Friday 18 March 2011

amma manam....

"മോനെപ്പോഴാ  വന്നെ......"
"മോനോ"......
ഇത്രയും നേരം അവന്‍ പുറത്തായിരുന്നു......പ്രത്യേകമുള്ള മുറിയില്‍....സ്ത്രീ ഉണ്ടെന്നു പറഞ്ഞു....... അവനെ പുറത്തു നിര്‍ത്തുക ആയിരുന്നു ആസുപത്രിക്കാര്‍ ‍ ചെയ്തത്......മനുഷ്യന്റെ  അവസ്ഥ അത്രയൊക്കെ      അല്ലെ ഉള്ളു എന്നോര്‍ത അവന്‍  ഔട്ട്‌ പേശ്യന്റ്സിന്റെ ഇടയില്‍ തന്നെ  നിന്നതായിരുന്നു..........
"ഇമ്ബളെ  സജി മോനല്ലേ അത്.."കണ്ണുകളെ ഒന്ന് കൂടെ      ചെറുതാക്കി  ആ പ്രായമായ സ്ത്രീ പറഞ്ഹു.
"എന്നാലും  എനിക്കി ഈ ഗതി വന്നല്ലോ...." എന്ന് പറഞ്ഞവര്‍  കരഞ്ഞു.........വേദന തിന്നു മടുത്തു.."
"എന്ത്ഗതി....അമ്മ പേടികണ്ട ....ഞാന്‍ ഇല്ലേ കൂടെ...ഇനി വേദന തിന്നണ്ടല്ലോ.."അവരുടെ മകളാണെന്ന് മനസ്സിലായി..
"എന്റെ ഏചിയുടെ മകനാണ് സജി..ഇതേ പോലെ തന്നെയാ...അവനും കാവി മുണ്ടും ടീ ഷര്‍ട്ടും ആണിടുക....നിങ്ങളെ പോലെ തന്നെ ഉണ്ട് കാണാന്‍ ......"
"എത്ര വര്‍ഷമായി ഞാന്‍ പച്ചകറി മാത്ര മാണ്‌ മോനെ കഴിക്കാറ് ......എന്നിട്ടും എനികീ ഗതി വന്നല്ലോ....തേവരെ......"
ഇടയ്ക്കു അവരുടെ മകള്‍ക് ഒരു ഫോണ്‍ വന്നു..........അവര്‍ വളരെ പതുക്കെയാണ് സംസാരിക്കുന്നത്........."അതവളുടെ കുഴപ്പമാ......"ചെവികള്‍ക്ക് യാതൊരു പ്രതിരോധവും ഇല്ലല്ലോ.......അത് അവന്റെ കാതില്‍ അറിയാതെ വന്നു വീണു.....അത് ശ്രധികണ്ട എന്ന് കരുതി അവന്‍ ഓര്‍മയിലേക്ക് ചേക്കേറി...... 
അവന്റെ അമ്മക് ക്യാന്‍സര്‍ ആയിരുന്നല്ലോ...അമ്മയെ പോലെ ഉണ്ട്...
പാവം അമ്മ .......എത്ര വേദന സഹിച്ചിടുണ്ട്...എന്നാലും കരയില്ല....ഇപ്പോഴും ഒരു ചിരി മുഖത്തുണ്ടാവും.....ഒപെരറേന്‍ നടത്തിയ ഡോക്ടര്‍ തന്നെ പറഞ്ഞിരുന്നു......"ഇവരുടെ ഈ ചിരിയാ....ഒപെരറേന്‍ വിജയിപ്പിച്ചത്...ഒപെരറേനു ശേഷം പിന്നെയും ഏഴു വര്ഷം കിട്ടിയല്ലോ..... വീണ്ടും  മകള്‍ക്ക് ഒരു ഫോണ്‍ വന്നു.....
"ആ സാറേ അതൊരു ചെറിയ  കറക്ഷന്‍ മതി....അത് ഞാന്‍ നാളെ വനിടു ചെയ്യാം സാറേ....."
ഫോണ്‍ കട്ടാക്കി. എന്നോട് പറഞ്ഞു..."ഓഫീസില്‍ നിന്നും വിട്ടു നില്‍കാന്‍ പറ്റൂല... ഞാന്‍ ഇല്ലെങ്കില്‍ ഒന്നും ശരി   ആവില്ലാന്ന സാറ് പറയുക...... "
"നിങ്ങള്‍ എവിടെയാ ജോലി ചെയുന്നത്......"അവന്‍ ചോദിച്ചു
ഞാന്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ഗുമാസ്തയാണ്...."
സംസാരത്തിനിടയില്‍ വീണ്ടും ഫോണ്‍ അടിച്ചു.."ഏട്ടനാണോ...ഇല്ല കൊഴപ്പമില്ല.. റിപ്പോര്‍ട കിട്ടിയാല്‍ ഞങ്ങള്‍ അങ്ങോട്ട്‌ വരാം..."
"ആരാണ്...."
"വല്ല്യെട്ടനാ "
" വല്യേട്ടന്‍ ഇത്രയും  ദിവസം, എന്നെ ഒന്ന് കാണാന്‍ അവന്‍ വന്നോ......എന്നിടിപ്പം......"അയ്യോ....എനിക്ക് വയ്യേ...." ആ  അമ്മ വീണ്ടും കരയാന്‍ തുടങ്ങി.........
"അമ്മക്ക് എന്താ വേണ്ടത്..ഞാന്‍ ഓറഞ്ച് വാങ്ങി കൊണ്ട് വരാം ...."ഏന് പറഞ്ഞു ആ മകള്‍ പുറത്തിറങ്ങി ...
"മോനെ ഒക്കെ വെറുതെയ....എന്റെ സ്വത്ത്‌.......അത് കണ്ടാ.....ഇവള്‍ എന്റടുത്തു..പറ്റി നിക്കണേ..."പിന്നെയും ഒരു പാട്  പരിദേവനങ്ങള്‍  ....അവര്‍ പറയുന്നുട്..
അതിനിടക്ക് അവന്‍  എട്ടാമത്തെ   കുപ്പി      വെള്ളവും  തീര്‍ത്തു ബാത്ത് രൂമിലേകോടി....
തിരിച്ചു വാതില്‍ തുറന്നപ്പോള്‍  മകള്‍ വന്നിടുണ്ട്......അമ്മയെ സ്നേഹ പൂര്‍വ്വം നാരങ്ങ   തീട്ടിക്കുന്നുമുണ്ട്  ......
മുറിയിലേക്ക് കയറി വന്ന          നേര്സിനോട് അവന്‍ പറഞ്ഞു....
"പുറത്തു ഭാര്യ ഉണ്ട്......ഒരു കുപ്പി വെള്ളം കൊണ്ട് വരാന്‍ പറയണം "
നേര്സു പുറത്തേക്കു പോയി.....
"മോളെ മോന് ആ വെള്ളം എടുത്തു കൊടുത്താ....."
മകള്‍ മനസ്സില്ല മനസ്സോടെ വെള്ള കുപി എടുത്തു...
"വേണ്ട ...ഭാര്യ കൊണ്ട് വരും...വേണ്ട..."അവന്‍ ആവുന്നത്ര വിലക്കി....
പക്ഷെ ആ അമ്മയുടെ  നിര്‍ബന്ധം  കാരണം അവന്‍ അത് വാങ്ങിച്ചു .....അതില്‍ അവരുടെ....അവന്റെ മരിച്ചു പോയ അമ്മയുടെ...ഈ ലോകത്തെ മുഴുവന്‍ അമ്മമാരുടെ.....ഉമ്മമാരുടെ  സ്നേഹം
അലിഞ്ഞു ചെര്‍ന്നിരിക്കുന്നതായി  അവനു തോന്നി.........
"അമ്മെ സര്‍വ്വം സഹയായ അമ്മെ.......എന്നെ കാത്തുകൊള്ളണമേ......."
അപ്പോഴേക്കും അവന്റെ പേര്‍ നേര്സേ വിളിച്ചു അവന്‍ പതുക്കെ ഒപെരറേന്‍  തീയടരിലേക്ക്  നടന്നടുത്തു......

