Friday 18 March 2011

amma manam....

"മോനെപ്പോഴാ  വന്നെ......"
"മോനോ"......
ഇത്രയും നേരം അവന്‍ പുറത്തായിരുന്നു......പ്രത്യേകമുള്ള മുറിയില്‍....സ്ത്രീ ഉണ്ടെന്നു പറഞ്ഞു....... അവനെ പുറത്തു നിര്‍ത്തുക ആയിരുന്നു ആസുപത്രിക്കാര്‍ ‍ ചെയ്തത്......മനുഷ്യന്റെ  അവസ്ഥ അത്രയൊക്കെ      അല്ലെ ഉള്ളു എന്നോര്‍ത അവന്‍  ഔട്ട്‌ പേശ്യന്റ്സിന്റെ ഇടയില്‍ തന്നെ  നിന്നതായിരുന്നു..........
"ഇമ്ബളെ  സജി മോനല്ലേ അത്.."കണ്ണുകളെ ഒന്ന് കൂടെ      ചെറുതാക്കി  ആ പ്രായമായ സ്ത്രീ പറഞ്ഹു.
"എന്നാലും  എനിക്കി ഈ ഗതി വന്നല്ലോ...." എന്ന് പറഞ്ഞവര്‍  കരഞ്ഞു.........വേദന തിന്നു മടുത്തു.."
"എന്ത്ഗതി....അമ്മ പേടികണ്ട ....ഞാന്‍ ഇല്ലേ കൂടെ...ഇനി വേദന തിന്നണ്ടല്ലോ.."അവരുടെ മകളാണെന്ന് മനസ്സിലായി..
"എന്റെ ഏചിയുടെ മകനാണ് സജി..ഇതേ പോലെ തന്നെയാ...അവനും കാവി മുണ്ടും ടീ ഷര്‍ട്ടും ആണിടുക....നിങ്ങളെ പോലെ തന്നെ ഉണ്ട് കാണാന്‍ ......"
"എത്ര വര്‍ഷമായി ഞാന്‍ പച്ചകറി മാത്ര മാണ്‌ മോനെ കഴിക്കാറ് ......എന്നിട്ടും എനികീ ഗതി വന്നല്ലോ....തേവരെ......"
ഇടയ്ക്കു അവരുടെ മകള്‍ക് ഒരു ഫോണ്‍ വന്നു..........അവര്‍ വളരെ പതുക്കെയാണ് സംസാരിക്കുന്നത്........."അതവളുടെ കുഴപ്പമാ......"ചെവികള്‍ക്ക് യാതൊരു പ്രതിരോധവും ഇല്ലല്ലോ.......അത് അവന്റെ കാതില്‍ അറിയാതെ വന്നു വീണു.....അത് ശ്രധികണ്ട എന്ന് കരുതി അവന്‍ ഓര്‍മയിലേക്ക് ചേക്കേറി...... 
അവന്റെ അമ്മക് ക്യാന്‍സര്‍ ആയിരുന്നല്ലോ...അമ്മയെ പോലെ ഉണ്ട്...
പാവം അമ്മ .......എത്ര വേദന സഹിച്ചിടുണ്ട്...എന്നാലും കരയില്ല....ഇപ്പോഴും ഒരു ചിരി മുഖത്തുണ്ടാവും.....ഒപെരറേന്‍ നടത്തിയ ഡോക്ടര്‍ തന്നെ പറഞ്ഞിരുന്നു......"ഇവരുടെ ഈ ചിരിയാ....ഒപെരറേന്‍ വിജയിപ്പിച്ചത്...ഒപെരറേനു ശേഷം പിന്നെയും ഏഴു വര്ഷം കിട്ടിയല്ലോ..... വീണ്ടും  മകള്‍ക്ക് ഒരു ഫോണ്‍ വന്നു.....
"ആ സാറേ അതൊരു ചെറിയ  കറക്ഷന്‍ മതി....അത് ഞാന്‍ നാളെ വനിടു ചെയ്യാം സാറേ....."
ഫോണ്‍ കട്ടാക്കി. എന്നോട് പറഞ്ഞു..."ഓഫീസില്‍ നിന്നും വിട്ടു നില്‍കാന്‍ പറ്റൂല... ഞാന്‍ ഇല്ലെങ്കില്‍ ഒന്നും ശരി   ആവില്ലാന്ന സാറ് പറയുക...... "
