Monday 10 October 2011

 ചെറിയ വീടാണ് മാസ്റെരുടെത്
വയല്‍ നികത്തിയ  സ്ഥലം......................
ഒരു ചെറിയ കോലായ,വളരെ ഇടുങ്ങിയ നടുമുറി...
അതില്‍ നിന്നും ഇരു വശതെകായി രണ്ടു ചെറിയ മുറികള്‍.....
കരിപിടിച്ചു .....തുടങ്ങിയ അടുക്കള .......
പരിഷതടുപ്പ് ഇല്ലേ ഇവിടെ........?
ഒരു ഫ്രീസറില്‍ ആണ് മാസ്റെരെ കിടത്തിയിരിക്കുന്നത്.......
ഫ്രീസറിന്റെ ഗ്ലാസിനുള്ളില്‍ കൂടെ സൂക്ഷിച്ചു നോക്കുമ്പോള്‍........
"മാസ്റെര്‍ ശ്വസികുന്നുണ്ടോ ........?
ശരീരത്തിലൂടെ...........ഒരു തരിപ്പ് കയറി.........
രാവിലെ നല്ല തിരകാന് വീട്ടില്‍ ...സുധാരെട്ടന്റെ കാള്‍ കണ്ടാണ്‌ തിരിച്ചു വിളിച്ചത്........മാസത്തിലെ മീറ്റിംഗ് ഏഴാം തിയതി അല്ലെ.........?അതോ വല്ല യാത്രയും തരപ്പെട്ടോ...........?ഹെല്‍മറ്റ് ഇടുന്നതിനു മുന്‍പ് വിളികാം........
"ആ ഞാനാണ്.......സുധാരേട്ടന്‍ ‍........മ്മളെ ശിവരാജന്‍ മാസ്റെര്‍..........."
എന്തേ..........?
"ഇന്നലെ പെട്ടന്ന് .......ഒരു നെഞ്ചു വേദന.......ഭരതെട്ടനും,രാജുവേട്ടനും.....മെഡിക്കല്‍ കോളേജില്‍ ഉണ്ട്.....
കുറച്ചു നേരത്തെ കിട്ടിയ വിവരം......അഡ്മിറ്റ്‌ ആണെന്നായിരുന്നു.........."
സുധാരേട്ടന്‍ അല്ലെങ്കിലും.........വളരെ പതുകെയാണ്.........
"ഇപ്പോള്‍  സുരേഷ് വിളിച്ചു പറഞ്ഞു...........മരിച്ചെന്നു........."
മറുപടി ഒന്ന് പറയാന്‍ നില്‍കാതെ ഹെല്‍മറ്റ് ഇട്ടു അവന്‍ വണ്ടി എടുത്തു .....ഓഫീസില്‍ എത്തണം..........ഇന്ന് ഒരു അത്യാവശ്യ സമ്മേളനം ഉണ്ടല്ലോ......എങ്ങിനെയാണ് ഒഴിവാകുക..........
ഒഴിവാകിയെ പറ്റു........ഓഫീസില്‍ എത്തി ആദ്യം തന്നെ  ലീവ് ലെറ്റര്‍ എഴുതി ........ശേഷമാണ്.........സാറിന്റെ അടുത്ത് ചെന്ന്നത്....ആവശ്യമില്ലാതെ ലീവ് എടുകില്ലെന്നരിയാം.........കാര്യം പറഞ്ഞപോള്‍ സര്‍  ഒന്നും പറഞ്ഞില്ല..........
നേരെ നാടിലേക്ക്................
                          താഴ്ന്നു നില്‍കുന്ന മുഖത്തില്‍ നിന്നും.......വലിയ പ്രയാസം വേണ്ടി വന്നില........കണ്ണീര്‍ അറിയാതെ.....എന്റെ ശരീരത്തിന്റെ ഭാഗമാല്ലാതായി ...
"എവിടെ......?എവിടെ ........? ഒരു പറ്റം കൊച്ചു കുട്ടികള്‍ .........അതിയായ ഉത്സാഹതോടെയാണ്.......
മാസ്റെരെ കണ്ടതും.........അതില്‍ ഒരുത്തന്‍........ഹ ഹ .........എന്ന് ചിരിച്ചു,,,,,,,,
"മാസ്റെരെന്താ ഇത് മാജിക് കാണിക്യ..............?"അവന്റെ ചോത്യം ഉറക്കെ തന്നെ ആയിരുന്നു.......
"മിണ്ടല്ല........." കൂടത്തില്‍ സുന്ദരിയാനവള്‍.....തന്റെ വിടര്‍ന്ന കണ്ണുകള്‍ കൂടുതല്‍  വിടര്‍ത്തി അവള്‍ അവന്റെ നേര്‍ക് നോക്കി.........
"മ്മക് ന്നാല് രിബ്ബന്‍ മുറിച്ചു ..........ഒരു മാജിക്‌  കാണിച്ചില്ലേ..........അതുപോലെ  എന്തോ ആണെടോ ....." അവന്‍ സുന്ദരിയെ കളിയാകി......."
അവന്റെ സംസാരം തീരില്ല എന്നരിഞ്ഞതിനാലാവും ...........അവന്റെ ടീച്ചര്‍ ആണെന്ന് തോന്നുന്നു........അവനെ വെളിയിലേക്ക് എടുത്തു കൊണ്ട് പോയി....
"അയ്യോ.... കൊച്ചുങ്ങളെ ........"മാസ്റെരുടെ  ഭാര്യ ആണ്
മാസ്റ്റര് പോയല്ലോ........"സുന്ദരി അവളുടെ വിടര്‍ന്ന കണ്ണുകള്‍.........ചുവപ്പിച്ചു.............കരയാന്‍ തുടങ്ങി...........
ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല....അവന്‍ പതുകെ മുറ്റത്തേക്ക് ഇറങ്ങി...
മാഷേ ആദ്യമായി കാണുന്നത് ഫിഷറീസ് ക്വാര്റെര്സില്‍ വചായിരുന്നല്ലോ......ഞങ്ങളുടെ പുതിയതായി തുടങ്ങിയ ടുഷ്യന്‍ ക്ലാസ്സിലേക്ക് കുറച്ചു കുട്ടികളെ ചെര്കണം........അച്ഛന്‍ മരിച്ചതില്‍ പിന്നെ അവനും ശ്യ്ലെന്ദ്രന്‍ മാസ്റെരുടെ കൂടെ കൂടിയതാണ്..........
വല്ല്യ ബുദ്ധിമുട്ടില്ലാതെ തന്നെ കുട്ടികളെ ചേര്‍ത്താന്‍ മാസ്റെര്‍ സമ്മതിച്ചു........അതില്‍ പിന്നെ അവനെ മാസ്റെര്‍ ഇപ്പോഴും..........."പ്രിന്സിപാളെ" എന്നെ വിളിച്ചിട്ടുള്ളൂ

           അവന്‍ മുറ്റത്തെ ഒരു കസേരയില്‍ പ്രകാശന്‍ മാസ്റെരുടെ അടുത്തായി ഇരുന്നു......"അടുത്ത ആഴ്ച "രസതംത്ര ക്ലാസുകള്‍ തുടങ്ങാന്‍ ഇരുന്നതാണ്,,,,,,നാളെ കഴിഞ്ഞു നമ്മുടെ പഞ്ചായത്തിലെ   സ്കൂളുകളില്‍  പോവണം .........ടീചെര്‍മാരെ കാണണം എല്ലാം മാസ്റ്റര് ഏറ്റതാണ് ..........വയ്യ എന്നൊരു വാക് മാസ്റെരുടെ നിഘണ്ടുവില്‍ ഇല്ല.....പച്ചകറികള്‍ക്ക്  തടം ഇടാനും,വളം ഇടാനും എല്ലാം മാസ്റെര്‍ വേണം ...........വിളവു കൊണ്ട് പോവുന്നതിലാണ് നമ്മുടെ ഒക്കെ ശുഷ്കാന്തി........"പ്രകാശന്‍ മാസ്റെരുടെ വാകുകള്‍ക്ക് എന്നും നല്ല വ്യക്തതയാനല്ലോ.....ഇന്നിപ്പം .........ആ മനസും ഇടരുന്നുണ്ടോ.........
വളരെ അടുത്തിടപഴകുന്ന വ്യക്തികള്‍ മരണ പെടുമ്പോള്‍ ..........സ്വന്തം ശരീരത്തില്‍ നിന്നും ...........ഒരവയവം മുറിഞ്ഞപോലെ ഒരു വേദന.......മനസ്സിനെ അത് വല്ലാതെ നീറ്റുന്നു...........
പ്രകാശന്‍ മാസ്റെര്‍ തന്റെ കാലില്‍ ചോര കുടിച്ചു രസിക്കുന്ന കൊതുകിനെ ശക്തിയായി അടിച്ചു..........ആ അടിയില്‍ മാസ്റെരിനു തന്നെയാവും വേദനിച്ചത്‌........കൊതുക് അതിന്റെ പാടിന് പോയി.........
                 വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ശിവരാജന്‍ മാസ്റെര്‍കുണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു........ക്വാര്റെര്സിലും,വാടവീടും ഒക്കെ ആയി ,അവസാനം മകളുടെ കല്യാണ സമയത്താണ് ഒരു വീട് വിലക്ക് വാങ്ങിച്ചത്,,,,,,,,,,അത് ഈ വയലില്‍ .........നികത്തി എടുതതായതിനാല്‍ അതിന്റെ അപാകത ശരിക്കും ഉണ്ടവിടെ.......അടുത്ത പറമ്പിലെ..........സ്വെപ്ടിക് ടാങ്ക് തുരന്നാണ് കിടക്കുന്നത്.....കൊതുകിനു വളരാന്‍ വേറെ വല്ല ഇടവും വേണോ........?
ചിക്കന്‍ ഗുനിയ.......ദംകിപനി എന്നീ മാരക രോഗങ്ങള്കെതിരെ എത്ര എത്ര  ക്ലാസുകള്‍ ‍ മാസ്റെര്‍ എടുത്തു............
ജീവിത പരെക്ഷണത്തില്‍ പരാജയപെട്ട മാസ്റെര്‍ അവസാനം ഇവിടെയാണ്‌ എത്തിയത്.........ജീവിക്കാന്‍ നല്ല  ഒരു ചുറ്റുപാട് ഇല്ലാതെ......