Saturday 12 March 2011

EVANENTE PRIYA PUTHRAN.............

ഓ.......
ഇന്ന്  ശിവരാത്രിയാനല്ലോ ...
വേഗം വയലില്‍ പോയി ഉണങ്ങിയ ചാണക വരളികള്‍ സംകടിപ്പിക്കണം...
നന്നായി ഉണങ്ങിയത്‌ തന്നെ വേണം  എന്നാലെ ....ശരിക്കും കത്തുകയുല്ലു ..
എന്നാല്‍ നല്ല ഭസ്മം കിട്ടും...മുതശിക്ക് അത്  നിര്‍ബന്തമാണ്  ....
ഇനി അടുത്ത വര്‍ഷമേ....നെറ്റിയില്‍ തൊടാനുള്ള ഭാസ്മത്തെ കുറിച്ച് ചിന്തിക്കു...
"ഭസ്മം എന്തിനാ ഒരു പാട്.....എന്നും ഇത്തിരി തൊടുമ്പോള്‍....വ്യ്കുണ്ട നാഥനെ പ്രാര്‍ഥിക്കാം .......അങ്ങിനെ ആണേല്‍ നരകത്തില്‍ പോവണ്ടാലോ....."
നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍...
നരക വാരിധി നടുവില്‍ ഞാന്‍......
നരകത്തില്‍ നിന്നും കരകെട്ടീടനം
തിരു വ്യ്ക്യം  വാഴും ശിവ ശംഭോ .... "ഇതും ചൊല്ലി തീ എടുക്കാനായി അടുകലയിലേക്ക് പോയി...
ഞാന്‍ ചാണക വരളികള്‍ അടുക്കി വച്ച് കുറച്ചു അരക്ക പൊടിയും വിതറി......തീ കാത്തിരുന്നു...
മുത്തശി തീ കൊണ്ട് വന്നപോഴെകും ഏട്ടന്‍ പറന്നെത്തി....
ഈ എട്ടനെത ഇങ്ങിനെ.....തീ തട്ടിയെടുക്കാനായി ഞാന്‍ ശ്രമിച്ചു....ഫലിച്ചില്ല.
അവന്‍ ഒരു നിത്യ രോഗി ആയതു കൊണ്ട്...എന്റെ ശാട്യം നടക്കില്ല...
നന്നായി ഉണങ്ങിയത്‌ കൊണ്ട് ചാനകത്തിനു  തീ  പെട്ടന്ന് പിടിച്ചു.....
മുത്തശി മുറ്റത്തിരുന്നു അപ്പോഴും ....ശംഭോ ശിവ ശംഭോ ചൊല്ലി കൊണ്ടിരിക്കുകയായിരുന്നു.....
ചൂടുള്ള കഞ്ഞി നെയ്യ് ഒഴിച്ച് അമ്മ എന്റെ കുഞ്ഞു പലകക്ക് മുന്‍പില്‍ വച്ചു.....
 ചൂടാണെങ്കിലും ഞാന്‍ പെട്ടന്ന് കുടിച്ചു തീര്‍ത്തു.....എട്ടന് മാത്രം ചുട്ട പപ്പടവും...രോഗി അല്ലെ ...നിത്യ രോഗി....എനിക്ക് കുശുമ്പു തോന്നി....
എല്ലാവരെയും ഒരുക്കണം.....ശിവ ക്ഷേത്രത്തില്‍ ആഘോഷമാണ്......  
ഡാന്‍സ്,പാടു,കഥാ പ്രസംഗം.......പുലര്‍ച്ചെ നാല് നാലര ആയാലേ...എലെമ്മയും,മുതഷിയും ഒക്കെ ഇരുന്ന സ്ടലതീന്നു എനീക്കു....
അമ്മ വരില്ല....അച്ഛന് അതൊന്നും  ഇഷ്ടല്ലത്രേ .....പാവം അമ്മ....
എല്ലാ കൊല്ലവും ഉണ്ടാവും....
ശിവന്റെ  കഴുതീല് ഒരു പാമ്പ്.....അയാള്‍ക് തീരെ പേടിയില്ല...."അത് പ്ലാസ്റ്റിക്‌ആടാ...." അജിക്ക് എന്നെക്കാളും ഒരു വയസ്സ് മൂപ്പുണ്ട്....
