Tuesday 12 February 2013

ഊമ കുഞ്ഞ്

ആകാശ് വളരെ സന്തോഷത്തില്‍ ആയിരുന്നു ..........
ഞാനും  അവനും മാത്രമായി വളരെ അപൂര്‍വമായെ
വെളിയില്‍ പ്പോവ്വാാരൂള്ളൂ .........
മോള് കൂടെ ഉണ്ടെങ്കില്‍ അവനുമാത്രമായി ഒന്നും കിട്ടില്ലല്ലോ ...........
വഴി  നീളെ അവന്‍ ഓരോ സംശയങ്ങള്‍ ചോദികുന്നുണ്ടായിരുനു
അച്ഛാ നമ്മള്‍ ശരിക്കും  എങ്ങോടാണ്  പോവുന്നത് ..............?
ഞാന്‍ ഉത്തരം  ഒന്നും നല്‍കിയില്ല ................അവനു സ്കൊലര്ഷിപു  കിട്ടിയ ഇരു നൂറു രൂപക്ക് അവനു  തോക്ക് വാങ്ങികനമത്രേ
എന്റെ മൌനം ..........
അവനെ വല്ലാതെ കുഴക്കി അവന്റെ ചോദ്യങ്ങളെ 
 അവന്‍ തല്‍കാലം നിര്‍ത്തി എന്ന് തോന്നുന്നു ...............

 പറഞ്ഞു ഉറപ്പിച്ച പ്രകാരം  കൃഷ്ണന്‍  മാസ്റെര്‍ ബസ്‌ സ്റ്റോപ്പില്‍  തന്നെ
ഞങ്ങളെ കാത്തു   നില്‍കുന്നുണ്ടായിരുന്നു ..........
 ഇരുട്ടി തുടന്ഗിയിരുന്നു ...........തന്നെയുമല്ല
പവര്‍  കട്ട്  തുടങ്ങാനുള്ള സമയവും ആയി അത്രേ ...........
റോഡിനോട്  ചേര്‍ന്നു തന്നെ ആയിരുന്നു വീട്
മാഷ്‌ ........."രവിയേട്ട.............." എന്ന് വിളിച്ചു കൊണ്ട് വീട്ടു  മുറ്റത്തേക്
കയറി
അകത്തെ ബഹളങ്ങള്‍   നിലച്ചു ............
" ആ കൃഷ്ണന്‍  മാഷോ ..........വരീ മാഷേ ...........ഇരിക്കി .........."
ആകെ ഉള്ള  രണ്ടു ഒടിയാറായ കസേരകള്‍ ചൂണ്ടി അയാള്‍ പറഞ്ഞു.
ഒരു അടഞ്ഞ ഗുഹയിലെകെന്നോണം ........  അവന്‍  ആ വീട്ടിലേക്കു  പ്രവേശിച്ചു,ഗുഹകളിലെ ഇരുടറയില്‍ എത്ര എത്ര മുനിമാര്‍ തപസിരുനിരുന്നു
എന്തെ ഇപ്പോള്‍ ഇങ്ങിനെ ചിന്തിക്കാന്‍ അവന്റെ മനസ്സ് ഒന്ന് പിടഞ്ഞു
ആകെ ഒരു മുറിയെ ആ വീടിനു ഉള്ളു ..........
ഞങ്ങളെ കണ്ട ഉടനെ തീപെട്ടി തപ്പിയെടുത്തു അയാള്‍
മെഴുകുതിരി എടുക്കാന്‍ ആ വീടിന്റെ അടുത്ത തലമുറയായ
മെലിഞ്ഞു നീണ്ട  പെണ്‍കുട്ടിയോട് പറഞ്ഞു
അടുകളയില്‍ ഇരുട്ടത്തും
ഉള്ളി അരിഞ്ഞു കൊണ്ടിരുന്ന ആള്‍ വെപ്രാളത്തോടെ എണീടു .........
"ഇത്  ഹരിദാസേട്ടന്‍ ...........രവിയേട്ടന്റെ .........ഏട്ടനാണ് .........
ഈ  അടുത്ത കാലത്താണ് മൂപര്ക്‌ കാഴ്ച നഷ്ടപെട്ടത് ..............
ഇത്രയും കാലം അങ്ങാടിയില്‍ ഓട്ടോ ഓടികാരുണ്ടായിരുന്നു ............ഇപ്പോള്‍  പെട്ടന്നുള്ള കാഴ്ച നഷ്ടപെടലില്‍ ഒന്നിനും പറ്റുന്നില്ല............"മാഷ്‌ അത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ അകത്തു നിന്ന് ഒരു മധ്യ വയസ്ക എണീറ്റ് വന്നു .............
"മാഷെ..........ഇന്നലെ ആ അടുത്ത വീടില് ഒരു പെങ്കുട്ട്യെ കൊണ്ട് വന്നു ...........എല്ലാരും കൂടെ അതിനെ ചുട്ടു കൊന്നു................."ആ സ്ത്രീ കരഞ്ഞു തുടങ്ങി.....................
എന്റെ കുട്ടിയെ ദൈവമേ കാത്തു കൊള്ളണമേ
" എന്താ ചെയ്യ മാഷേ ,പാലിയെട്ടിവ്കാര് വന്നു കുറേ മരുന്ന് തന്നിടുണ്ട്
അവര്‍ക്ക് ഇവരെ ചികില്സികാന്‍ പറ്റില്ലത്രേ ,എന്നാലും അതില്‍ ഒരു പെണ്‍കുട്ടി കുറെ മരുന്ന് കൊണ്ട്  വന്നു തന്നു  "
കാഴ്ച്ചകളില്ലാത്ത കണ്ണിലൂടെ അയാള്‍ കണ്ണീര്‍ വാര്‍ത്തു