                           അവന്‍ ഫിഷരീസില്‍ അദ്ധ്യാപകന്‍ ആയി വന്നതിനു ശേഷമാണ് അറിയാന്‍ കഴിയുന്നത്‌മസ്റെര്‍ക്ക് ഫിഷരീസില്‍ ആണ്  താല്പര്യം എന്ന്....
അത് കൊണ്ട് തന്നെ ആയിരുന്നല്ലോ അദ്ദേഹം അവിടെ പ്രാക്ടിക്കല്‍  ക്ലാസ് എടുക്കാന്‍ അദ്ധേഹത്തെ താല്‍കാലികമായി നിയമിച്ചതും.....
"ഷുഗറിന്റെ കുഴപ്പം ഉണ്ടായിരുന്നു അത്രേ........കഴുത്തിന്‌ പിറകിലായി ഒരു ബ്ലോക്കും ഉണ്ടായിരുന്നത്രേ...
പാലിയെടിവു യൂണിറ്റിന്റെ അന്ഗവും ആയിരുന്നല്ലോ.......... അതില്‍
മാസ്റ്റര് ഒരു പാടുരോഗികളെ ശുശ്രൂക്ഷിച്ചതല്ലേ.......?,അതുകൊണ്ടാവാം അധികം  കിടന്നില്ലല്ലോ........,പുണ്യം ചെയ്ത മരണം............"അബ്ദു റഹിമാന്‍ മാസ്റെര്‍ എന്റെ കണ്ണിലേക്കു  നോക്കി....
എന്റെ അധ്യാപികയ്ടെ  ഭര്‍ത്താവും.........ഞങ്ങളുടെ  " ഒരുമ" സംഘത്തിലെ മുതിര്‍ന്ന അങ്ങവുമാണ് അബ്ദു റഹിമാന്‍ മാസ്റെര്‍......
              "എങ്ങിനെയാണ്......ഇത്ര അധികം ദുരിതം അനുഭവിക്കുന്ന രോഗികളെ ശുശ്രൂക്ഷികുന്നത്........."എന്നാ എന്റെ ചോദ്യത്തിനു ശിവരാജന്‍ മാസ്റെര്‍ പറഞ്ഞത് മറ്റൊരു കഥയായിരുന്നു..........
പണ്ട് കുട്ടികാലത്ത് ശവം പോസ്റ്റ്‌ മോര്ടം ചെയ്യുന്നത് കാണാന്‍ പോയിടുണ്ടാത്രേ.........ശവത്തിന്റെ വയര്‍ തുറന്നാല്‍ അവിടെങ്ങും ആരും നില്കില്ല..........കാണണം എന്നാ വാശി  ആയിരുന്നു.........അന്ന് പോലും ഒരു പേടിയോ......മനം മടുപ്പോ ഉണ്ടായിട്ടില്ല............പിന്നെയാണോ കൊച്ചനെ ഇതൊക്കെ............?
                                                  അടുത്ത ദിവസം രാവിലെ ബോഡി എടുക്കും എന്നാണു തീരുമാനിച്ചത്..........
വീടുകാരും,ബന്ധുക്കളും എല്ലാം ഞങ്ങള്‍ ഒക്കെ  തന്നെ ആയതുകൊണ്ട്...........
ഭരതേട്ടന്‍  ആണ് അറിയിച്ചത്.......
"കെ.ടി. ആര്‍........കാണണം എന്ന് പറഞ്ഞു..........."
എട്ടരയും കഴിഞ്ഞപ്പോള്‍ ആളുകള്‍ മുരുമുരുക്കാന്‍ തുടങ്ങി..........
ഒരുമ യിലും അഭിപ്രായ വ്യത്യാസം........പതുക്കെ ഉയര്‍ന്നു.........
ഭരതേട്ടന്റെ നിശ്ചയ ധാര്‍ട്യം ഒന്ന് മാത്ര.........അതാ  "കെ.ടി. ആര്‍"
"ഇനി ആരെങ്കിലും  ഉണ്ടോ................?"
 ബോഡി .....ഇനി ശ്മാശാനതെക്ക്........
അവനും ആള്‍ കൂട്ടത്തില്‍ ചേര്‍ന്ന്..........നടന്നു.....
                "ഇനി  വരുന്നൊരു തലമുറയ്ക്ക്.
                  ഇവിടെ വാസം സാധ്യമോ.........."
ബെപൂര്‍ ഹൈ സ്കൂളിലെ ഏതോ ക്ലാസ് മുറിയില്‍ നിന്നാണ്.......ശിവരാജന്‍ മാസ്റെര്‍........ഭയങ്കര ആവേശത്തില്‍ ആണ്........ചങ്ക് പൊട്ടില്ലേ  ഈ മനുഷ്യന്...........?"
"അല്ലെങ്കിലും മാസ്റെര്‍ക്ക് കുട്ടികളെ കണ്ടാല്‍ അങ്ങിനെയാണ്......വല്ലാത്തൊരു ജീവന്‍ ആണ്.........."
കുട്ടികളെ നമുക്ക് കവല ‍ വരെ ഒന്ന് കൊണ്ട് പോവാം....."
ഈ വെയിലതോ...."
ആരോ വേണ്ട എന്നാ ഭാവത്തിലാണ്......
പക്ഷെ മാസ്റെര്‍ വിട്ടില്ല...........മാസ്റെര്‍ കുട്ടികലെയുമായി.....സ്കൂള്‍ മുറ്റത്ത്‌ എത്തി കഴിഞ്ഞിരുന്നു....
എല്ലാവരും ഉണ്ട് എല്‍.പി,യു.പി,ഹൈ സ്കൂള്‍ എല്ലാവരും.....
പിറകെ ഞങ്ങളും കൂടി.......ശിവദാസേടനും.ശ്യ്ലെന്ദ്രന്‍ മാസ്റെരും
എല്ലാവരുംഉറക്കെ പാടുന്നുണ്ട്....
അവര്‍ പോയി വരട്ടെ.......അവന്‍ മടിച്ചു സ്കൂളില്‍ തന്നെ നില്പായി..
അവന്‍ ഈ സ്കൂളില്‍ ആയിരുന്നലോ പഠിച്ചിരുന്നത്...അവന്റെ ഏഴാം ക്ലാസ് അതായിരുന്നു ഈ ക്ലാസ്...........
"അയ്യോ.....അതാ അവര്‍ ഇങ്ങോട്ട് തിരിച്ചു കയറാതെ പോവുകയാണോ..."
അവന്‍ കൂടെ ഏതാണ ഓടുകയായിരുന്നു..........
ഇതെന്താണ് ........പരിഷത് പ്രവര്‍ത്തകര്‍ അല്ലാത്തവരും ഉണ്ടല്ലോ.......ശരിക്കും പരിഷത് വിരോധികളും ഉണ്ട്.......എല്ലാവരും ഉറക്കെ പാടുന്നുമുണ്ട്....ഇപ്പോള്‍ ശിവരാജന്‍ മാസ്റെര്‍ ഏറ്റവു മുന്‍പില്‍ ആണ്.........അവനും ഉറക്കെ പാടി.......
                 "മലിനമായ ജലാശയം .........
തിരമാലകള്‍ ആര്തടിച്ചു ഉയരുന്നുണ്ട്....ഓ ..ഇന്ന് കര്കിടക വാവാണല്ലോ........കടപുറത്തു നല്ല തിരകാന്..........
"ഇവിടെ വച്ച് എങ്ങിനെ പരിഷത്തിന്റെ സമ്മേളനം നടത്തും...........?"
എന്റെ ചോദ്യത്തിനു വിജയക്രിശ്നെട്ടന്‍ ഒന്നും പറഞ്ഞില്ല......
വിധ്യാലയതിലെക്കുള്ള....ആത്മ വിധ്യാലയതിലെക്കുള്ള ഗേറ്റ് തുറന്നപ്പോള്‍.....അവന്‍ ആകെ ക്ഷീണിച്ചിരുന്നു....അവന്‍ അവിടെ ഒരു ബെഞ്ചില്‍ തല്‍കാലം ഇരുന്നു......കൂടെ പ്രകാശന്‍ മാസ്റെരും കൂടെ ഇരുന്നു...
                    കര്‍മ്മങ്ങള്‍ എല്ലാം തീര്‍ത്തു ഷിജു ചിതക്ക്‌ തീ കൊളുത്തി......കാകകള്‍ ഒന്നും തന്നെ വരുന്നില്ലല്ലോ......ഓ ഇന്ന് തിന്നു മടുത്തു കാണും........വാവാണല്ലോ....
                 ക്രയ്സ്തവ മതത്തില്‍ ജനിച്ചു.........ആ മത വിസ്വാശി ആണെന്ന് ആര്‍കും മനസിലാകാത്ത വിധം ജീവിച്ചു.......ഈ ശ്മശാനത്തില്‍...തീ നാളത്തില്‍ വെന്തു......വേണ്നീരാവാന്‍ ........കേവലം മത ബോധത്തില്‍ നിന്നും ........മനുഷ്യന്‍ എന്നാ പൊതു ബോധത്തിലേക്ക്‌ ഉയര്‍ന്ന ശിവരാജന്‍ മാസ്റെര്‍ ........തീ നാളങ്ങള്‍ ആര്‍ത്തിയോടെ ആശരീരം നക്കി എടുകുകയായി...പുകച്ചുരുളുകള്‍..........നോക്കിയിരികാന്‍ നല്ല രസമാണ് അവനു....കട്ടിയായി ബെയ്പൂരിന്റെ.. കടല്‍ത്തീരത്ത്‌......പുക ഉയര്‍ന്നു തുടങ്ങി........പുക ചുരുളിലൂടെ കോമരം തുള്ളുന്ന അവന്റെ കുട്ടികാലം.....അച്ഛന് തീരെ ഇഷ്ടമല്ല..........കോമരം തുള്ളുന്നത്....
"ഹ ഹ ............ഇന്ത്യ.........പുകച്ചുരുളുകള്‍ ഇന്ത്യയുടെ രൂപം പൂണ്ടു............
അവന്‍ പ്രകാശന്‍ മാസ്റെരുടെ അടുത്ത് നിന്നും ഓടി....ഉറക്കെ കോമരം തുള്ളി അവന്‍ പാടി...........
                  "ഇന്ത്യ എന്റെ രാജ്യം
                   എന്റെ സ്വന്ത രാജ്യം.........."
കൂടി നിന്നവര്‍ അവനെ നോകുന്നുണ്ട്‌................
തിരമാലകളെ മറികടന്നു............അവന്‍ പാടുകയാണ്............
               "ഇന്ത്യയെന്റെ ജീവനേക്കാള്‍
                ജീവനായ രാജ്യം...............ജീവനായ രാജ്യം............."
                     
 

Saturday 21 May 2011

പേ....

