Sunday 6 March 2011

MAY-02

നാളെ...
മെയ്‌ ......രണ്ട് ....
ജയിച്ചോ......തോറ്റോ.എന്ന് നാളെ അറിയാം....
"ചാകീരി പാസല്ലേ....,ഞങ്ങളൊക്കെ  പഠിക്കുന്ന കാലത്ത്....
എല്ലാ വിഷയവും പാസാവണം...ഇപ്പൊ എല്ലാത്തിനെയും......ഒന്നാം ക്ളാസ്സില്‍
ചേര്ത്യാല്   രക്ഷ പെട്ടു.... ഇതൊക്കെ പത്തിലെന്തായാലും   തോല്കും" .......മുതശിയാണ്
ഞാന്‍ ‍ ഗര്‍വിച്ചു  അടുകളയിലേക്ക് പോയി ....
അമ്മ ആകെ തിരക്കിലാണ്...
മെയ്‌ ദിനമായിട്ട്  ഏട്ടന്റെ കൂടുകാര്‍ ആരക്കെയോ വരുന്നുണ്ട്...
കപ്പയും ,മത്തിയും.....അവര്കതാണ് ഇഷ്ടം....
ഞാന്‍  പുറത്തേക്കിറങ്ങി......ഊന്ഹാലില്‍ കയറി ആടാന്‍ തുടങ്ങി...
ആടതിനു സ്പീടായപ്പോള്‍ ....മാവില്‍ നിന്നും ഒരു പഴുത്ത മാങ്ങ  വീണു....
ഊന്ഹാല് പെട്ടന്ന് നിറുത്താന്‍ ആയില്ല.....
അപ്പോഴേക്കും ആ കറമ്പി പെണ്ണ് വന്നു...
മാങ്ങ എടുത്തോടി....
"നിക്കടി"....ഞാന്‍  പിറകെ ഓടി 
അവള്‍ ആവുന്നത്ര സ്പീഡില്‍ ഓടി....
ഓട്ടത്തില്‍ എന്നെ തോല്പിക്കാന്‍  അവള്കാകുമോ...
എത്ര സമ്മാനഗലാ  എനിക്ക് കിട്ടിയിടുള്ളത്....
മാങ്ങ എങ്ങിനെയെങ്കിലും സ്വന്ത മാകണം... 
ഞാന്‍  എന്റെ കാലെടുത്തു...ഓടുന്ന അവളുടെ കാലിനിടു കുറുക്കു വച്ച്.....
അതാ കറമ്പി വീഴുന്നു......കൈയിലുള്ള മാങ്ങ  എന്റെ കയില്‍...... 
ഹായി. ...
അപ്പോഴേക്കും ചെവി പൊട്ടുന്ന ഉച്ചത്തില്‍ അവള്‍ കരയാന്‍ തുടങ്ങി....
അവളുടെ നെറ്റി പൊട്ടിയിട്ടുണ്ട് ...
എനിക്കാകെ പേടി ആയി....
"സാരല്ല്യ".... ഓ ....എങ്ങിന്യ ഇപ്പം  ഇതിന്റെ കരച്ചില്‍ ഒന്ന് നിറുത്തുക...
ഏട്ടനും ,കൂടുകാരും  ഇപ്പം  വരും...
ഏട്ടന്റെ അടി എന്റെ മനസിലൂടെ....മിന്നി...
"ഇന്ന മാങ്ങ എടുത്തോ..."
കരച്ചില്‍ നിറുത്താതെ അവള്‍ അത് വാങ്ങിച്ചു...
"നാളെ ജയിച്ചോ തോറ്റോന്നു   അറീന്നദിവസല്ലേ".
"ഉം" ... കണ്ണ് തുടച്ചു കൊണ്ട് അവള്‍ മറുപടി  തന്നു....
ആ കണ്ണില്‍ എന്തോ ഭീഷണി ഉണ്ട്....അതാ ഗേറ്റില്‍ ഏട്ടനും
കൂടുകാരും....
ഏട്ടനോട് പറഞ്ഹാല്‍ നല്ല അടിയായിരിക്കും....അത് അവള്കറിയാം
ഒറ്റ ശ്വാസത്തിന് ഞാന്‍  പറഞഹു
"നാളെ പഴേ   പുസ്തകം വിക്കുമ്പോള്‍  പൈസ കിട്ടും.....അതീന്നു ഞാന്‍  നിനക്ക്ഐസ് വാങ്ങിച്ചു തരാം "...... 
അവള്‍ ചിരിച്ചു....
ഏട്ടനും  കൂടുകാരും ഞങ്ങളുടെ  മുന്നിലൂടെവീടിലേക്ക്‌ കയറി....

No comments:

Post a Comment