"നിങ്ങള്‍ എവിടെയാ ജോലി ചെയുന്നത്......"അവന്‍ ചോദിച്ചു
ഞാന്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ഗുമാസ്തയാണ്...."
സംസാരത്തിനിടയില്‍ വീണ്ടും ഫോണ്‍ അടിച്ചു.."ഏട്ടനാണോ...ഇല്ല കൊഴപ്പമില്ല.. റിപ്പോര്‍ട കിട്ടിയാല്‍ ഞങ്ങള്‍ അങ്ങോട്ട്‌ വരാം..."
"ആരാണ്...."
"വല്ല്യെട്ടനാ "
" വല്യേട്ടന്‍ ഇത്രയും  ദിവസം, എന്നെ ഒന്ന് കാണാന്‍ അവന്‍ വന്നോ......എന്നിടിപ്പം......"അയ്യോ....എനിക്ക് വയ്യേ...." ആ  അമ്മ വീണ്ടും കരയാന്‍ തുടങ്ങി.........
"അമ്മക്ക് എന്താ വേണ്ടത്..ഞാന്‍ ഓറഞ്ച് വാങ്ങി കൊണ്ട് വരാം ...."ഏന് പറഞ്ഞു ആ മകള്‍ പുറത്തിറങ്ങി ...
"മോനെ ഒക്കെ വെറുതെയ....എന്റെ സ്വത്ത്‌.......അത് കണ്ടാ.....ഇവള്‍ എന്റടുത്തു..പറ്റി നിക്കണേ..."പിന്നെയും ഒരു പാട്  പരിദേവനങ്ങള്‍  ....അവര്‍ പറയുന്നുട്..
അതിനിടക്ക് അവന്‍  എട്ടാമത്തെ   കുപ്പി      വെള്ളവും  തീര്‍ത്തു ബാത്ത് രൂമിലേകോടി....
തിരിച്ചു വാതില്‍ തുറന്നപ്പോള്‍  മകള്‍ വന്നിടുണ്ട്......അമ്മയെ സ്നേഹ പൂര്‍വ്വം നാരങ്ങ   തീട്ടിക്കുന്നുമുണ്ട്  ......
മുറിയിലേക്ക് കയറി വന്ന          നേര്സിനോട് അവന്‍ പറഞ്ഞു....
"പുറത്തു ഭാര്യ ഉണ്ട്......ഒരു കുപ്പി വെള്ളം കൊണ്ട് വരാന്‍ പറയണം "
നേര്സു പുറത്തേക്കു പോയി.....
"മോളെ മോന് ആ വെള്ളം എടുത്തു കൊടുത്താ....."
മകള്‍ മനസ്സില്ല മനസ്സോടെ വെള്ള കുപി എടുത്തു...
"വേണ്ട ...ഭാര്യ കൊണ്ട് വരും...വേണ്ട..."അവന്‍ ആവുന്നത്ര വിലക്കി....
പക്ഷെ ആ അമ്മയുടെ  നിര്‍ബന്ധം  കാരണം അവന്‍ അത് വാങ്ങിച്ചു .....അതില്‍ അവരുടെ....അവന്റെ മരിച്ചു പോയ അമ്മയുടെ...ഈ ലോകത്തെ മുഴുവന്‍ അമ്മമാരുടെ.....ഉമ്മമാരുടെ  സ്നേഹം
അലിഞ്ഞു ചെര്‍ന്നിരിക്കുന്നതായി  അവനു തോന്നി.........
"അമ്മെ സര്‍വ്വം സഹയായ അമ്മെ.......എന്നെ കാത്തുകൊള്ളണമേ......."
അപ്പോഴേക്കും അവന്റെ പേര്‍ നേര്സേ വിളിച്ചു അവന്‍ പതുക്കെ ഒപെരറേന്‍  തീയടരിലേക്ക്  നടന്നടുത്തു......

No comments:

Post a Comment