ഒരു പാട് ദൂരം താണ്ടിയിരിക്കുന്നു   .............
മുന്നിലെ വെളിച്ചം മങ്ങി തുടങ്ങി.
പിന്നിലേക്ക്‌ നോക്കാനും പേടിയാവുന്നു...
കൂടെ ഉള്ളവര്‍ എല്ലാം എവിടെ പോയി........?
കണ്ണില്‍ ഇരുട്ട് കയറുന്നു.......
കരിയിലകള്‍ മൂടിയ ഇടവഴി.
പാമ്പുകളുടെ........ഇഴചിലാല്‍ ആവും........
കരിയിലകള്‍ കലമ്പുന്നു.
ഒരു ദുര്‍മരണം കൂടെ ഉണ്ടാവും എന്ന് കണിയാര്‍ പറഞ്ഞപ്പോള്‍.....
പരിഹാസമാണ് തോന്നിയത്...........
ഇളയ കുട്ടിയുടെ പ്രസവത്തോടെ ആയിരുന്നല്ലോ......
അവളും മുഖം തെളിയാത്ത.........ഓര്‍മയില്‍ ഇല്ലാത്ത.....പെണ്‍കുട്ടിയും........
എന്നെ വിട്ടു പോയത്..........
പിന്നീട് ജീവിച്ചത് ഇവന് വേണ്ടി ആയിരുന്നു........
ഒരു ആഹ്ലാദത്തിന്റെ......മൂര്‍ച്ചയില്‍........
അവന്‍  ആ കാര്‍ പോര്‍ച്ചു  തുറന്നത്.......
പട്ടി ഉണ്ടെന്നരിഞ്ഞിരുന്നെങ്കില്‍ അവന്‍ തുറകില്ല.......
കുട്ടികളുടെ സന്തോഷ തള്ളലില്‍.........
ആരും ശ്രദ്ധിച്ചില്ല........
കാര്‍ പോര്ചിനു അകത്തേക്ക് പോയ പന്ത്..........
അതെടുകണം എന്ന് മാത്രമായിരുന്നു അവന്റെ ചിന്ത..........
വാതില്‍ തുറന്നതും.........കുട്ടിയുമായി കിടന്നിരുന്ന പട്ടി........
അവന്റെ മേല്‍ ചാടി വീണു...........ഒരു വിധം രക്ഷ പെടുതിയെങ്കിലും.............കടി ശരിക്കും  കൊണ്ടു............
വായില്‍ നിന്നും വരുന്ന.........ഉമിനീര് ....
അത് എല്കാതെ.........അവനില്‍ നിന്നും മുറിവൊന്നും എല്കാതെ......
അവനെ ഒറ്റ പെടുത്തണം.........ഡോക്ടറുടെ ഉപദേശം........
എന്റെ ജീവന്റെ കണത്തെ............
എന്നില്‍ നിന്നും.........അകത്ടണം........
.ഒരു പാട് അകലെയാണല്ലോ..............
നിങ്ങളെല്ലാം..........
എന്റെ മനസ്സില്‍.........
ഒരു പാട് കനല്‍ കോരിയിട്ടു...........
കനല്‍ ഒന്നാളി കത്തിയിരുന്നെങ്കില്‍.............
എന്നിലെ ഇരുട്ടിനു............
വെളിച്ചമായേനെ..........


Friday 18 March 2011

amma manam....

"മോനെപ്പോഴാ  വന്നെ......"
"മോനോ"......
ഇത്രയും നേരം അവന്‍ പുറത്തായിരുന്നു......പ്രത്യേകമുള്ള മുറിയില്‍....സ്ത്രീ ഉണ്ടെന്നു പറഞ്ഞു....... അവനെ പുറത്തു നിര്‍ത്തുക ആയിരുന്നു ആസുപത്രിക്കാര്‍ ‍ ചെയ്തത്......മനുഷ്യന്റെ  അവസ്ഥ അത്രയൊക്കെ      അല്ലെ ഉള്ളു എന്നോര്‍ത അവന്‍  ഔട്ട്‌ പേശ്യന്റ്സിന്റെ ഇടയില്‍ തന്നെ  നിന്നതായിരുന്നു..........
"ഇമ്ബളെ  സജി മോനല്ലേ അത്.."കണ്ണുകളെ ഒന്ന് കൂടെ      ചെറുതാക്കി  ആ പ്രായമായ സ്ത്രീ പറഞ്ഹു.
"എന്നാലും  എനിക്കി ഈ ഗതി വന്നല്ലോ...." എന്ന് പറഞ്ഞവര്‍  കരഞ്ഞു.........വേദന തിന്നു മടുത്തു.."
"എന്ത്ഗതി....അമ്മ പേടികണ്ട ....ഞാന്‍ ഇല്ലേ കൂടെ...ഇനി വേദന തിന്നണ്ടല്ലോ.."അവരുടെ മകളാണെന്ന് മനസ്സിലായി..
"എന്റെ ഏചിയുടെ മകനാണ് സജി..ഇതേ പോലെ തന്നെയാ...അവനും കാവി മുണ്ടും ടീ ഷര്‍ട്ടും ആണിടുക....നിങ്ങളെ പോലെ തന്നെ ഉണ്ട് കാണാന്‍ ......"
"എത്ര വര്‍ഷമായി ഞാന്‍ പച്ചകറി മാത്ര മാണ്‌ മോനെ കഴിക്കാറ് ......എന്നിട്ടും എനികീ ഗതി വന്നല്ലോ....തേവരെ......"
ഇടയ്ക്കു അവരുടെ മകള്‍ക് ഒരു ഫോണ്‍ വന്നു..........അവര്‍ വളരെ പതുക്കെയാണ് സംസാരിക്കുന്നത്........."അതവളുടെ കുഴപ്പമാ......"ചെവികള്‍ക്ക് യാതൊരു പ്രതിരോധവും ഇല്ലല്ലോ.......അത് അവന്റെ കാതില്‍ അറിയാതെ വന്നു വീണു.....അത് ശ്രധികണ്ട എന്ന് കരുതി അവന്‍ ഓര്‍മയിലേക്ക് ചേക്കേറി...... 
അവന്റെ അമ്മക് ക്യാന്‍സര്‍ ആയിരുന്നല്ലോ...അമ്മയെ പോലെ ഉണ്ട്...
പാവം അമ്മ .......എത്ര വേദന സഹിച്ചിടുണ്ട്...എന്നാലും കരയില്ല....ഇപ്പോഴും ഒരു ചിരി മുഖത്തുണ്ടാവും.....ഒപെരറേന്‍ നടത്തിയ ഡോക്ടര്‍ തന്നെ പറഞ്ഞിരുന്നു......"ഇവരുടെ ഈ ചിരിയാ....ഒപെരറേന്‍ വിജയിപ്പിച്ചത്...ഒപെരറേനു ശേഷം പിന്നെയും ഏഴു വര്ഷം കിട്ടിയല്ലോ..... വീണ്ടും  മകള്‍ക്ക് ഒരു ഫോണ്‍ വന്നു.....
"ആ സാറേ അതൊരു ചെറിയ  കറക്ഷന്‍ മതി....അത് ഞാന്‍ നാളെ വനിടു ചെയ്യാം സാറേ....."
ഫോണ്‍ കട്ടാക്കി. എന്നോട് പറഞ്ഞു..."ഓഫീസില്‍ നിന്നും വിട്ടു നില്‍കാന്‍ പറ്റൂല... ഞാന്‍ ഇല്ലെങ്കില്‍ ഒന്നും ശരി   ആവില്ലാന്ന സാറ് പറയുക...... "
"നിങ്ങള്‍ എവിടെയാ ജോലി ചെയുന്നത്......"അവന്‍ ചോദിച്ചു
ഞാന്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ഗുമാസ്തയാണ്...."
സംസാരത്തിനിടയില്‍ വീണ്ടും ഫോണ്‍ അടിച്ചു.."ഏട്ടനാണോ...ഇല്ല കൊഴപ്പമില്ല.. റിപ്പോര്‍ട കിട്ടിയാല്‍ ഞങ്ങള്‍ അങ്ങോട്ട്‌ വരാം..."
"ആരാണ്...."
"വല്ല്യെട്ടനാ "
" വല്യേട്ടന്‍ ഇത്രയും  ദിവസം, എന്നെ ഒന്ന് കാണാന്‍ അവന്‍ വന്നോ......എന്നിടിപ്പം......"അയ്യോ....എനിക്ക് വയ്യേ...." ആ  അമ്മ വീണ്ടും കരയാന്‍ തുടങ്ങി.........
"അമ്മക്ക് എന്താ വേണ്ടത്..ഞാന്‍ ഓറഞ്ച് വാങ്ങി കൊണ്ട് വരാം ...."ഏന് പറഞ്ഞു ആ മകള്‍ പുറത്തിറങ്ങി ...
"മോനെ ഒക്കെ വെറുതെയ....എന്റെ സ്വത്ത്‌.......അത് കണ്ടാ.....ഇവള്‍ എന്റടുത്തു..പറ്റി നിക്കണേ..."പിന്നെയും ഒരു പാട്  പരിദേവനങ്ങള്‍  ....അവര്‍ പറയുന്നുട്..
അതിനിടക്ക് അവന്‍  എട്ടാമത്തെ   കുപ്പി      വെള്ളവും  തീര്‍ത്തു ബാത്ത് രൂമിലേകോടി....
തിരിച്ചു വാതില്‍ തുറന്നപ്പോള്‍  മകള്‍ വന്നിടുണ്ട്......അമ്മയെ സ്നേഹ പൂര്‍വ്വം നാരങ്ങ   തീട്ടിക്കുന്നുമുണ്ട്  ......
മുറിയിലേക്ക് കയറി വന്ന          നേര്സിനോട് അവന്‍ പറഞ്ഞു....
"പുറത്തു ഭാര്യ ഉണ്ട്......ഒരു കുപ്പി വെള്ളം കൊണ്ട് വരാന്‍ പറയണം "
നേര്സു പുറത്തേക്കു പോയി.....
"മോളെ മോന് ആ വെള്ളം എടുത്തു കൊടുത്താ....."
മകള്‍ മനസ്സില്ല മനസ്സോടെ വെള്ള കുപി എടുത്തു...
"വേണ്ട ...ഭാര്യ കൊണ്ട് വരും...വേണ്ട..."അവന്‍ ആവുന്നത്ര വിലക്കി....
പക്ഷെ ആ അമ്മയുടെ  നിര്‍ബന്ധം  കാരണം അവന്‍ അത് വാങ്ങിച്ചു .....അതില്‍ അവരുടെ....അവന്റെ മരിച്ചു പോയ അമ്മയുടെ...ഈ ലോകത്തെ മുഴുവന്‍ അമ്മമാരുടെ.....ഉമ്മമാരുടെ  സ്നേഹം
അലിഞ്ഞു ചെര്‍ന്നിരിക്കുന്നതായി  അവനു തോന്നി.........
"അമ്മെ സര്‍വ്വം സഹയായ അമ്മെ.......എന്നെ കാത്തുകൊള്ളണമേ......."
അപ്പോഴേക്കും അവന്റെ പേര്‍ നേര്സേ വിളിച്ചു അവന്‍ പതുക്കെ ഒപെരറേന്‍  തീയടരിലേക്ക്  നടന്നടുത്തു......

Saturday 12 March 2011

EVANENTE PRIYA PUTHRAN.............