"ഇന്ന് നമ്മുക്ക് സിനിമക്ക് പോയാലോ...."
"അയ്യോ ഇനി വന്ന വഴി വീണ്ടും പോവണ്ടോ...."
അത് സാരമില്ല..പുലര്‍ച്ചെ പന്ത്രണ്ടര  മണിക്ക് ഒരു ഷോ ഉണ്ട്...
ആരും അറിയാതെ നമുക്ക് പോയി വരാം..."അവന്‍ ദ്യ്ര്യം പകര്‍ന്നു
മുത്തശിയും, എലെമയും ,ചേച്ചി മാറും എല്ലാം കഥാ പ്രസംഗത്തില്‍ മുഴുകി ഇരിക്കയ..ഞങ്ങള്‍ പതുക്കെ
പായയില്‍ നിന്നും എണീറ്റ്‌...മൂത്ര മൊഴിക്കാന്‍ എന്നാ ഭാവത്തില്‍ ഇറങ്ങി....
പിന്നെ നടന്നും ,ഓടിയും രണ്ടു രണ്ടര കിലോമീറ്റര്‍ ദൂരമുള്ള ഷാജി തിയേറ്ററില്‍ എത്തി....
"ഇവന്‍ എന്റെ പ്രിയ പുത്രന്‍"
അതാണ്‌ സിനിമയ്ടെ പേര്‍  ....പ്രേം നസീര്‍ ,ഷീല, തിക്കുറിശി...തുടങ്ങിയവര്‍ അഭിനയിച്ച സിനിമ...
ഒന്പതരയുടെ പടം വിടിട്ടില്ല.....കൌറ്ററില്‍ കുറെ നേരം കാത്തിരുന്നു....
വല്യേട്ടന്‍ കാണുമോ.....എന്നായിരുന്നു പേടി....ഭാഗ്യം ആരും കണ്ടിട്ടില്ല....
അവന്‍ എന്നോടെ കാശ് കൊടുക്കാന്‍ പറഞ്ഞു...കൈയില്‍ ഉള്ള ഒരു രൂപ അമ്പത് പ്യ്സായില്‍ നിന്നും
ഒരു രൂപ ഇരുപതു പയ്സ എടുത്തു...രണ്ടു ടിക്കറ്റ്‌ എടുത്തു...
ഒരാള്‍ക് അറുപതു പയ്സ ആണ് ....ടിക്കറ്റ്‌ വില 
ഏറ്റവും മുന്നിലെ ബെഞ്ചില്‍ ഇരുന്നു......സാരിഡോനിറെ ഒരു പരസ്യം...  
"ഏറ്റവും മുന്നിലായതു കൊണ്ട് നമ്മള്‍ കണ്ടതിനു ശേഷമാ എല്ലാവര് കാണുക.."  അവന്‍ എന്നെ അത്ഭുത പെടുത്തി...
ഷീല ഒരു മര ചോട്ടില്‍ ആദി പാടി കുട്ടികളെ പാടു പഠിപ്പിക്കുകയാണ്...
"ഭൂമിയില്‍ സ്വര്‍ഗം പണിതുയര്തീടും ....പൂര്നിമയല്ലോ സ്നേഹം.....
ജീവനില്‍ ബന്ധം  തളിരനിന്ജീടും ചാരുത അല്ലോ സ്നേഹം...."
കൈകള്‍ കൂടി തിരുമ്മി വായ പിളര്‍ത്തി കൊണ്ട് കുഞ്ഹി രാമന്‍ ഷീലയുടെ അടുതെത്തി...." 
കൊച്ചു കുട്ടികളെ മറന്നു അവര്‍ ആടി പാടി..... 
പിന്നെ രാജ മല്ലി പൂവിരിച്ചു....അച്ഛനായ തികുരിശിയെ  അവരുടെ പ്രേമം അറിയിക്കുന്നു...അച്ഛന്റെ മസില് പിടുത്തം......മകനായ നസീര്‍ ജീവിത മോര് പാരാവാര മായി നടക്കുന്നു....അവസാനം എല്ലാം ശുഭം.....സന്തോഷം....
സമയം രണ്ടര മണി....ശിവ ക്ഷേത്രതിനെക്കളും  അടുത്ത് വീടാണ്.....പക്ഷെ വീട്ടില്‍ എങ്ങിനെ പോവും .....നേരെ തിരിച്ചു രണ്ടു രണ്ടര കിലോമീറ്റര്‍ ദൂരം  നടന്നു ഒനും അറിയാത്ത പോലെ...മുത്തശി വിരിച്ച പായയില്‍ ചെന്നിരുന്നു....എലെമ നല്ല ഉറക്കമാ ...ഭാഗ്യം.....ആരും ഞങ്ങളെ ശ്രധികുന്നില്ല....കുറെ കഴിഞ്ഞു ഞാന്‍ മുത്ശിയുടെ മടിയില്‍ ഉറക്കമായി...
