Saturday 12 March 2011

EVANENTE PRIYA PUTHRAN.............

ഓ.......
ഇന്ന്  ശിവരാത്രിയാനല്ലോ ...
വേഗം വയലില്‍ പോയി ഉണങ്ങിയ ചാണക വരളികള്‍ സംകടിപ്പിക്കണം...
നന്നായി ഉണങ്ങിയത്‌ തന്നെ വേണം  എന്നാലെ ....ശരിക്കും കത്തുകയുല്ലു ..
എന്നാല്‍ നല്ല ഭസ്മം കിട്ടും...മുതശിക്ക് അത്  നിര്‍ബന്തമാണ്  ....
ഇനി അടുത്ത വര്‍ഷമേ....നെറ്റിയില്‍ തൊടാനുള്ള ഭാസ്മത്തെ കുറിച്ച് ചിന്തിക്കു...
"ഭസ്മം എന്തിനാ ഒരു പാട്.....എന്നും ഇത്തിരി തൊടുമ്പോള്‍....വ്യ്കുണ്ട നാഥനെ പ്രാര്‍ഥിക്കാം .......അങ്ങിനെ ആണേല്‍ നരകത്തില്‍ പോവണ്ടാലോ....."
നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍...
നരക വാരിധി നടുവില്‍ ഞാന്‍......
നരകത്തില്‍ നിന്നും കരകെട്ടീടനം
തിരു വ്യ്ക്യം  വാഴും ശിവ ശംഭോ .... "ഇതും ചൊല്ലി തീ എടുക്കാനായി അടുകലയിലേക്ക് പോയി...
ഞാന്‍ ചാണക വരളികള്‍ അടുക്കി വച്ച് കുറച്ചു അരക്ക പൊടിയും വിതറി......തീ കാത്തിരുന്നു...
മുത്തശി തീ കൊണ്ട് വന്നപോഴെകും ഏട്ടന്‍ പറന്നെത്തി....
ഈ എട്ടനെത ഇങ്ങിനെ.....തീ തട്ടിയെടുക്കാനായി ഞാന്‍ ശ്രമിച്ചു....ഫലിച്ചില്ല.
അവന്‍ ഒരു നിത്യ രോഗി ആയതു കൊണ്ട്...എന്റെ ശാട്യം നടക്കില്ല...
നന്നായി ഉണങ്ങിയത്‌ കൊണ്ട് ചാനകത്തിനു  തീ  പെട്ടന്ന് പിടിച്ചു.....
മുത്തശി മുറ്റത്തിരുന്നു അപ്പോഴും ....ശംഭോ ശിവ ശംഭോ ചൊല്ലി കൊണ്ടിരിക്കുകയായിരുന്നു.....
ചൂടുള്ള കഞ്ഞി നെയ്യ് ഒഴിച്ച് അമ്മ എന്റെ കുഞ്ഞു പലകക്ക് മുന്‍പില്‍ വച്ചു.....
 ചൂടാണെങ്കിലും ഞാന്‍ പെട്ടന്ന് കുടിച്ചു തീര്‍ത്തു.....എട്ടന് മാത്രം ചുട്ട പപ്പടവും...രോഗി അല്ലെ ...നിത്യ രോഗി....എനിക്ക് കുശുമ്പു തോന്നി....
എല്ലാവരെയും ഒരുക്കണം.....ശിവ ക്ഷേത്രത്തില്‍ ആഘോഷമാണ്......  
ഡാന്‍സ്,പാടു,കഥാ പ്രസംഗം.......പുലര്‍ച്ചെ നാല് നാലര ആയാലേ...എലെമ്മയും,മുതഷിയും ഒക്കെ ഇരുന്ന സ്ടലതീന്നു എനീക്കു....
അമ്മ വരില്ല....അച്ഛന് അതൊന്നും  ഇഷ്ടല്ലത്രേ .....പാവം അമ്മ....
എല്ലാ കൊല്ലവും ഉണ്ടാവും....
ശിവന്റെ  കഴുതീല് ഒരു പാമ്പ്.....അയാള്‍ക് തീരെ പേടിയില്ല...."അത് പ്ലാസ്റ്റിക്‌ആടാ...." അജിക്ക് എന്നെക്കാളും ഒരു വയസ്സ് മൂപ്പുണ്ട്....
"ഇന്ന് നമ്മുക്ക് സിനിമക്ക് പോയാലോ...."
"അയ്യോ ഇനി വന്ന വഴി വീണ്ടും പോവണ്ടോ...."