ഓ.......
ഇന്ന്  ശിവരാത്രിയാനല്ലോ ...
വേഗം വയലില്‍ പോയി ഉണങ്ങിയ ചാണക വരളികള്‍ സംകടിപ്പിക്കണം...
നന്നായി ഉണങ്ങിയത്‌ തന്നെ വേണം  എന്നാലെ ....ശരിക്കും കത്തുകയുല്ലു ..
എന്നാല്‍ നല്ല ഭസ്മം കിട്ടും...മുതശിക്ക് അത്  നിര്‍ബന്തമാണ്  ....
ഇനി അടുത്ത വര്‍ഷമേ....നെറ്റിയില്‍ തൊടാനുള്ള ഭാസ്മത്തെ കുറിച്ച് ചിന്തിക്കു...
"ഭസ്മം എന്തിനാ ഒരു പാട്.....എന്നും ഇത്തിരി തൊടുമ്പോള്‍....വ്യ്കുണ്ട നാഥനെ പ്രാര്‍ഥിക്കാം .......അങ്ങിനെ ആണേല്‍ നരകത്തില്‍ പോവണ്ടാലോ....."
നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍...
നരക വാരിധി നടുവില്‍ ഞാന്‍......
നരകത്തില്‍ നിന്നും കരകെട്ടീടനം
തിരു വ്യ്ക്യം  വാഴും ശിവ ശംഭോ .... "ഇതും ചൊല്ലി തീ എടുക്കാനായി അടുകലയിലേക്ക് പോയി...
ഞാന്‍ ചാണക വരളികള്‍ അടുക്കി വച്ച് കുറച്ചു അരക്ക പൊടിയും വിതറി......തീ കാത്തിരുന്നു...
മുത്തശി തീ കൊണ്ട് വന്നപോഴെകും ഏട്ടന്‍ പറന്നെത്തി....
ഈ എട്ടനെത ഇങ്ങിനെ.....തീ തട്ടിയെടുക്കാനായി ഞാന്‍ ശ്രമിച്ചു....ഫലിച്ചില്ല.
അവന്‍ ഒരു നിത്യ രോഗി ആയതു കൊണ്ട്...എന്റെ ശാട്യം നടക്കില്ല...
നന്നായി ഉണങ്ങിയത്‌ കൊണ്ട് ചാനകത്തിനു  തീ  പെട്ടന്ന് പിടിച്ചു.....
മുത്തശി മുറ്റത്തിരുന്നു അപ്പോഴും ....ശംഭോ ശിവ ശംഭോ ചൊല്ലി കൊണ്ടിരിക്കുകയായിരുന്നു.....
ചൂടുള്ള കഞ്ഞി നെയ്യ് ഒഴിച്ച് അമ്മ എന്റെ കുഞ്ഞു പലകക്ക് മുന്‍പില്‍ വച്ചു.....
 ചൂടാണെങ്കിലും ഞാന്‍ പെട്ടന്ന് കുടിച്ചു തീര്‍ത്തു.....എട്ടന് മാത്രം ചുട്ട പപ്പടവും...രോഗി അല്ലെ ...നിത്യ രോഗി....എനിക്ക് കുശുമ്പു തോന്നി....
എല്ലാവരെയും ഒരുക്കണം.....ശിവ ക്ഷേത്രത്തില്‍ ആഘോഷമാണ്......  
ഡാന്‍സ്,പാടു,കഥാ പ്രസംഗം.......പുലര്‍ച്ചെ നാല് നാലര ആയാലേ...എലെമ്മയും,മുതഷിയും ഒക്കെ ഇരുന്ന സ്ടലതീന്നു എനീക്കു....
അമ്മ വരില്ല....അച്ഛന് അതൊന്നും  ഇഷ്ടല്ലത്രേ .....പാവം അമ്മ....
എല്ലാ കൊല്ലവും ഉണ്ടാവും....
ശിവന്റെ  കഴുതീല് ഒരു പാമ്പ്.....അയാള്‍ക് തീരെ പേടിയില്ല...."അത് പ്ലാസ്റ്റിക്‌ആടാ...." അജിക്ക് എന്നെക്കാളും ഒരു വയസ്സ് മൂപ്പുണ്ട്....
"ഇന്ന് നമ്മുക്ക് സിനിമക്ക് പോയാലോ...."
"അയ്യോ ഇനി വന്ന വഴി വീണ്ടും പോവണ്ടോ...."
അത് സാരമില്ല..പുലര്‍ച്ചെ പന്ത്രണ്ടര  മണിക്ക് ഒരു ഷോ ഉണ്ട്...
ആരും അറിയാതെ നമുക്ക് പോയി വരാം..."അവന്‍ ദ്യ്ര്യം പകര്‍ന്നു
മുത്തശിയും, എലെമയും ,ചേച്ചി മാറും എല്ലാം കഥാ പ്രസംഗത്തില്‍ മുഴുകി ഇരിക്കയ..ഞങ്ങള്‍ പതുക്കെ
പായയില്‍ നിന്നും എണീറ്റ്‌...മൂത്ര മൊഴിക്കാന്‍ എന്നാ ഭാവത്തില്‍ ഇറങ്ങി....
പിന്നെ നടന്നും ,ഓടിയും രണ്ടു രണ്ടര കിലോമീറ്റര്‍ ദൂരമുള്ള ഷാജി തിയേറ്ററില്‍ എത്തി....
"ഇവന്‍ എന്റെ പ്രിയ പുത്രന്‍"
അതാണ്‌ സിനിമയ്ടെ പേര്‍  ....പ്രേം നസീര്‍ ,ഷീല, തിക്കുറിശി...തുടങ്ങിയവര്‍ അഭിനയിച്ച സിനിമ...
ഒന്പതരയുടെ പടം വിടിട്ടില്ല.....കൌറ്ററില്‍ കുറെ നേരം കാത്തിരുന്നു....
വല്യേട്ടന്‍ കാണുമോ.....എന്നായിരുന്നു പേടി....ഭാഗ്യം ആരും കണ്ടിട്ടില്ല....
അവന്‍ എന്നോടെ കാശ് കൊടുക്കാന്‍ പറഞ്ഞു...കൈയില്‍ ഉള്ള ഒരു രൂപ അമ്പത് പ്യ്സായില്‍ നിന്നും
ഒരു രൂപ ഇരുപതു പയ്സ എടുത്തു...രണ്ടു ടിക്കറ്റ്‌ എടുത്തു...
ഒരാള്‍ക് അറുപതു പയ്സ ആണ് ....ടിക്കറ്റ്‌ വില 
ഏറ്റവും മുന്നിലെ ബെഞ്ചില്‍ ഇരുന്നു......സാരിഡോനിറെ ഒരു പരസ്യം...  
"ഏറ്റവും മുന്നിലായതു കൊണ്ട് നമ്മള്‍ കണ്ടതിനു ശേഷമാ എല്ലാവര് കാണുക.."  അവന്‍ എന്നെ അത്ഭുത പെടുത്തി...
ഷീല ഒരു മര ചോട്ടില്‍ ആദി പാടി കുട്ടികളെ പാടു പഠിപ്പിക്കുകയാണ്...
"ഭൂമിയില്‍ സ്വര്‍ഗം പണിതുയര്തീടും ....പൂര്നിമയല്ലോ സ്നേഹം.....
ജീവനില്‍ ബന്ധം  തളിരനിന്ജീടും ചാരുത അല്ലോ സ്നേഹം...."
കൈകള്‍ കൂടി തിരുമ്മി വായ പിളര്‍ത്തി കൊണ്ട് കുഞ്ഹി രാമന്‍ ഷീലയുടെ അടുതെത്തി...." 
കൊച്ചു കുട്ടികളെ മറന്നു അവര്‍ ആടി പാടി..... 
പിന്നെ രാജ മല്ലി പൂവിരിച്ചു....അച്ഛനായ തികുരിശിയെ  അവരുടെ പ്രേമം അറിയിക്കുന്നു...അച്ഛന്റെ മസില് പിടുത്തം......മകനായ നസീര്‍ ജീവിത മോര് പാരാവാര മായി നടക്കുന്നു....അവസാനം എല്ലാം ശുഭം.....സന്തോഷം....
സമയം രണ്ടര മണി....ശിവ ക്ഷേത്രതിനെക്കളും  അടുത്ത് വീടാണ്.....പക്ഷെ വീട്ടില്‍ എങ്ങിനെ പോവും .....നേരെ തിരിച്ചു രണ്ടു രണ്ടര കിലോമീറ്റര്‍ ദൂരം  നടന്നു ഒനും അറിയാത്ത പോലെ...മുത്തശി വിരിച്ച പായയില്‍ ചെന്നിരുന്നു....എലെമ നല്ല ഉറക്കമാ ...ഭാഗ്യം.....ആരും ഞങ്ങളെ ശ്രധികുന്നില്ല....കുറെ കഴിഞ്ഞു ഞാന്‍ മുത്ശിയുടെ മടിയില്‍ ഉറക്കമായി...
പരിപാടി കഴിഞ്ഞു എല്ലാവരെയും ഉണര്‍ത്തുന്ന തിരക്കിലായിരുന്നു മുത്തശി...
തിരിച്ചു വീടിലേക്ക്‌ നടക്കുമ്പോള്‍ മുത്തശി എലെമയെ വഴക്കുപരയുന്നുണ്ട്...ശിവന്റെ കൂടെ നീയും ഉറങ്ങി....അശ്രീകരം...ഏറ്റവും മുന്‍പിലായി ചെറിയേട്ടന്‍ നടക്കുന്നുണ്ട്...
വീട്ടില്‍ എത്തുമ്പോള്‍ അമ്മ ഉറങ്ങാതെ കാപിയും ഇട്ടു കാത്തിരിക്കയാണ്..
കാപി വാങ്ങി കുടിച്ചു മുത്തശി പറയുന്നത് കേട്ടു..."കൂടെ ഒരുത്തി വന്നു ശിവ ശിവ.. അവിടെ ആ ക്ഷേത്രത്തില്‍  അവലോറങ്ങി....അശ്രീകരം..."
അമ്മ അനുനയപെടുത്തി...ഒന്നും പറയണ്ട..ക്ഷീണം കൊണ്ടായിരിക്കും...
"എടാ എഴുനെല്കട "......വല്ല്യെട്ടനാണ്
ഇനലാതെ ഉറകം ഇനിയും തീര്നിട്ടില്ല...
"നീ ഇന്നലെക്ഷേത്രത്തില്‍ കുറെ സമയ നേരത്തേക്ക് ഇല്ല എന്ന് രാജു പറഞ്ഹല്ലോ...ശരിയാണോ.."
"നുണയ...ഏട്ടന്‍ പറഞ്ഞത് നുണയാ..." ദ്യര്യം സംപരിച്ചു ഞാന്‍ മറുപടി പറഞ്ഞു...
"അപ്പോള്‍ ഇതോ..."
ടിക്കെടിന്റെ പകുതി കഷ്ണം.....ഇതെങ്ങിനെ വല്ല്യേട്ടന് കിട്ടി...ഞാന്‍ പേടിച്ചു വിരക്കുക ആയിരുന്നു..ഇനി അടി പൂരം...രാജുവേട്ടന്‍ പറ്റിച്ചു..
ഉറക്ക ചടപില്‍ വന്നു പതിക്കുന്ന അടികള്‍ ..ചെര്യെട്ടനോടുള്ള ഈര്‍ഷ്യ കലര്‍ത്തി ഞാന്‍ സ്വീകരിച്ചു.....
അമ്മ കരയാന്‍ തുടങ്ങി...മുത്തശി അച്ഛനെ ഉറക്കെ വിളിക്കുന്നുട്...അച്ഛന്‍ ഓടി വന്നു എന്നെ പിടിച്ചു മാറ്റി..
'കുട്ടികള്‍ കൌതുകത്തിന് ടിക്കെടുകള്‍ റോഡില്‍ നിന്നും പെരുക്കിയതാവും..അവന്‍ സിന്മാ നോടിസുകള്‍  സൂക്ഷിച്ചു വക്കുന്നത് നീ കണ്ടിടില്ലേ....."അച്ഛന്റെ ശബ്ദം ഉച്ചത്തിലായി...ഞാന്‍ അച്ഛന്റെ മാറിലേക് ഒട്ടി നിന്ന്.....ഇപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞു....
"അച്ഛാ..മാപ്....ഞാന്‍ ഇനി ഒരികലും അനുവാദം വാങ്ങികാതെ സിനിമക്ക് പോവില്ല..."
ആരും കേള്‍ക്കാതെ....  അത് മനസ്സില്‍ പറയാനേ   എനിക്ക് കഴിഞ്ഞുള്ളൂ ...
അപ്പോഴും വല്യേട്ടന്‍ വടി കളഞ്ഞിടുണ്ടായിരുന്നില്ല...
അച്ഛന്റെ "പ്രിയ പുത്രനായ്‌"  ഞാന്‍ ന്ഹെഞ്ചില്‍ കെട്ടി പിടിച്ചു നിന്ന്...