പരിപാടി കഴിഞ്ഞു എല്ലാവരെയും ഉണര്‍ത്തുന്ന തിരക്കിലായിരുന്നു മുത്തശി...
തിരിച്ചു വീടിലേക്ക്‌ നടക്കുമ്പോള്‍ മുത്തശി എലെമയെ വഴക്കുപരയുന്നുണ്ട്...ശിവന്റെ കൂടെ നീയും ഉറങ്ങി....അശ്രീകരം...ഏറ്റവും മുന്‍പിലായി ചെറിയേട്ടന്‍ നടക്കുന്നുണ്ട്...
വീട്ടില്‍ എത്തുമ്പോള്‍ അമ്മ ഉറങ്ങാതെ കാപിയും ഇട്ടു കാത്തിരിക്കയാണ്..
കാപി വാങ്ങി കുടിച്ചു മുത്തശി പറയുന്നത് കേട്ടു..."കൂടെ ഒരുത്തി വന്നു ശിവ ശിവ.. അവിടെ ആ ക്ഷേത്രത്തില്‍  അവലോറങ്ങി....അശ്രീകരം..."
അമ്മ അനുനയപെടുത്തി...ഒന്നും പറയണ്ട..ക്ഷീണം കൊണ്ടായിരിക്കും...
"എടാ എഴുനെല്കട "......വല്ല്യെട്ടനാണ്
ഇനലാതെ ഉറകം ഇനിയും തീര്നിട്ടില്ല...
"നീ ഇന്നലെക്ഷേത്രത്തില്‍ കുറെ സമയ നേരത്തേക്ക് ഇല്ല എന്ന് രാജു പറഞ്ഹല്ലോ...ശരിയാണോ.."
"നുണയ...ഏട്ടന്‍ പറഞ്ഞത് നുണയാ..." ദ്യര്യം സംപരിച്ചു ഞാന്‍ മറുപടി പറഞ്ഞു...
"അപ്പോള്‍ ഇതോ..."
ടിക്കെടിന്റെ പകുതി കഷ്ണം.....ഇതെങ്ങിനെ വല്ല്യേട്ടന് കിട്ടി...ഞാന്‍ പേടിച്ചു വിരക്കുക ആയിരുന്നു..ഇനി അടി പൂരം...രാജുവേട്ടന്‍ പറ്റിച്ചു..
ഉറക്ക ചടപില്‍ വന്നു പതിക്കുന്ന അടികള്‍ ..ചെര്യെട്ടനോടുള്ള ഈര്‍ഷ്യ കലര്‍ത്തി ഞാന്‍ സ്വീകരിച്ചു.....
അമ്മ കരയാന്‍ തുടങ്ങി...മുത്തശി അച്ഛനെ ഉറക്കെ വിളിക്കുന്നുട്...അച്ഛന്‍ ഓടി വന്നു എന്നെ പിടിച്ചു മാറ്റി..
'കുട്ടികള്‍ കൌതുകത്തിന് ടിക്കെടുകള്‍ റോഡില്‍ നിന്നും പെരുക്കിയതാവും..അവന്‍ സിന്മാ നോടിസുകള്‍  സൂക്ഷിച്ചു വക്കുന്നത് നീ കണ്ടിടില്ലേ....."അച്ഛന്റെ ശബ്ദം ഉച്ചത്തിലായി...ഞാന്‍ അച്ഛന്റെ മാറിലേക് ഒട്ടി നിന്ന്.....ഇപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞു....
"അച്ഛാ..മാപ്....ഞാന്‍ ഇനി ഒരികലും അനുവാദം വാങ്ങികാതെ സിനിമക്ക് പോവില്ല..."
ആരും കേള്‍ക്കാതെ....  അത് മനസ്സില്‍ പറയാനേ   എനിക്ക് കഴിഞ്ഞുള്ളൂ ...
അപ്പോഴും വല്യേട്ടന്‍ വടി കളഞ്ഞിടുണ്ടായിരുന്നില്ല...
അച്ഛന്റെ "പ്രിയ പുത്രനായ്‌"  ഞാന്‍ ന്ഹെഞ്ചില്‍ കെട്ടി പിടിച്ചു നിന്ന്...





