മനുഷ്യ നിങ്ങടെ തെങ്ങില്‍ തേങ്ങ.........?
ഈ പ്രാവശ്യം മഴ ഇത് വരെ കിട്ടിയിട്ടില്ല..കിണറില്‍ വെള്ളം ഇല്ല .
വെള്ളം പോലും കാശ് കൊടുത്തല്ലേ വാങ്ങികുന്നത്....."?
"എന്തൊരു ജന്മം  ഭഗവാനെ ...........നീ തന്നെ ഇതിന്റെയും സൃഷ്ടി .........."?
നടുമുറിയിലെ ചുവരില്‍ തൂങ്ങി കിടക്കുന്ന പരമശിവന്റെ  തിരുമുടിയിലേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് 
അവന്‍ പുറത്തെ  വരാന്തയിലേക്ക്‌  പതുകെ ഇറങ്ങി.........
ഇനി അവിടെ നിന്നാല്‍ ശരിയാവില്ല .
മുറ്റത്ത്‌  കാറ്റില്‍ ഉണങ്ങിയ ഇലകള്‍   ആട്ടികൊണ്ട് ...തെങ്ങ് അവനെ  വിളികുകയാണ്.
അതില്‍ വളരെ പ്രയാസപെട്ടാണ്.......രണ്ടു പൂവ്...
 മച്ചിങ്ങ ആയത് .....
"മച്ചിങ്ങ ആയതില്‍ പിന്നെ  വളരുവാന്‍  ആവുന്നില്ലേ ........
തേങ്ങെ .........?
അവന്റെ നിശ്വാസം .......ഉച്ച വെയിലിന്റെ ചൂടിനെ വെല്ലുമായിരുന്നു.
 കടവരെ ഒന്ന് പോയാലോ എന്നോര്‍ത്തു ...അവന്‍ വീട്ടില്‍ നിന്നും ഇറങ്ങി
നാരായന്ച്ചന്‍ ...അരി ചാക്കുകള്‍ക്   മുകളിലായി  നെര  നീടിവച്ചു
അതില്‍  ഉച്ച മയകമാണ്‌ .........കാല്‍ പെരുമാറ്റം കേട്ട  ഉടനെ 
അയാള്‍ എഴുനേറ്റു .....
തേങ്ങയുടെ വില കേട്ടപ്പോള്‍ ഒന്ന് ഞെട്ടി........ ഒന്നിന് 20 രൂപ .
വേണ്ടിയിരുന്നില്ല .......
50 രൂപ കൊടുത്താല്‍ മതിയായിരുന്നു...
തിരിച്ചു വീടിലേക്ക്‌ നടന്നു
ആഘോഷങ്ങള്‍ നല്ലത് തന്നെ ...
"ഈ പ്രാവശ്യവും  നിങ്ങള്ക് ബോനസ്സില്ലെ " ഭാര്യയുടെ ചോദ്യം
എപ്പോഴും  അവള്‍ അങ്ങിനെയാണ് .........
വഴിയില്‍ ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു....
പാമ്പിനെ അവനു നല്ല  പേടിയായിരുന്നു.....
പെട്ടന്നാണ്  പിറകില്‍ ..എന്തോ വീഴുന്ന ശബ്ദം അവന്‍ കേട്ടത്........
തിരിഞ്ഞു നോക്കിയപ്പോള്‍ .....
ഒരു തേങ്ങ ..........
ഏ .........?
അവന്‍ പതുക്കെ അതെടുത്തു തന്റെ  സഞ്ചിയില്‍ ഇട്ടു .
നാലെണ്ണം കൂടെ ഒപ്പികണമല്ലോ .........?
അവന്‍  തന്റെ മുന്‍പിലെ   വേലിയും .......പറമ്പില്‍ കണ്ടേക്കാവുന്ന പാമ്പുകളെയും ഓര്‍ത്തില്ല.......
അദ്രുകാന്റെ ...ഒഴിഞ്ഞു  കിടക്കുന്ന പറമ്പിലേക്ക് പതുക്കെ ..........ആരും തന്നെ കാണുന്നില്ല  എന്ന് ഉറപ്പാക്കി കൊണ്ട്   എടുത്തു ചാടി ..........
അപ്പോള്‍  മനസ്സില്‍ ഉയര്‍ന്ന മന്ത്രം .........
അന്ചു .....തേങ്ങ മാത്രമായിരുന്നു ........."അഞ്ചു തേങ്ങ "
പറമ്പിലൂടെ .........കുറച്ചു ദൂരം നടന്നു നോക്കി .......
അഞ്ചെണ്ണം ഒപ്പിക്കാന്‍ തീരെ പ്രയാസപെടെണ്ടി വന്നില്ല..........

"അഞ്ചു  തേങ്ങയും  കൈയിലോതികിയ മന്മഥന്‍ ...
 അട്രുകാന്റെ പറമ്പില്‍ നിന്നുമോടിമറഞ്ഞു .........
അഞ്ചു തേങ്ങയവന്‍ കൈയില്‍ കണ്ടപ്പോള്‍
രൂക്ഷമായ് നോക്കി അവന്റെ  സ്വന്തം  ഭാര്യ...."

ഭാര്യയുടെ  കൂര്പിച്ചുള്ള നോട്ടത്തില്‍  അവന്‍ ചൂളാതെ പിടിച്ചു നിന്നു .
ഇവള്‍ ഒരുവളല്ലേ .........അവിടെ എത്രെന്നതിന്റെ മുന്‍പിലാ ........
അഞ്ചു തേങ്ങ ഞാന്‍ കൊണ്ടുവരാം എന്ന് പറഞ്ഞത്
അവന്‍ രാവിലെ അതീവ സന്തോഷത്തില്‍ ആയിരുന്നു.........
വളരെ  നേരത്തെ എത്തേണ്ടത് കൊണ്ട് ........
അവന്‍ വീട്ടില്‍ നിന്നും നേരത്തെ ഇറങ്ങിയിരുന്നു.........
വെളിച്ചം   തുടങ്ങിയിട്ടില്ല 
എതിരെ വരുന്ന ചീരു തള്ളയെ അവന്‍ കണ്ടില്ല .............
"ഇനിയും കൊറച്ചൂടെ  തേങ്ങ  ഉണ്ടായിരുന്നല്ലോ മോനെ അവിടെ "..........
രാവിലെ നല്ല തണുപ്പായിടു  പോലും അവന്‍ വിയര്‍ക്കാന്‍ തുടങ്ങി...........
"ഞാന്‍ മോന്ത്യാവുബം  അവിട്യ വെളികിരികാന്‍ പോവ്വാ ........."

"ചീരു  തള്ളതന്‍  ചിനുങ്ങളില്‍ ചൂളിയ
കോമളന യൊരു മന്മഥന്‍ കിതച്ചു പോയി
അയ്യോ കിതച്ചു പോയി ..........
അയ്യോ കിതച്ചു പോയി............."