Friday 11 March 2011

NEELA POOKALULLA MANJA KUPPAAYAM

കുറെ നേരമായി കാത്തിരിപ്പ്‌ തുടങ്ങിയിട്ട് ...........
പുത്യേ കുപ്പായമാണ്........നാളെ എളെമ്മന്റെ വീട്ടില് കല്യാണത്തിന് പോവണം.....
കുപ്പായം കിട്ടാതെ വയ്യ.......
വീട്ടില്‍ വരുന്ന ചെട്ട്യാരുടെ അടുത്ത് നിന്നാണ് തുണി വാങ്ങിച്ചത്......
അയാള്‍ മാസത്തില്‍ ഒരിക്കല്‍ വരും അപ്പം കാസ് കൊടുത്താല്‍ മതിയല്ലേ...........
"ആ ഇനി ഈ കുടുക്ക് കൂടെ വക്ക്യാനുട്‌......."
"നല്ല രസം ഉണ്ട് അല്ലെ കറമ്പി പറഞഹു........"ഇപ്പോഴും അവള്‍ എന്റെ കൂടെ കാണും.........കടലയോ........ഐസ് ഇതൊക്കെ കിട്ടിയാല്‍ മതി.......
"ഇങ്ങലോന്നത് പറഞ്ഹാ......"ടൈലരോടാ........അവള്കത്ത് കേള്‍ക്കാന്‍ ഭയങ്കര ഇഷ്ടാ.....
കേള്‍കണ്ട താമസം ഇസ്ത്രി ഇടുന്നതിനിടയിലൂടെ വാസു ഏട്ടന്‍ ........അതാണ്‌ ട്യലരുടെ   പേര്........പറഞഹു തുടങ്ങി...........
"പണ്ടൊക്കെ കുട്ട്യോള്......ചോപ്പ് കോണകവും ഇട്ടാണ്.........നടക്ക.........."
അത് ചുണ്ട് ഉള്ളിലേക്ക് ആക്കി  വയസ്സന്‍ മാരെ പോലെയ പറയാ.....
കറമ്പി ഭയങ്കര ചിരിയാ........അത് കേട്ടാല്‍............അതിനിടക്ക്.......വാസു ഏട്ടന്‍ പതിവ് പോലെ അവളെ  ഒരു ഇക്കളി ആകലും...........
"ഇങ്ങള് കുപ്പായം വേം തന്നാ........"ഞാന്‍ ഗര്‍വിച്ചു..........
"ഊം........."വാസു ഏട്ടന്‍ എന്റെ കവിളില്‍ ഒരു നുള്ള് തന്നു..........
കുപ്പായവും വാങ്ങി ഞാന്‍ ആദ്യം ഇറങ്ങി നടന്നു...പിറകെ കറമ്പിയും വന്നു...........
വീടെത്തുന്നത് വരെ ഞാന്‍ ഒന്നും സംസാരിച്ചില്ല.........
അവള്‍ എന്തെല്ലാമോ തമാശകള്‍  പറയുന്നുട്‌..........
വീടിലെത്തി കുപ്പായം അലമാരിയില്‍ സൂക്ഷിച്ചു വച്ചു.....നാളെ കല്യാണത്തിന് പോവാനുള്ളതാണ്...
വേഗം മേലെ കഴുകി....നാമം ജപികാന്‍ ഇരുന്നു....
കരണ്ട് ഇല്ലാത്തതു കൊണ്ട് .....രാത്രി അധികം പഠികണ്ട....
പെട്ടാന്നു കിടന്നുറങ്ങാം....
രാവിലെ നേരത്തെ ....എഴുനെല്കാന്‍ ഉള്ളതാണല്ലോ.....
കുളിയെല്ലാം കഴിന്ഹു....കുപ്പായം ഇട്ടു....
വല്ലാത്ത ഒരു ചൊറിച്ചില്‍ പോലെ.....
എന്നാലും അതിട്ടു....പാപ്പന്റെ വീടിലേക്ക്‌ പോയി....
അവിടെ അവന്‍ കരയുകയായിരുന്നു....
പുതിയ കുപ്പായമില്ലതത്തിനു....
"നീ അതിങ്ങു ഊരിക്കെ....."പാപന്‍ എന്നോട് പറഞഹു....
ന്ഹാനോന്നു ന്ഹെട്ടി....
"ഒന്ന് ഇട്ടു നോക്കാനാണ്...."മനസ്സില്ല മനസ്സോടെ ഞാന്‍ കുപ്പായം ഊരി...പാപന്റെ കൈയില്‍ കൊടുത്തു...
അത് പാപന്‍ അവരുടെ മകനെ ഇട്ടു കൊടുത്തു......
കുപ്പായമില്ലാതെ ഞാന്‍ വീടിലെതിയപ്പോള്‍ ...അമ്മ ചോദിച്ചു......
"ഊം"....
പാപന്‍ കുപ്പായം അവനു കൊടുത്തു....എന്റെ മനസ്സ് വിങ്ങി.....
"സാരല്ല്യ....അവനു ഇല്ലാഞ്ഞല്ലേ..."അമ്മ  സമാധാനിപിച്ചു...
അല്ലേലും അമ്മ ഇപ്പോഴും അങ്ങിനെയ്യാ ....
"ആരെയും വിഷമിപ്പിക്കരുത് എന്ന് പറയും...."

മണ്ണൂര്‍ വളവു ഇറങ്ങി  നടക്കുമ്പോഴും
കല്യാണത്തിന് വരേണ്ടി  ഇരുന്നില്ലഎന്നാ ചിന്ത ആയിരുന്നു എന്റെ മനസ്സില്‍..
അവന്റെ ഒരു ഗമ ....
കുപ്പായത്തിലെ..മഞ്ഞയില്‍  നീല പൂക്കള്‍ ...എന്നെ നോക്കി കളിയാകി...
ഊം ആദ്യം ഇട്ടപ്പോള്‍ .....ചൊറിയുന്നു എന്ന് പറഞ്ഹതല്ലേ....
നന്നായി.....ഹ ഹ ഹ .....
കരംപിയാണ് ചിരിക്കുന്നത്.....അവളും കൂടെ ഉണ്ട്...
നീളമുളള കാലും...ഓടിന്ഹ ഊരയുമായി അവള്‍ ഏന്തി വലിഞ്ഞു നടക്കുകയാണ്..
"ഇനിയും കുറെ ദൂരമുണ്ടോ....."കറമ്പിയുടെ ചോദ്യത്തിനു പാപനാണ് ഉത്തരം പറഞ്ഹത്.."ഇല്ല"....."ഇതാ  ഈ പാലം കഴിഞ്ഞാല്  എത്തി...."

കല്യാണ വീട്ടില്‍ ആകെ തിരക്കായിരുന്നു...ചെന്ന പാടെ നാരങ്ങാ വെള്ളം കിട്ടി..
വെള്ളം കുടിച്ചു ഞങ്ങള്‍ കുട്ടികള്‍ വ്യലിലെക്കോടി....
ഓടി തൊട്ടു കളി തുടങ്ങി....ഞാന്‍ പതുക്കെ പതുക്കെ എല്ലാം മറന്നു....
കളി തിമിര്‍ക്കുന്നതിനിടയില്‍ ആരോ അവനെ പിടിച്ചു വലിച്ചു...ഓടുന്നതിനിടയില്‍ അവന്റെ.....(അല്ല എന്റെ......) കുപ്പായത്തിലാണ് പിടി കിട്ടിയത് .....കുപ്പായം ബട്ടന്‍സ് എല്ലാം പൊട്ടി ബട്ടണ്‍ തുളയിലൂടെ വലുതായി കീറി....
അത് കണ്ട പാടെ ഞാന്‍ ഉറക്കെ കരയാന്‍ തുടങ്ങി.....
കല്യാണ പന്തലില്‍....വരന്റെ വീട് കാരെ പ്രതീക്ഷിച്ചു നില്‍കുന്ന .
എല്ലാവരും വയലിലേക്കു ഓടി എത്തി.....
കളികൂടുകാരില്‍ ഒരാള്‍ പറയുന്നത് കേട്ടു.....
"അവന്റെ കുപ്പായമല്ല കീറിയത്...ന്നിട്ടും അവനാ കരയുന്നത്......"
അത് എന്റെ കരച്ചിലിന് ആകാം കൂട്ടിയതലാതെ....  ഒട്ടും ആശ്വാസം നല്‍കിയില്ല...