Friday 11 March 2011

NEELA POOKALULLA MANJA KUPPAAYAM

കുറെ നേരമായി കാത്തിരിപ്പ്‌ തുടങ്ങിയിട്ട് ...........
പുത്യേ കുപ്പായമാണ്........നാളെ എളെമ്മന്റെ വീട്ടില് കല്യാണത്തിന് പോവണം.....
കുപ്പായം കിട്ടാതെ വയ്യ.......
വീട്ടില്‍ വരുന്ന ചെട്ട്യാരുടെ അടുത്ത് നിന്നാണ് തുണി വാങ്ങിച്ചത്......
അയാള്‍ മാസത്തില്‍ ഒരിക്കല്‍ വരും അപ്പം കാസ് കൊടുത്താല്‍ മതിയല്ലേ...........
"ആ ഇനി ഈ കുടുക്ക് കൂടെ വക്ക്യാനുട്‌......."
"നല്ല രസം ഉണ്ട് അല്ലെ കറമ്പി പറഞഹു........"ഇപ്പോഴും അവള്‍ എന്റെ കൂടെ കാണും.........കടലയോ........ഐസ് ഇതൊക്കെ കിട്ടിയാല്‍ മതി.......
"ഇങ്ങലോന്നത് പറഞ്ഹാ......"ടൈലരോടാ........അവള്കത്ത് കേള്‍ക്കാന്‍ ഭയങ്കര ഇഷ്ടാ.....
കേള്‍കണ്ട താമസം ഇസ്ത്രി ഇടുന്നതിനിടയിലൂടെ വാസു ഏട്ടന്‍ ........അതാണ്‌ ട്യലരുടെ   പേര്........പറഞഹു തുടങ്ങി...........
"പണ്ടൊക്കെ കുട്ട്യോള്......ചോപ്പ് കോണകവും ഇട്ടാണ്.........നടക്ക.........."
അത് ചുണ്ട് ഉള്ളിലേക്ക് ആക്കി  വയസ്സന്‍ മാരെ പോലെയ പറയാ.....
കറമ്പി ഭയങ്കര ചിരിയാ........അത് കേട്ടാല്‍............അതിനിടക്ക്.......വാസു ഏട്ടന്‍ പതിവ് പോലെ അവളെ  ഒരു ഇക്കളി ആകലും...........
"ഇങ്ങള് കുപ്പായം വേം തന്നാ........"ഞാന്‍ ഗര്‍വിച്ചു..........
"ഊം........."വാസു ഏട്ടന്‍ എന്റെ കവിളില്‍ ഒരു നുള്ള് തന്നു..........
കുപ്പായവും വാങ്ങി ഞാന്‍ ആദ്യം ഇറങ്ങി നടന്നു...പിറകെ കറമ്പിയും വന്നു...........
വീടെത്തുന്നത് വരെ ഞാന്‍ ഒന്നും സംസാരിച്ചില്ല.........
അവള്‍ എന്തെല്ലാമോ തമാശകള്‍  പറയുന്നുട്‌..........
വീടിലെത്തി കുപ്പായം അലമാരിയില്‍ സൂക്ഷിച്ചു വച്ചു.....നാളെ കല്യാണത്തിന് പോവാനുള്ളതാണ്...
വേഗം മേലെ കഴുകി....നാമം ജപികാന്‍ ഇരുന്നു....
കരണ്ട് ഇല്ലാത്തതു കൊണ്ട് .....രാത്രി അധികം പഠികണ്ട....
പെട്ടാന്നു കിടന്നുറങ്ങാം....
രാവിലെ നേരത്തെ ....എഴുനെല്കാന്‍ ഉള്ളതാണല്ലോ.....
കുളിയെല്ലാം കഴിന്ഹു....കുപ്പായം ഇട്ടു....
വല്ലാത്ത ഒരു ചൊറിച്ചില്‍ പോലെ.....
എന്നാലും അതിട്ടു....പാപ്പന്റെ വീടിലേക്ക്‌ പോയി....
അവിടെ അവന്‍ കരയുകയായിരുന്നു....
പുതിയ കുപ്പായമില്ലതത്തിനു....
"നീ അതിങ്ങു ഊരിക്കെ....."പാപന്‍ എന്നോട് പറഞഹു....
ന്ഹാനോന്നു ന്ഹെട്ടി....
"ഒന്ന് ഇട്ടു നോക്കാനാണ്...."മനസ്സില്ല മനസ്സോടെ ഞാന്‍ കുപ്പായം ഊരി...പാപന്റെ കൈയില്‍ കൊടുത്തു...
അത് പാപന്‍ അവരുടെ മകനെ ഇട്ടു കൊടുത്തു......
കുപ്പായമില്ലാതെ ഞാന്‍ വീടിലെതിയപ്പോള്‍ ...അമ്മ ചോദിച്ചു......
"ഊം"....
പാപന്‍ കുപ്പായം അവനു കൊടുത്തു....എന്റെ മനസ്സ് വിങ്ങി.....
"സാരല്ല്യ....അവനു ഇല്ലാഞ്ഞല്ലേ..."അമ്മ  സമാധാനിപിച്ചു...
അല്ലേലും അമ്മ ഇപ്പോഴും അങ്ങിനെയ്യാ ....
"ആരെയും വിഷമിപ്പിക്കരുത് എന്ന് പറയും...."

