Friday 11 March 2011

NEELA POOKALULLA MANJA KUPPAAYAM

കുറെ നേരമായി കാത്തിരിപ്പ്‌ തുടങ്ങിയിട്ട് ...........
പുത്യേ കുപ്പായമാണ്........നാളെ എളെമ്മന്റെ വീട്ടില് കല്യാണത്തിന് പോവണം.....
കുപ്പായം കിട്ടാതെ വയ്യ.......
വീട്ടില്‍ വരുന്ന ചെട്ട്യാരുടെ അടുത്ത് നിന്നാണ് തുണി വാങ്ങിച്ചത്......
അയാള്‍ മാസത്തില്‍ ഒരിക്കല്‍ വരും അപ്പം കാസ് കൊടുത്താല്‍ മതിയല്ലേ...........
"ആ ഇനി ഈ കുടുക്ക് കൂടെ വക്ക്യാനുട്‌......."
"നല്ല രസം ഉണ്ട് അല്ലെ കറമ്പി പറഞഹു........"ഇപ്പോഴും അവള്‍ എന്റെ കൂടെ കാണും.........കടലയോ........ഐസ് ഇതൊക്കെ കിട്ടിയാല്‍ മതി.......
"ഇങ്ങലോന്നത് പറഞ്ഹാ......"ടൈലരോടാ........അവള്കത്ത് കേള്‍ക്കാന്‍ ഭയങ്കര ഇഷ്ടാ.....
കേള്‍കണ്ട താമസം ഇസ്ത്രി ഇടുന്നതിനിടയിലൂടെ വാസു ഏട്ടന്‍ ........അതാണ്‌ ട്യലരുടെ   പേര്........പറഞഹു തുടങ്ങി...........
"പണ്ടൊക്കെ കുട്ട്യോള്......ചോപ്പ് കോണകവും ഇട്ടാണ്.........നടക്ക.........."
അത് ചുണ്ട് ഉള്ളിലേക്ക് ആക്കി  വയസ്സന്‍ മാരെ പോലെയ പറയാ.....
കറമ്പി ഭയങ്കര ചിരിയാ........അത് കേട്ടാല്‍............അതിനിടക്ക്.......വാസു ഏട്ടന്‍ പതിവ് പോലെ അവളെ  ഒരു ഇക്കളി ആകലും...........
"ഇങ്ങള് കുപ്പായം വേം തന്നാ........"ഞാന്‍ ഗര്‍വിച്ചു..........
"ഊം........."വാസു ഏട്ടന്‍ എന്റെ കവിളില്‍ ഒരു നുള്ള് തന്നു..........
കുപ്പായവും വാങ്ങി ഞാന്‍ ആദ്യം ഇറങ്ങി നടന്നു...പിറകെ കറമ്പിയും വന്നു...........
വീടെത്തുന്നത് വരെ ഞാന്‍ ഒന്നും സംസാരിച്ചില്ല.........
അവള്‍ എന്തെല്ലാമോ തമാശകള്‍  പറയുന്നുട്‌..........
വീടിലെത്തി കുപ്പായം അലമാരിയില്‍ സൂക്ഷിച്ചു വച്ചു.....നാളെ കല്യാണത്തിന് പോവാനുള്ളതാണ്...
വേഗം മേലെ കഴുകി....നാമം ജപികാന്‍ ഇരുന്നു....
കരണ്ട് ഇല്ലാത്തതു കൊണ്ട് .....രാത്രി അധികം പഠികണ്ട....
പെട്ടാന്നു കിടന്നുറങ്ങാം....
രാവിലെ നേരത്തെ ....എഴുനെല്കാന്‍ ഉള്ളതാണല്ലോ.....
കുളിയെല്ലാം കഴിന്ഹു....കുപ്പായം ഇട്ടു....
വല്ലാത്ത ഒരു ചൊറിച്ചില്‍ പോലെ.....
എന്നാലും അതിട്ടു....പാപ്പന്റെ വീടിലേക്ക്‌ പോയി....
അവിടെ അവന്‍ കരയുകയായിരുന്നു....
പുതിയ കുപ്പായമില്ലതത്തിനു....
"നീ അതിങ്ങു ഊരിക്കെ....."പാപന്‍ എന്നോട് പറഞഹു....
ന്ഹാനോന്നു ന്ഹെട്ടി....
"ഒന്ന് ഇട്ടു നോക്കാനാണ്...."മനസ്സില്ല മനസ്സോടെ ഞാന്‍ കുപ്പായം ഊരി...പാപന്റെ കൈയില്‍ കൊടുത്തു...
അത് പാപന്‍ അവരുടെ മകനെ ഇട്ടു കൊടുത്തു......
കുപ്പായമില്ലാതെ ഞാന്‍ വീടിലെതിയപ്പോള്‍ ...അമ്മ ചോദിച്ചു......
"ഊം"....
പാപന്‍ കുപ്പായം അവനു കൊടുത്തു....എന്റെ മനസ്സ് വിങ്ങി.....
"സാരല്ല്യ....അവനു ഇല്ലാഞ്ഞല്ലേ..."അമ്മ  സമാധാനിപിച്ചു...
അല്ലേലും അമ്മ ഇപ്പോഴും അങ്ങിനെയ്യാ ....
"ആരെയും വിഷമിപ്പിക്കരുത് എന്ന് പറയും...."