Sunday 6 March 2011

MAY-02

നാളെ...
മെയ്‌ ......രണ്ട് ....
ജയിച്ചോ......തോറ്റോ.എന്ന് നാളെ അറിയാം....
"ചാകീരി പാസല്ലേ....,ഞങ്ങളൊക്കെ  പഠിക്കുന്ന കാലത്ത്....
എല്ലാ വിഷയവും പാസാവണം...ഇപ്പൊ എല്ലാത്തിനെയും......ഒന്നാം ക്ളാസ്സില്‍
ചേര്ത്യാല്   രക്ഷ പെട്ടു.... ഇതൊക്കെ പത്തിലെന്തായാലും   തോല്കും" .......മുതശിയാണ്
ഞാന്‍ ‍ ഗര്‍വിച്ചു  അടുകളയിലേക്ക് പോയി ....
അമ്മ ആകെ തിരക്കിലാണ്...
മെയ്‌ ദിനമായിട്ട്  ഏട്ടന്റെ കൂടുകാര്‍ ആരക്കെയോ വരുന്നുണ്ട്...
കപ്പയും ,മത്തിയും.....അവര്കതാണ് ഇഷ്ടം....
ഞാന്‍  പുറത്തേക്കിറങ്ങി......ഊന്ഹാലില്‍ കയറി ആടാന്‍ തുടങ്ങി...
ആടതിനു സ്പീടായപ്പോള്‍ ....മാവില്‍ നിന്നും ഒരു പഴുത്ത മാങ്ങ  വീണു....
ഊന്ഹാല് പെട്ടന്ന് നിറുത്താന്‍ ആയില്ല.....
അപ്പോഴേക്കും ആ കറമ്പി പെണ്ണ് വന്നു...
മാങ്ങ എടുത്തോടി....
"നിക്കടി"....ഞാന്‍  പിറകെ ഓടി 
അവള്‍ ആവുന്നത്ര സ്പീഡില്‍ ഓടി....
ഓട്ടത്തില്‍ എന്നെ തോല്പിക്കാന്‍  അവള്കാകുമോ...
എത്ര സമ്മാനഗലാ  എനിക്ക് കിട്ടിയിടുള്ളത്....
മാങ്ങ എങ്ങിനെയെങ്കിലും സ്വന്ത മാകണം... 
ഞാന്‍  എന്റെ കാലെടുത്തു...ഓടുന്ന അവളുടെ കാലിനിടു കുറുക്കു വച്ച്.....
അതാ കറമ്പി വീഴുന്നു......കൈയിലുള്ള മാങ്ങ  എന്റെ കയില്‍...... 
ഹായി. ...
അപ്പോഴേക്കും ചെവി പൊട്ടുന്ന ഉച്ചത്തില്‍ അവള്‍ കരയാന്‍ തുടങ്ങി....
അവളുടെ നെറ്റി പൊട്ടിയിട്ടുണ്ട് ...
എനിക്കാകെ പേടി ആയി....
"സാരല്ല്യ".... ഓ ....എങ്ങിന്യ ഇപ്പം  ഇതിന്റെ കരച്ചില്‍ ഒന്ന് നിറുത്തുക...
ഏട്ടനും ,കൂടുകാരും  ഇപ്പം  വരും...
ഏട്ടന്റെ അടി എന്റെ മനസിലൂടെ....മിന്നി...
"ഇന്ന മാങ്ങ എടുത്തോ..."
കരച്ചില്‍ നിറുത്താതെ അവള്‍ അത് വാങ്ങിച്ചു...
"നാളെ ജയിച്ചോ തോറ്റോന്നു   അറീന്നദിവസല്ലേ".
"ഉം" ... കണ്ണ് തുടച്ചു കൊണ്ട് അവള്‍ മറുപടി  തന്നു....
ആ കണ്ണില്‍ എന്തോ ഭീഷണി ഉണ്ട്....അതാ ഗേറ്റില്‍ ഏട്ടനും
കൂടുകാരും....
ഏട്ടനോട് പറഞ്ഹാല്‍ നല്ല അടിയായിരിക്കും....അത് അവള്കറിയാം
ഒറ്റ ശ്വാസത്തിന് ഞാന്‍  പറഞഹു
"നാളെ പഴേ   പുസ്തകം വിക്കുമ്പോള്‍  പൈസ കിട്ടും.....അതീന്നു ഞാന്‍  നിനക്ക്ഐസ് വാങ്ങിച്ചു തരാം "...... 
അവള്‍ ചിരിച്ചു....
ഏട്ടനും  കൂടുകാരും ഞങ്ങളുടെ  മുന്നിലൂടെവീടിലേക്ക്‌ കയറി....

VIRAMIKKAL

ഇന്ന്.......
ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ദിവസം
എത്ര വര്‍ഷമായി ന്ഹാന്‍ ഇവിടെ......
ഈ വകുപ്പില്‍......നാല് പതീറ്റാണ്ട്.....
ഒരു സര്‍ക്കാര്‍  ഉധ്യോകം  വേണമെന്നായിരുന്നു
ആഗ്രഹം,അത് കൊണ്ടായിരുന്നല്ലോ......
മദ്രാസില്‍ നിന്നും തിരിച്ചു പോന്നത്....
ക്ലബ്ബില്‍ മറുപടി പ്രസംഗത്തിന് വിളിച്ചപ്പോഴാണ്
ചിന്തയില്‍ നിന്നും ഉണര്‍ന്നത്.....
എന്താണ് പറയുക......
കുട്ടികളെല്ലാം നല്ല നിലയിലെത്തി......
അമേരിക്ക...റഷ്യ......
ഇവിടെ ഒക്കെ ന്ഹാന്‍ കറങ്ങിയല്ലോ....
ആശംസകള്‍ അര്‍പ്പിക്കാനെതിയവര്‍
വാനോളം പുകഴ്തുന്നുണ്ട്.....
മൂത്ത മരുമകള്‍ ആളല്പം പിശകാ...........
അമേരിക്ക അല്ലെ....മകന്‍ ഒന്നും പറയാറില്ല..........
ജോലി കിട്ടി പോവുമ്പോള്‍ തന്നെ നാട്ടില്‍ നിന്നും കല്യാണം
കഴിപ്പിച്ചാല്‍ മതിയായിരുന്നു..എന്നാല്‍ ഇത്ര മോശമാവില്ലയിരുന്നു......
പെണ്‍കുട്ട്യോള് ......കുടിക്ക്യ....ശോ...ഓര്‍കാനെ  വയ്യ....
"മകന്‍ നല്ല നിലയിലാണ്......അടുത്ത ആഴ്ച തന്നെ ന്ഹാന്‍ അമേരിക്കയിലേക്ക്‌ പറക്കും........" സദസ്സ് എന്നെ സാകൂതം നോക്കുന്നുണ്ട്...
അവള്‍ പിള്ളേരെ നോക്കില്ലന്നാണ് തങ്കം പറഞ്ഹത്....
അതുകൊണ്ട് നമുക്ക് പോവാം........അവള്‍ കരയുകയായിരുന്നു....
"അമേരിക്കയിലെ കാലാവസ്തെയെയും,ആളുകളെയും കുറിച്ച് ന്ഹാന്‍ ചെറു വിവരണം തന്നെ നടത്തി.......
പ്രസംഗം കഴിന്ഹു ഫോട്ടോ എടുക്കാനായി  നില്കുംപോളാണ്.....
സഹപ്രവര്‍ത്തകരില്‍ ആരോ പറയുന്നുണ്ട്........ശരിക്കും അമേരിക്കയില്‍ പോയ പോലുണ്ട് അല്ലെ.......
നല്ല വിവരണം........അല്ലെങ്കിലും പറഞഹു ഫലിപ്പിക്കാന്‍ ന്ഹാന്‍ പണ്ടേ മിടുകനാണല്ലോ........  
തങ്കം എന്റെ പ്രേമത്തില്‍ കുടുങ്ങിയതും അങ്ങിനെ തന്നെ.........
പക്ഷെ ഇപ്പോള്‍ അവള്‍ ആകെ മാറിയിടുണ്ട്‌......
എന്റെ കാര്യം നോക്കാന്‍ ശ്രദ്ധയില്ല.........
എല്ലാവരെയും ന്ഹാന്‍ വീടിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്.......
വകുപ്പ് വണ്ടിയിലെ അവസാന യാത്ര........
എന്നെയും കൊണ്ട് വണ്ടി വീട് മുറ്റത്തെത്തി.........
തങ്കം വാതില്‍ തുറന്നില്ല.........
ഒന്നുരണ്ടു പ്രാവശ്യം കാല്ലിംഗ് ബെല്‍ അടിച്ചു........
വാതില്‍ തുറന്ന അവള്‍ എന്റെ കൈകളിലെക്കാന് നോക്കിയത്...........
കൈയില്‍ ഉണ്ടായിരുന്ന കുപ്പികള്‍ പുറത്തു വച്ച് കയറിയാല്‍ മതി
എന്നവള്‍ ആഗ്ന്ഹാപിച്ചു   ............
കോഴിയും.......കള്ളും ഒന്നും വേണ്ട എന്ന് ന്ഹാന്‍  ആദ്യമേ
 പറഞ്ഹതല്ലേ .......?
സഹപ്രവര്‍ത്തകര്‍ ആകെ വിഷമത്തിലായി..........
എന്ത് ചെയ്യണം......എല്ലാവരും പെട്ടന്ന് മൂകരായി...........
കോഴി ന്ഹാന്‍ വാങ്ങിച്ചു കൊടുത്തതാ.....ഇത്ര ന്ഹാനും പ്രതീക്ഷിച്ചില്ല..........
അപ്പോഴും ആരോ എന്റെ അമേര്കാന്‍ പ്രസംഗം........
ആവര്തികുന്നുണ്ടായിരുന്നു......
......
.....

Friday 25 February 2011

AYYAAN .......ENTE PENGALE NINAKKAY...

തോരാതെ പെയ്യുന്നെന്‍
മിഴി കോണില്‍ നിന്നും......
എവിടെ എന്‍ സഖി
നീയും എന്‍ പൈതങ്ങളും............?
നിന്നെ തേടി ന്ഹാന്‍ 
അലങ്ഹില്ലേ ഈ 
വഴിയോരമെല്ലാം

വിചനമീ ......
വഴിയോരമെങ്കിലും
നിഴല്‍  പാടുകളില്‍ 
നിന്നെ തേടുമീ
മിഴിയിണകള്‍.....
കലങ്ങിയേറെ.........
കാഴ്ച മങ്ങി ........
എങ്കിലും ഓരോ
പാദവടിവും
അളന്നു നോക്കിന്ഹാന്‍
കരിയില പൊഴിയു മാവഴികളില്‍

ഒരു കലാപത്തിന്റെ
ശേഷിപ്പാനിതെല്ലാം.......
പാലായനത്തിന്റെ വഴിതാരില്‍
നിന്റെ പാദങ്ങളിടരിയോ.....?
ചെന്നായ്ക്കള്‍ നിന്നെ
കടിച്ചു കീറിയോ.........?
കുന്നിന്‍ ചെരുവിലെ
നേരിയ പച്ചപ്പില്‍...
ചെളി കുണ്ടില്‍.......
ഒരു പുരുഷാരവം......
ആര്തലക്കുന്നു
ഒരു പിടി ചോറിനായ്.........

പ്രിയേ........
നമ്മുടെ പ്രേമ വല്ലരിയില്‍
തളിര്‍ത്ത പൂകളെവിടെ .........?
പുരുഷാരവതിന്‍
കാല്‍ച്ചുവട്ടില്‍.........ഓരോ
വറ്റും
പെറുക്കി  എടുക്കുന്നതവരാണോ......?
ശോഷിച്ച കൈകള്‍
ഉന്തിയ വയറു മായി .....
അന്ന തിനായ്  കേഴുന്നത്
എന്നില്‍ കിളുര്‍ത്ത 
പൈതങ്ങലോ.........സഖി........? 
എന്റെ മിഴി കോണില്‍
കരയുവാനിനി.........
കണ്ണ് നീരില്ലല്ലോ മക്കളെ.......