മണ്ണൂര്‍ വളവു ഇറങ്ങി  നടക്കുമ്പോഴും
കല്യാണത്തിന് വരേണ്ടി  ഇരുന്നില്ലഎന്നാ ചിന്ത ആയിരുന്നു എന്റെ മനസ്സില്‍..
അവന്റെ ഒരു ഗമ ....
കുപ്പായത്തിലെ..മഞ്ഞയില്‍  നീല പൂക്കള്‍ ...എന്നെ നോക്കി കളിയാകി...
ഊം ആദ്യം ഇട്ടപ്പോള്‍ .....ചൊറിയുന്നു എന്ന് പറഞ്ഹതല്ലേ....
നന്നായി.....ഹ ഹ ഹ .....
കരംപിയാണ് ചിരിക്കുന്നത്.....അവളും കൂടെ ഉണ്ട്...
നീളമുളള കാലും...ഓടിന്ഹ ഊരയുമായി അവള്‍ ഏന്തി വലിഞ്ഞു നടക്കുകയാണ്..
"ഇനിയും കുറെ ദൂരമുണ്ടോ....."കറമ്പിയുടെ ചോദ്യത്തിനു പാപനാണ് ഉത്തരം പറഞ്ഹത്.."ഇല്ല"....."ഇതാ  ഈ പാലം കഴിഞ്ഞാല്  എത്തി...."

കല്യാണ വീട്ടില്‍ ആകെ തിരക്കായിരുന്നു...ചെന്ന പാടെ നാരങ്ങാ വെള്ളം കിട്ടി..
വെള്ളം കുടിച്ചു ഞങ്ങള്‍ കുട്ടികള്‍ വ്യലിലെക്കോടി....
ഓടി തൊട്ടു കളി തുടങ്ങി....ഞാന്‍ പതുക്കെ പതുക്കെ എല്ലാം മറന്നു....
കളി തിമിര്‍ക്കുന്നതിനിടയില്‍ ആരോ അവനെ പിടിച്ചു വലിച്ചു...ഓടുന്നതിനിടയില്‍ അവന്റെ.....(അല്ല എന്റെ......) കുപ്പായത്തിലാണ് പിടി കിട്ടിയത് .....കുപ്പായം ബട്ടന്‍സ് എല്ലാം പൊട്ടി ബട്ടണ്‍ തുളയിലൂടെ വലുതായി കീറി....
അത് കണ്ട പാടെ ഞാന്‍ ഉറക്കെ കരയാന്‍ തുടങ്ങി.....
കല്യാണ പന്തലില്‍....വരന്റെ വീട് കാരെ പ്രതീക്ഷിച്ചു നില്‍കുന്ന .
എല്ലാവരും വയലിലേക്കു ഓടി എത്തി.....
കളികൂടുകാരില്‍ ഒരാള്‍ പറയുന്നത് കേട്ടു.....
"അവന്റെ കുപ്പായമല്ല കീറിയത്...ന്നിട്ടും അവനാ കരയുന്നത്......"
അത് എന്റെ കരച്ചിലിന് ആകാം കൂട്ടിയതലാതെ....  ഒട്ടും ആശ്വാസം നല്‍കിയില്ല...