 ഇതെല്ലാം കണ്ടു ആകാശ് സ്തംഭിച്ചു ഇരിക്കയാണ്
ടി വി സ്ക്രീനിലോ സിനിമ തിയെട്ടരിലോ ഇരുന്നു പേടിപ്പിക്കുന്ന
എന്തോ കാണും പോലെ അവന്‍ ഒന്നും മിണ്ടാതെ ഇരുന്നു
പിറകില്‍ ആടികളികുന്ന വാതില്‍ മെല്ലെ  അവന്റെ ശരീരത് തട്ടി ആകാശ് ഒന്ന് ഞെട്ടി തിരിഞ്ഞ നോക്കി
കൃഷ്ണന്‍ മാസ്റെര്‍ ആ വാതില്‍ മാറാന്‍ ആശാരി നാളെ വരുമെന്നും
ബാങ്ക് അക്കൗണ്ട്‌ തുടങ്ങാന്‍ ഫോട്ടോ എടുകുവാനും  ഉള്ള "ഒരുമ"യുടെ തീരുമാനം രേവിയെട്ടനെ അറിയിച്ചു
ഞാന്‍ മോളോട് പഠനകാര്യങ്ങള്‍ ചോദികുകയും , ടൂയിഷ്യ്നു പോവണമെന്നും ,എല്ലാം എര്പാട് ചെയ്യാം എന്നും അവളോട്‌ പറഞ്ഞു ഞങ്ങള്‍ യാത്ര പറഞ്ഞു
ഞങ്ങളുടെ  വാക്കുകള്‍ അവര്‍ക്ക് വളരെ  അധികം  നല്‍കുന്നുണ്ടെന്നും
നാളതന്നെ  ഫോട്ടോ എടുക്കാന്‍ പോവണം എന്നും  രെവിയേട്ടന്‍ ഞങ്ങളോട് പറഞ്ഞു
യാത്ര പറഞ്ഞിറങ്ങിയ  ഞങ്ങള്കിടയില്‍  നിന്നും

ആകാശ് തിരിച്ചു ചെന്ന് അവന്റെ പോക്കറ്റില്‍ നിന്നും എന്തോ എടുത്തു ആ മോളുടെ കൈയില്‍ വച്ച് കൊടുത്തു
പവര്‍ കട്ട്‌ കഴിഞ്ഞു വന്ന വെളിച്ചത്തില്‍ അവന്‍ കൊടുത്ത രണ്ടു നൂറു രൂപ നോട്ടുകള്‍ നോക്കി ആ കുട്ടി    കരയുന്നത് എനിക്കും കാണാമയിരുന്നു
ഊമ കുഞ്ഞ്