   



Thursday 24 February 2011

kilikonchal

പുറത്തു മന്ഹു പെയ്തു കൊണ്ടേ ഇരിക്കുന്നു .
എന്റെ ചിറക് ഒടിന്ഹത്തിനു   ശേഷം.......എന്റെ അനിയന്‍ കിളിയാണ്.
എന്റെ തിന തേടി പോവുന്നത്.....
ഓരോന്നോര്‍ത്തു ന്ഹാന്‍ പുറത്തേക്കു നോക്കി ഇരിപ്പായി......
അകലെ നിന്നും അരിച്ചിറങ്ങുന്ന വെളിച്ചത്തില്‍
മന്ഹുപാളികള്‍ ചില്ല് പോലെ തിളങ്ങുന്നുണ്ട്.....
ഹായ് ........മഴവില്ല് പോലെ.....
കൂട്ടില്‍ നിന്നും പാളി നോക്കി.....
ആ .......മുറിന്ഹ ചിറകിനു വേദന അല്പം കൂടെ  വര്ധിച്ചല്ലോ......
അനിയന്‍ എപ്പോഴെതും.....
അതോ അവനും ഏതെങ്കിലും കാടാളന്റെ  അമ്പില്‍ തരന്ഹോ........
അതോ വലയില്‍  കുടുങ്ങിയോ......
മുറിവുകളില്‍ അരിച്ചു നടക്കുന്ന ഉറുമ്പിന്‍ കൂട്ടത്തെ അവന്‍ കൊത്തി അകറ്റും .....മുറിവ് വേദനിപ്പിക്കാതെ.....
തണുപ്പ് മാംസതിലൂടെ അരിച്ചിരങ്ങുന്ന്ട്......
ഇനി എന്നാണ് നീ വരിക....
അതോ നീ വല്ല ഇണ കിളികളുടെയും കൂടെ പറന്നു പോയോ.........
എന്തായാലും ന്ഹാന്‍ ഇവിടെ കാതോര്തിക്കും
മന്ഹുകാലം തീരട്ടെ....
എന്റെ മുറിവോന്നുനങ്ങട്ടെ ..........
എനിക്കും പറക്കണം വീണ്ടും ആ നീലാകാശത്തില്‍............
അവിടെ എത്ര എത്ര കിളികള്‍ ഉണ്ടാവും 
 മന്ഹുകാലം കഴിന്ഹാല്‍..........
നീയും വരില്ലേ അപ്പോഴേക്കും......... 



Sunday 20 February 2011

PUZHA OZHUKUNNU


ഒഴുകുവാതിരിക്കനവുന്നില്ല
നീ എന്നില്‍ ആര്‍ത്തു പെയ്യുമ്പോള്‍
നിന്റെ നേര്‍ത്ത കൈകളാല്‍
തലോടുമ്പോള്‍
എന്തൊരു  ആനനംധമാനെനിക്ക് ....
ഒഴുകി ന്ഹാനോന്ന
കടലിലെത്തുമ്പോള്‍
എന്തൊരു ഘോഷമാനെങ്ങും
ആടി തിമിര്കും തിരമാലകള്‍
മാടി വിളിക്കുന്നു
ഇനിയും നീ വരേണം
നിന്റെ പഞ്ചാര തരി
മണല്‍ കുന്ഹുങ്ങളെ
ഒത്തിരി വേണമെനിക്ക്
തീരതിലിരുത്തി
കൊഞ്ചികാന്‍



 

Saturday 19 February 2011

ATOM

ഈ തവണ കിട്ടാന്‍ സാധ്യത ഇല്ല .........
വെറുതെ  യുനിയന്‍ പ്രവര്‍ത്തനവുമായി നടന്നു ........
ഏതായാലും ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാം കരുതി അവന്‍ യാത്ര പുറപ്പെട്ടു...........
ഇന്റര്‍വ്യൂ കൊല്ലത്ത്‌ വച്ചായത് കൊണ്ട് സ്റ്റേഷനില്‍ ന്ഹാന്‍ നേരത്തെ എത്തി.....
സ്റ്റേഷനില്‍ നിന്ന് തന്നെ കുളിയും മറ്റും കഴിന്ഹാല്‍ റൂമിന്റെ കാശു ലാഭികാം .........
ഇനി നേരെ.....ചിന്ന കടയിലേക്ക് പോവണം
 അവിടെ വച്ചാവാം പ്രാതല്‍ .......
ഏതോ ഒന്ന് രണ്ടു ട്രെയിനുകള്‍  വന്നിട്ടുണ്ട്  അതാണ്‌ ഇത്ര തിരക്ക്.......
തിരക്കിനിടയില്‍ കൂടെ ന്ഹാന്‍ അവളെ കണ്ടു.......വിനീത
അവളും എം എസ്‌സി കഴിന്ഹതാനല്ലോ.....
കാലിക്കറ്റ്‌ യൂനിവേര്സിട്യില്‍ ആയിരുന്നു അവള്‍ ........
"വിനീത "  .........ന്ഹാന്‍ വിളിച്ചത് കേട്ട് അവള്‍ തിരിഞ്ഹു നോക്കി.........
"നിനക്കും ഉണ്ടല്ലേ ഇന്റര്‍വ്യൂ "...........
.ന്ഹാന്‍ ഏട്ടന്‍ വരുന്നത് നോക്കുകയാ........അടുത്ത ട്രെയിനില്‍ വരാം എന്ന് പറഞ്ഹതാണ്......."അകെ വെപ്പ്രാള  പെട്ടാണ് അവള്‍ നടക്കുന്നത്......അല്ല ഓടുന്നത്......
അവളുടെ വാക്കുകള്‍ കേട്ട്.........എന്തോ പറയാന്‍ മുതിര്‍ന്ന എന്നെ ഒരു താടിയുള്ള ഏട്ടന്‍ കൈയില്‍ പിടിച്ചു വലിച്ചു......
"ആകാശിന്റെ ജ്യേഷ്ടനാണ്........" ന്ഹാന്‍ അആധ്യമായി കാണുകയാണ് "അവനു ഒരബദ്ധം പറ്റി........അയാള്‍ കണ്ണ് തുടച്ചു കൊണ്ടു പറഞ്ഹു.......... അവന്‍ പോയി........മരിച്ചു പോയി......."
ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ ന്ഹെഞ്ചിലെക്കയാള്‍   ചാന്ഹു........
എന്റെ മനസ്സും ഒന്ന് പിടന്ഹു........
അപ്പോഴും അവള്‍ പ്ലാറ്റ് ഫോര്മിലൂടെ ഓടി ഓരോ കമ്പാര്‍ട്ട്മെന്റിലും   
നോക്കുകയാണ്.......... ആകാശേട്ടനെ കാണുന്നില്ലല്ലോ....  
ന്ഹാന്‍ അയ്യാളെ  മാറ്റി........ അവളുടെ അടുത്തേക്ക്  ചെന്ന്.........
"നമുക്ക് ലേറ്റ് ആവണ്ട........ഇന്റര്‍വ്യൂ സ്ഥലത്തേക്ക് പോവാം "..........
മനസ്സിലാ മനസ്സോടെ എന്നെ അവള്‍ പിന്തുടര്‍ന്നു.........
                   വളരെ സന്തോഷത്തോടു കൂടിയായിരുന്നു ന്ഹങ്ങള്‍ കൂടുകാരെല്ലാവരും അവളുടെ വിവാഹത്തിന് പോയത്......പ്രേമവിവാഹമായിരുന്നു......
ഇടക്കുള്ള തോടിലൂടെ തോണിയിലായിരുന്നു ന്ഹങ്ങള്‍ എല്ലാവരും യാത്ര ചെയ്തത്........രാമുട്ടി മാഷും കൂടെ ഉണ്ട്..........മാഷില്ലാതെ നഹങ്ങല്ക് ഒരു രസവും ഇല്ല ............ 
മാഷ്‌ ഒരു ഹീറോയെ പോലെ തോണിയില്‍ നിന്നാണ് യാത്ര ചെയ്യുന്നത്..........
തോടായത് കൊണ്ടു ഇരു വശവും ഉള്ള തെങ്ങുകള്‍ ചാന്ഹു തോട്ടിലേക്ക് വളര്‍ന്നു നില്പുണ്ട്.......
"അയ്യോ മാഷതല........... "
പെണ്‍കുട്ടികളില്‍ ആരോ പറഞ്ഹതും സാറ് തല കുനിച്ചു .......
"കണ്ടോ ഇങ്ങിനെയാ.......മാഷതല........."
എല്ലാവരും ആര്‍ത്തു ചിരിച്ചു....
തലേ ദിവസം ആയതു കൊണ്ടു.....ന്ഹണ്ട് കറിയും കല്ലിന്മേല്‍ കായയും ഒക്കെ ഉണ്ട്..........
"കള്ള് കൂടെ ഉണ്ടായിരുന്നെങ്കില്‍........... "
വീണ്ടും ചിരി
ചിരിക്കാന്‍  എന്തെങ്കിലും ഒന്ന് മതി...........അവന്‍ ദേഷ്യപെട്ടു
"വല്യച്ഛന്റെ ഓരോ കാര്യം..........."അടി തുടരെ തുടരെ അവന്റെ നേര്‍ക്കായിരുന്നു.
"ഇനി അവന്‍ മിണ്ടില്ല............"  മാഷാണ്
            ഡിഗ്രി കഴിന്ഹു.......എം എസ്‌ സി ......പോവണം എന്ന് വാശി ആയിരുന്നു......വീട്ടില്‍ എല്ലാവരും കൈമലര്‍ത്തി.....ചെറിയേട്ടന്‍ മാത്രം   കൂടെ നിന്നു..........
ഓരോന്നാലോചിച്ച്......മയങ്ങി പോയി.....
വിളികേട്ടാണ് ഉണര്‍ന്നത്......ആകാശാണ്   ......
"വിനീത ഇനി പഠികണ്ട എന്നാണ് പറയുന്നത്........ന്ഹാന്‍ ആണെങ്കില്‍ ഒരു മത്സ്യ തൊഴിലാളി ......അവള്‍ പഠിക്കണം.......ഫോം ന്ഹാന്‍ വാങ്ങിച്ചിട്ടുണ്ട്...........എല്ലാ സ്ഥലത്തും കൊടുക്കണം.........ഹോസ്റ്റലില്‍ നിര്‍ത്തി ആയാലും ന്ഹാന്‍ പഠിപ്പിക്കും.........എന്നെ കെട്ടിയത് കൊണ്ട്  അവള്‍ മോശമാവരുത്......."എന്റെ മനസ്സില്‍ ആകാശിനോടുള്ള ആദരവ് വര്‍ദ്ധിക്കയായിരുന്നു.
ഇവിടെ ന്ഹാന്‍ പോരാടുകയാണ്.............
സ്റ്റേണ് പുറത്തു വന്ന നഹങ്ങള്‍ ഒരു ഓടോ വില്‍   കയറി....
യാത്ര പുറപെട്ടു..........
എന്താണ് പറയുക...........ആകാശിന് എന്ത്പറ്റി.....ആത്മഹത്യ.....ആയിരിക്കും..പഠിപ്പുള്ള കുട്ടിയെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിക്കാനില്ല........എന്റെ മനസ്സില്‍ ഓരോ സംശയങ്ങള്‍ കുമിന്ഹുകൂടി..........
ചിന്നകടയില്‍ ഓടോ ഇറങ്ങി ആദ്യം ഒരു ചായ കുടിക്കാന്‍ തീരുമാനിച്ചു.....
ഇടയ്ക്കു കിട്ടിയ അഞ്ചു മിനുട്ടില്‍ ഏട്ടന്‍ എന്നോട് കാര്യങ്ങള്‍  പറഞഹു തുടങ്ങി .......