Sunday 6 March 2011

MAY-02

നാളെ...
മെയ്‌ ......രണ്ട് ....
ജയിച്ചോ......തോറ്റോ.എന്ന് നാളെ അറിയാം....
"ചാകീരി പാസല്ലേ....,ഞങ്ങളൊക്കെ  പഠിക്കുന്ന കാലത്ത്....
എല്ലാ വിഷയവും പാസാവണം...ഇപ്പൊ എല്ലാത്തിനെയും......ഒന്നാം ക്ളാസ്സില്‍
ചേര്ത്യാല്   രക്ഷ പെട്ടു.... ഇതൊക്കെ പത്തിലെന്തായാലും   തോല്കും" .......മുതശിയാണ്
ഞാന്‍ ‍ ഗര്‍വിച്ചു  അടുകളയിലേക്ക് പോയി ....
അമ്മ ആകെ തിരക്കിലാണ്...
മെയ്‌ ദിനമായിട്ട്  ഏട്ടന്റെ കൂടുകാര്‍ ആരക്കെയോ വരുന്നുണ്ട്...
കപ്പയും ,മത്തിയും.....അവര്കതാണ് ഇഷ്ടം....
ഞാന്‍  പുറത്തേക്കിറങ്ങി......ഊന്ഹാലില്‍ കയറി ആടാന്‍ തുടങ്ങി...
ആടതിനു സ്പീടായപ്പോള്‍ ....മാവില്‍ നിന്നും ഒരു പഴുത്ത മാങ്ങ  വീണു....
ഊന്ഹാല് പെട്ടന്ന് നിറുത്താന്‍ ആയില്ല.....
അപ്പോഴേക്കും ആ കറമ്പി പെണ്ണ് വന്നു...
മാങ്ങ എടുത്തോടി....
"നിക്കടി"....ഞാന്‍  പിറകെ ഓടി 
അവള്‍ ആവുന്നത്ര സ്പീഡില്‍ ഓടി....
ഓട്ടത്തില്‍ എന്നെ തോല്പിക്കാന്‍  അവള്കാകുമോ...
എത്ര സമ്മാനഗലാ  എനിക്ക് കിട്ടിയിടുള്ളത്....
മാങ്ങ എങ്ങിനെയെങ്കിലും സ്വന്ത മാകണം... 
ഞാന്‍  എന്റെ കാലെടുത്തു...ഓടുന്ന അവളുടെ കാലിനിടു കുറുക്കു വച്ച്.....
അതാ കറമ്പി വീഴുന്നു......കൈയിലുള്ള മാങ്ങ  എന്റെ കയില്‍...... 
ഹായി. ...
അപ്പോഴേക്കും ചെവി പൊട്ടുന്ന ഉച്ചത്തില്‍ അവള്‍ കരയാന്‍ തുടങ്ങി....
അവളുടെ നെറ്റി പൊട്ടിയിട്ടുണ്ട് ...
എനിക്കാകെ പേടി ആയി....
"സാരല്ല്യ".... ഓ ....എങ്ങിന്യ ഇപ്പം  ഇതിന്റെ കരച്ചില്‍ ഒന്ന് നിറുത്തുക...
ഏട്ടനും ,കൂടുകാരും  ഇപ്പം  വരും...
ഏട്ടന്റെ അടി എന്റെ മനസിലൂടെ....മിന്നി...
"ഇന്ന മാങ്ങ എടുത്തോ..."
കരച്ചില്‍ നിറുത്താതെ അവള്‍ അത് വാങ്ങിച്ചു...
"നാളെ ജയിച്ചോ തോറ്റോന്നു   അറീന്നദിവസല്ലേ".
"ഉം" ... കണ്ണ് തുടച്ചു കൊണ്ട് അവള്‍ മറുപടി  തന്നു....
ആ കണ്ണില്‍ എന്തോ ഭീഷണി ഉണ്ട്....അതാ ഗേറ്റില്‍ ഏട്ടനും
കൂടുകാരും....
ഏട്ടനോട് പറഞ്ഹാല്‍ നല്ല അടിയായിരിക്കും....അത് അവള്കറിയാം
ഒറ്റ ശ്വാസത്തിന് ഞാന്‍  പറഞഹു
"നാളെ പഴേ   പുസ്തകം വിക്കുമ്പോള്‍  പൈസ കിട്ടും.....അതീന്നു ഞാന്‍  നിനക്ക്ഐസ് വാങ്ങിച്ചു തരാം "...... 
അവള്‍ ചിരിച്ചു....
ഏട്ടനും  കൂടുകാരും ഞങ്ങളുടെ  മുന്നിലൂടെവീടിലേക്ക്‌ കയറി....