അത് സാരമില്ല..പുലര്‍ച്ചെ പന്ത്രണ്ടര  മണിക്ക് ഒരു ഷോ ഉണ്ട്...
ആരും അറിയാതെ നമുക്ക് പോയി വരാം..."അവന്‍ ദ്യ്ര്യം പകര്‍ന്നു
മുത്തശിയും, എലെമയും ,ചേച്ചി മാറും എല്ലാം കഥാ പ്രസംഗത്തില്‍ മുഴുകി ഇരിക്കയ..ഞങ്ങള്‍ പതുക്കെ
പായയില്‍ നിന്നും എണീറ്റ്‌...മൂത്ര മൊഴിക്കാന്‍ എന്നാ ഭാവത്തില്‍ ഇറങ്ങി....
പിന്നെ നടന്നും ,ഓടിയും രണ്ടു രണ്ടര കിലോമീറ്റര്‍ ദൂരമുള്ള ഷാജി തിയേറ്ററില്‍ എത്തി....
"ഇവന്‍ എന്റെ പ്രിയ പുത്രന്‍"
അതാണ്‌ സിനിമയ്ടെ പേര്‍  ....പ്രേം നസീര്‍ ,ഷീല, തിക്കുറിശി...തുടങ്ങിയവര്‍ അഭിനയിച്ച സിനിമ...
ഒന്പതരയുടെ പടം വിടിട്ടില്ല.....കൌറ്ററില്‍ കുറെ നേരം കാത്തിരുന്നു....
വല്യേട്ടന്‍ കാണുമോ.....എന്നായിരുന്നു പേടി....ഭാഗ്യം ആരും കണ്ടിട്ടില്ല....
അവന്‍ എന്നോടെ കാശ് കൊടുക്കാന്‍ പറഞ്ഞു...കൈയില്‍ ഉള്ള ഒരു രൂപ അമ്പത് പ്യ്സായില്‍ നിന്നും
ഒരു രൂപ ഇരുപതു പയ്സ എടുത്തു...രണ്ടു ടിക്കറ്റ്‌ എടുത്തു...
ഒരാള്‍ക് അറുപതു പയ്സ ആണ് ....ടിക്കറ്റ്‌ വില 
ഏറ്റവും മുന്നിലെ ബെഞ്ചില്‍ ഇരുന്നു......സാരിഡോനിറെ ഒരു പരസ്യം...  
"ഏറ്റവും മുന്നിലായതു കൊണ്ട് നമ്മള്‍ കണ്ടതിനു ശേഷമാ എല്ലാവര് കാണുക.."  അവന്‍ എന്നെ അത്ഭുത പെടുത്തി...
ഷീല ഒരു മര ചോട്ടില്‍ ആദി പാടി കുട്ടികളെ പാടു പഠിപ്പിക്കുകയാണ്...
"ഭൂമിയില്‍ സ്വര്‍ഗം പണിതുയര്തീടും ....പൂര്നിമയല്ലോ സ്നേഹം.....
ജീവനില്‍ ബന്ധം  തളിരനിന്ജീടും ചാരുത അല്ലോ സ്നേഹം...."
കൈകള്‍ കൂടി തിരുമ്മി വായ പിളര്‍ത്തി കൊണ്ട് കുഞ്ഹി രാമന്‍ ഷീലയുടെ അടുതെത്തി...." 
കൊച്ചു കുട്ടികളെ മറന്നു അവര്‍ ആടി പാടി..... 
പിന്നെ രാജ മല്ലി പൂവിരിച്ചു....അച്ഛനായ തികുരിശിയെ  അവരുടെ പ്രേമം അറിയിക്കുന്നു...അച്ഛന്റെ മസില് പിടുത്തം......മകനായ നസീര്‍ ജീവിത മോര് പാരാവാര മായി നടക്കുന്നു....അവസാനം എല്ലാം ശുഭം.....സന്തോഷം....
സമയം രണ്ടര മണി....ശിവ ക്ഷേത്രതിനെക്കളും  അടുത്ത് വീടാണ്.....പക്ഷെ വീട്ടില്‍ എങ്ങിനെ പോവും .....നേരെ തിരിച്ചു രണ്ടു രണ്ടര കിലോമീറ്റര്‍ ദൂരം  നടന്നു ഒനും അറിയാത്ത പോലെ...മുത്തശി വിരിച്ച പായയില്‍ ചെന്നിരുന്നു....എലെമ നല്ല ഉറക്കമാ ...ഭാഗ്യം.....ആരും ഞങ്ങളെ ശ്രധികുന്നില്ല....കുറെ കഴിഞ്ഞു ഞാന്‍ മുത്ശിയുടെ മടിയില്‍ ഉറക്കമായി...