മണ്ണൂര്‍ വളവു ഇറങ്ങി  നടക്കുമ്പോഴും
കല്യാണത്തിന് വരേണ്ടി  ഇരുന്നില്ലഎന്നാ ചിന്ത ആയിരുന്നു എന്റെ മനസ്സില്‍..
അവന്റെ ഒരു ഗമ ....
കുപ്പായത്തിലെ..മഞ്ഞയില്‍  നീല പൂക്കള്‍ ...എന്നെ നോക്കി കളിയാകി...
ഊം ആദ്യം ഇട്ടപ്പോള്‍ .....ചൊറിയുന്നു എന്ന് പറഞ്ഹതല്ലേ....
നന്നായി.....ഹ ഹ ഹ .....
കരംപിയാണ് ചിരിക്കുന്നത്.....അവളും കൂടെ ഉണ്ട്...
നീളമുളള കാലും...ഓടിന്ഹ ഊരയുമായി അവള്‍ ഏന്തി വലിഞ്ഞു നടക്കുകയാണ്..
"ഇനിയും കുറെ ദൂരമുണ്ടോ....."കറമ്പിയുടെ ചോദ്യത്തിനു പാപനാണ് ഉത്തരം പറഞ്ഹത്.."ഇല്ല"....."ഇതാ  ഈ പാലം കഴിഞ്ഞാല്  എത്തി...."

കല്യാണ വീട്ടില്‍ ആകെ തിരക്കായിരുന്നു...ചെന്ന പാടെ നാരങ്ങാ വെള്ളം കിട്ടി..
വെള്ളം കുടിച്ചു ഞങ്ങള്‍ കുട്ടികള്‍ വ്യലിലെക്കോടി....
ഓടി തൊട്ടു കളി തുടങ്ങി....ഞാന്‍ പതുക്കെ പതുക്കെ എല്ലാം മറന്നു....
കളി തിമിര്‍ക്കുന്നതിനിടയില്‍ ആരോ അവനെ പിടിച്ചു വലിച്ചു...ഓടുന്നതിനിടയില്‍ അവന്റെ.....(അല്ല എന്റെ......) കുപ്പായത്തിലാണ് പിടി കിട്ടിയത് .....കുപ്പായം ബട്ടന്‍സ് എല്ലാം പൊട്ടി ബട്ടണ്‍ തുളയിലൂടെ വലുതായി കീറി....
അത് കണ്ട പാടെ ഞാന്‍ ഉറക്കെ കരയാന്‍ തുടങ്ങി.....
കല്യാണ പന്തലില്‍....വരന്റെ വീട് കാരെ പ്രതീക്ഷിച്ചു നില്‍കുന്ന .
എല്ലാവരും വയലിലേക്കു ഓടി എത്തി.....
കളികൂടുകാരില്‍ ഒരാള്‍ പറയുന്നത് കേട്ടു.....
"അവന്റെ കുപ്പായമല്ല കീറിയത്...ന്നിട്ടും അവനാ കരയുന്നത്......"
അത് എന്റെ കരച്ചിലിന് ആകാം കൂട്ടിയതലാതെ....  ഒട്ടും ആശ്വാസം നല്‍കിയില്ല...


No comments:

Post a Comment