VIRAMIKKAL

ഇന്ന്.......
ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ദിവസം
എത്ര വര്‍ഷമായി ന്ഹാന്‍ ഇവിടെ......
ഈ വകുപ്പില്‍......നാല് പതീറ്റാണ്ട്.....
ഒരു സര്‍ക്കാര്‍  ഉധ്യോകം  വേണമെന്നായിരുന്നു
ആഗ്രഹം,അത് കൊണ്ടായിരുന്നല്ലോ......
മദ്രാസില്‍ നിന്നും തിരിച്ചു പോന്നത്....
ക്ലബ്ബില്‍ മറുപടി പ്രസംഗത്തിന് വിളിച്ചപ്പോഴാണ്
ചിന്തയില്‍ നിന്നും ഉണര്‍ന്നത്.....
എന്താണ് പറയുക......
കുട്ടികളെല്ലാം നല്ല നിലയിലെത്തി......
അമേരിക്ക...റഷ്യ......
ഇവിടെ ഒക്കെ ന്ഹാന്‍ കറങ്ങിയല്ലോ....
ആശംസകള്‍ അര്‍പ്പിക്കാനെതിയവര്‍
വാനോളം പുകഴ്തുന്നുണ്ട്.....
മൂത്ത മരുമകള്‍ ആളല്പം പിശകാ...........
അമേരിക്ക അല്ലെ....മകന്‍ ഒന്നും പറയാറില്ല..........
ജോലി കിട്ടി പോവുമ്പോള്‍ തന്നെ നാട്ടില്‍ നിന്നും കല്യാണം
കഴിപ്പിച്ചാല്‍ മതിയായിരുന്നു..എന്നാല്‍ ഇത്ര മോശമാവില്ലയിരുന്നു......
പെണ്‍കുട്ട്യോള് ......കുടിക്ക്യ....ശോ...ഓര്‍കാനെ  വയ്യ....
"മകന്‍ നല്ല നിലയിലാണ്......അടുത്ത ആഴ്ച തന്നെ ന്ഹാന്‍ അമേരിക്കയിലേക്ക്‌ പറക്കും........" സദസ്സ് എന്നെ സാകൂതം നോക്കുന്നുണ്ട്...
അവള്‍ പിള്ളേരെ നോക്കില്ലന്നാണ് തങ്കം പറഞ്ഹത്....
അതുകൊണ്ട് നമുക്ക് പോവാം........അവള്‍ കരയുകയായിരുന്നു....
"അമേരിക്കയിലെ കാലാവസ്തെയെയും,ആളുകളെയും കുറിച്ച് ന്ഹാന്‍ ചെറു വിവരണം തന്നെ നടത്തി.......
പ്രസംഗം കഴിന്ഹു ഫോട്ടോ എടുക്കാനായി  നില്കുംപോളാണ്.....
സഹപ്രവര്‍ത്തകരില്‍ ആരോ പറയുന്നുണ്ട്........ശരിക്കും അമേരിക്കയില്‍ പോയ പോലുണ്ട് അല്ലെ.......
നല്ല വിവരണം........അല്ലെങ്കിലും പറഞഹു ഫലിപ്പിക്കാന്‍ ന്ഹാന്‍ പണ്ടേ മിടുകനാണല്ലോ........  
തങ്കം എന്റെ പ്രേമത്തില്‍ കുടുങ്ങിയതും അങ്ങിനെ തന്നെ.........
പക്ഷെ ഇപ്പോള്‍ അവള്‍ ആകെ മാറിയിടുണ്ട്‌......
എന്റെ കാര്യം നോക്കാന്‍ ശ്രദ്ധയില്ല.........
എല്ലാവരെയും ന്ഹാന്‍ വീടിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്.......
വകുപ്പ് വണ്ടിയിലെ അവസാന യാത്ര........
എന്നെയും കൊണ്ട് വണ്ടി വീട് മുറ്റത്തെത്തി.........
തങ്കം വാതില്‍ തുറന്നില്ല.........
ഒന്നുരണ്ടു പ്രാവശ്യം കാല്ലിംഗ് ബെല്‍ അടിച്ചു........
വാതില്‍ തുറന്ന അവള്‍ എന്റെ കൈകളിലെക്കാന് നോക്കിയത്...........
കൈയില്‍ ഉണ്ടായിരുന്ന കുപ്പികള്‍ പുറത്തു വച്ച് കയറിയാല്‍ മതി
എന്നവള്‍ ആഗ്ന്ഹാപിച്ചു   ............
കോഴിയും.......കള്ളും ഒന്നും വേണ്ട എന്ന് ന്ഹാന്‍  ആദ്യമേ
 പറഞ്ഹതല്ലേ .......?
സഹപ്രവര്‍ത്തകര്‍ ആകെ വിഷമത്തിലായി..........
എന്ത് ചെയ്യണം......എല്ലാവരും പെട്ടന്ന് മൂകരായി...........
കോഴി ന്ഹാന്‍ വാങ്ങിച്ചു കൊടുത്തതാ.....ഇത്ര ന്ഹാനും പ്രതീക്ഷിച്ചില്ല..........
അപ്പോഴും ആരോ എന്റെ അമേര്കാന്‍ പ്രസംഗം........
ആവര്തികുന്നുണ്ടായിരുന്നു......
......
.....