പരിപാടി കഴിഞ്ഞു എല്ലാവരെയും ഉണര്‍ത്തുന്ന തിരക്കിലായിരുന്നു മുത്തശി...
തിരിച്ചു വീടിലേക്ക്‌ നടക്കുമ്പോള്‍ മുത്തശി എലെമയെ വഴക്കുപരയുന്നുണ്ട്...ശിവന്റെ കൂടെ നീയും ഉറങ്ങി....അശ്രീകരം...ഏറ്റവും മുന്‍പിലായി ചെറിയേട്ടന്‍ നടക്കുന്നുണ്ട്...
വീട്ടില്‍ എത്തുമ്പോള്‍ അമ്മ ഉറങ്ങാതെ കാപിയും ഇട്ടു കാത്തിരിക്കയാണ്..
കാപി വാങ്ങി കുടിച്ചു മുത്തശി പറയുന്നത് കേട്ടു..."കൂടെ ഒരുത്തി വന്നു ശിവ ശിവ.. അവിടെ ആ ക്ഷേത്രത്തില്‍  അവലോറങ്ങി....അശ്രീകരം..."
അമ്മ അനുനയപെടുത്തി...ഒന്നും പറയണ്ട..ക്ഷീണം കൊണ്ടായിരിക്കും...
"എടാ എഴുനെല്കട "......വല്ല്യെട്ടനാണ്
ഇനലാതെ ഉറകം ഇനിയും തീര്നിട്ടില്ല...
"നീ ഇന്നലെക്ഷേത്രത്തില്‍ കുറെ സമയ നേരത്തേക്ക് ഇല്ല എന്ന് രാജു പറഞ്ഹല്ലോ...ശരിയാണോ.."
"നുണയ...ഏട്ടന്‍ പറഞ്ഞത് നുണയാ..." ദ്യര്യം സംപരിച്ചു ഞാന്‍ മറുപടി പറഞ്ഞു...
"അപ്പോള്‍ ഇതോ..."
ടിക്കെടിന്റെ പകുതി കഷ്ണം.....ഇതെങ്ങിനെ വല്ല്യേട്ടന് കിട്ടി...ഞാന്‍ പേടിച്ചു വിരക്കുക ആയിരുന്നു..ഇനി അടി പൂരം...രാജുവേട്ടന്‍ പറ്റിച്ചു..
ഉറക്ക ചടപില്‍ വന്നു പതിക്കുന്ന അടികള്‍ ..ചെര്യെട്ടനോടുള്ള ഈര്‍ഷ്യ കലര്‍ത്തി ഞാന്‍ സ്വീകരിച്ചു.....
അമ്മ കരയാന്‍ തുടങ്ങി...മുത്തശി അച്ഛനെ ഉറക്കെ വിളിക്കുന്നുട്...അച്ഛന്‍ ഓടി വന്നു എന്നെ പിടിച്ചു മാറ്റി..
'കുട്ടികള്‍ കൌതുകത്തിന് ടിക്കെടുകള്‍ റോഡില്‍ നിന്നും പെരുക്കിയതാവും..അവന്‍ സിന്മാ നോടിസുകള്‍  സൂക്ഷിച്ചു വക്കുന്നത് നീ കണ്ടിടില്ലേ....."അച്ഛന്റെ ശബ്ദം ഉച്ചത്തിലായി...ഞാന്‍ അച്ഛന്റെ മാറിലേക് ഒട്ടി നിന്ന്.....ഇപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞു....
"അച്ഛാ..മാപ്....ഞാന്‍ ഇനി ഒരികലും അനുവാദം വാങ്ങികാതെ സിനിമക്ക് പോവില്ല..."
ആരും കേള്‍ക്കാതെ....  അത് മനസ്സില്‍ പറയാനേ   എനിക്ക് കഴിഞ്ഞുള്ളൂ ...
അപ്പോഴും വല്യേട്ടന്‍ വടി കളഞ്ഞിടുണ്ടായിരുന്നില്ല...
അച്ഛന്റെ "പ്രിയ പുത്രനായ്‌"  ഞാന്‍ ന്ഹെഞ്ചില്‍ കെട്ടി പിടിച്ചു നിന്ന്...





No comments:

Post a Comment