  "ഒരു പനി വന്നതാണ്‌.........മെഡിക്കല്‍  കോളേജില്‍ കാണിച്ചു....അതാണ്‌ ഇതിനെല്ലാം കാരണം..........അയാള്‍ വീണ്ടും വിതുംബുകയാണ്‌.......  "ന്ഹങ്ങളുടെ സംസാരം നിര്‍ത്തേണ്ടി വന്നു......
ഇഡ്ഡലിയില്‍   ചായ ഒഴിക്കുന്ന വിനീതയെ കണ്ടപ്പോള്‍.....ന്ഹാനും വിതുമ്പി പോയി.....ഏട്ടന്‍ ചായ കുടി നിര്‍ത്തി എണീറ്റ്.......
"എടൊ പണ്ട് നീ എന്നെ "ആറ്റം" എന്ന് വിളിച്ചു കളിയാക്കാരില്ലേ......അതുപോലെ ആകാശേട്ടനും.........ആറ്റംആയി  .....
ഒരു വല്ലാത്ത ചിരി ചിരിച്ചുകൊണ്ട്........നിനക്കൊന്നും കാണാന്‍ പറ്റില്ല........പ്ലേറ്റില്‍ കൈ കൊണ്ട് ഒരു അടി അടിച്ചു ..........ഇഡ്ഡലി
പ്ലേറ്റില്‍ നിന്നും തെറിച്ചു പോയി............തല്‍കാലം ചായകുടി നിര്‍ത്തി ന്ഹങ്ങള്‍ ഇറങ്ങി........
അസിസ്റ്റന്റ്‌ ദിരെക്ടരുടെ ഓഫീസില്‍ എത്തിയപ്പോള്‍ വേറെയും സുഹൃത്തുക്കളെ അവള്‍ക്കു കിട്ടി........വ്യക്തമല്ലാത്ത  രീതിയില്‍ അവള്‍ സംസാരിച്ചു തുടങ്ങി.......
"പനി ആണെന്നറിയാതെ അവര്‍....മാനസികരോഗത്തിന് ചികിത്സിച്ചു........കരണ്ട് അടിപ്പിച്ചു..........രണ്ടു മൂന്ന് പ്രാവശ്യം.............മൂന്നാമ്മത്തെ തവണ പോവുമ്പോള്‍ എന്നോട് പറഞഹു..........."വിനീതയെ നോക്കണം" എന്ന്...........ഇത്ര പെട്ടന്ന് പോവും എന്ന് കരുതിയില്ല......."

'എടോ ഈയ്യി ഇങ്ങോട്ടൊന്നു വാ........"എന്നെയാണ്

'ഈ ഫോര്മില്‍ ഇവര്‍ എന്തെകെയോ ചോദിക്കുന്നു...........എന്റെ ജന്മദിനം എന്നാണ്.........എനിക്ക് മനസ്സിലാവുന്നില്ല...........നീ ഇതൊന്നു പൂരിപ്പിച്ചാ  ......"
എല്ലാം എന്നെ ഏല്പിച്ചു അവള്‍ കൂടുകാരികളുടെ നേര്‍ക് തിരിന്ഹു .....
ഫോം പിടിച്ചു ന്ഹാന്‍ ആകെ ആശയകുഴപതിലായി ........
ഇനിയും ന്ഹാന്‍ അവിടെ നിന്നാല്‍ കരന്ഹുപോവും എന്നെനിക്കു മനസ്സിലായി.......അവളുടെ എസ് എസ് എല്‍ സി  പുസ്തകവുമായി ന്ഹാന്‍ വരാന്തയിലേക്ക്‌ പോയി....വിറയ്ക്കുന്ന കൈകളാല്‍ അത് പൂരിപ്പിച്ചു ന്ഹാന്‍ അതവള്‍ക്  കൊടുത്തു.........
അപ്പോഴും എന്റെ തലചോരിനകത്തു   ഒരു ആറ്റം ........അതിന്റെ ചുറ്റും കുറെ അധികം  ഇലക്ട്രോണുകള്‍ ..........നിശ്ചിത പാതയിലല്ലാതെ.കറങ്ങികൊണ്ടിരുന്നു............   
 

   

Sunday 13 February 2011

പ്രണയം
ഇഴയുകയാണ്
സര്‍പ്പമായി തന്റെ
പ്രണയിനിയെ
കാമിച്ചു........
പ്രനയതിലവല്‍
വാഴ്ത്ത പെട്ടവല്‍ ആയി
ഒടുക്കം
നീ
"പിഴയാണെന്ന് ചൊല്ലി പിരിന്ഹു"
വീണ്ടു മവന്‍
ഇഴയുകയാണ്........
അടുത്ത കാമപൂര്തികായി.....

RAATHRI MAZHA

അകലെ നനുത്ത മഴയുടെ വരവോതി കൊണ്ട് ഒരു കാറ്റ് എന്നെ വന് തലോടി .
നല്ല സുഖമില്ലാത്തത്‌ കൊണ്ടാവാം വല്ലാതെ കുളിര് തോന്നി.കാലില്‍ സൂചി കുത്തുന്ന പോലത്തെ വേദന. ..........ഇടയ്ക്കു വീശിയ മിന്നലില്‍ മുന്നില്‍ നില്‍ക്കുന്ന പൂമാരത്തെ പകലെന്ന പോലെ കാണിച്ചു.....
അതില്‍ ഒരു കാക്ക കൂടുണ്ടയിരുന്നല്ലോ......നല്ല മഴ പെയ്തു തുടങ്ങി....കാക്ക കുന്ഹുങ്ങള്‍.....ഇന്നലെയും കണ്ടതാണ് ........അതിനകതുണ്ട്.....
         എത്ര നേര മായി കരണ്ട് പോയിട്ട്.....അകത്തിരിക്കാന്‍ പറ്റുന്നില്ല....ആസ്തമ.....ഈ അടുത്ത കാലത്തായി കുറച്ചധികമാന്.....ജോലി സ്ഥലത്തെ........പൊടി പടലങ്ങള്‍ നിറഞ്ഹ സാഹചര്യം.....അസുഖം വല്ലാതെ അധികരിക്കുന്നു........
        പാണ്ടോകെ എന്ത് പേടി
ആയിരുന്നു രാത്രി ഒറ്റയ്കിരിക്കാന്‍......ഫെരോകെ പുഴയിലെകാണ്....ലിസ്സ ........തന്റെ കാമുകനെ കൊണ്ട് പോയത്....  അത് പോലെ എന്നെ എന്നാണ് മരണം പുല്കുക.........പെട്ടന്ന് വരുമോ..
"മോനെ"..........അമ്മയന്നു
"കാപി കുടിച്ചോ ചൂടാരണ്ട " പരീക്ഷ ആയാല്‍ അമ്മ ഇങ്ങിനെയ
വലിവിന്റെ അസുഖമൊന്നും പ്രശ്നമല്ല .........
നാളത്തെ പരീക്ഷ ഇത്തിരി കട്ടിയ..... പാസായാല്‍ മതിയായിരുന്നു
"മോനെ ".........അമ്മ വീണ്ടും വിളി തുടങ്ങി.
കണ്ണുകള്‍ തുറന്ന ന്ഹാന്‍ കണ്ടത്........മഴയത് കിടക്കുന്ന  എന്നെ അയല്‍വാസി ആയ ഏട്ടന്‍ പോകിയെടുക്കുന്നതാണ്.
"കാറിന്റെ വെളിച്ചത്തില്‍ പെട്ടന്നാണ് ന്ഹാന്‍ കണ്ടത്........
ആരോ വേസ്റ്റ് കൊണ്ട് ഇട്ടതായിരിക്കും എന്ന് ന്ഹാന്‍ ആദ്യം കരുതി....ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഒരാള്.....കാറിനടിയിപെടാന്ഹത്  ഭാഗ്യം....അങ്ങിനെ ആയിരുന്നെങ്കില്‍ എന്റെ ഗതി എന്താവുമായിരുന്നു........."
"ഇന്നലെ നല്ല പനി ഉണ്ടായിരുന്നു.........ഇടക്കെപ്പോഴോ.കരണ്ട് പോയപ്പോള്‍ ന്ഹാന്‍ ഒന്ന് മയങ്ങി പോയി"...ഭാര്യാണ്‌.........ന്നാലും ഈ മഴയത്ത്‌.........എന്റീശ്വരാ....അവള്‍ നനഞ്ഹു കുതിര്‍ന്ന എന്റെ തല തുടച്ചു കൊണ്ട് പിറ് പിറുത്തു..............
അമ്മ എപ്പൊഴും ഇങ്ങിനെയ...എന്റെ തല മുടിക്കിടയിലൂടെ വിരലുകള്‍ ഓടിച്ചു ഓരോ കഥകള്‍ പ്രന്ഹു തരും......ഇന്ന്പ്പോ....ഇരയിമ്മന്‍ തമ്പിയുടെ താരാട്ട്...
"ഓമന തിങ്കള്‍ കിടാവോ.....
നല്ല കൊമാല താമര പൂവോ.............."
ഉറക്കം വീണ്ടും എന്നെ തലോടി........ 

Saturday 12 February 2011

EEYAAM PAATTAKAL

"എടാ ആ  ലൈറ്റ്  ഒഫ്ഫക്കിക്കള്".........അമ്മയാണ്
"പാറ്റ  പോടിന്ഹിട്ടുണ്ട്.....ആ വെളക്കൊന്നു കതിച്ചേ "
കേള്കേണ്ട താമസം വിളക്കിനായി ന്ഹാന്‍ അടുക്കളയിലേക്കോടി
അപ്പോഴേക്കും ഏട്ടന്‍ വിളക്കു കൈവശപെടുത്തിയിരുന്നു........
എനിക്കാകെ സങ്കടമായി....
"അമ്മെ" ന്ഹാന്‍ കള്ളകരച്ചില്‍ ഇറക്കി.....
ഇരുളായത് കൊണ്ട് അമ്മ ഒന്ന് കാണുന്നില്ല
അപ്പോഴേക്കും പിന്ഹാനവും തീപെട്ടിയും ന്ഹാന്‍  കൈക്കലാക്കി
നടുമുറ്റതായി ന്ഹാന്‍  പാത്രം വച്ചു ,അതില്‍  വിളക്കു കത്തിച്ചു വച്ചു.
എന്റെ കൈകളിലേക്ക് എവിടുന്നനെന്നറിയില്ല
ഒരു പറ്റം പാറ്റകള്‍ പറന്നു വന്നു,
ഓരോന്നും തീയെ ഉമ്മ വച്ചു താഴെ പാത്രത്തിലെ
വെള്ളത്തിലേക്ക്‌ വീണു
ചിറകുകകള്‍ കരിഞ്ഹു,കൊഴിഞ്ഹ
ഓരോന്നും ചത്തു  മലച്ചു ........ 
എന്റെ കണ്ണില്‍ നിന്നും   കണ്ണീര്‍
താഴേക്കു പതിച്ചു.....
ഇരുളില്‍  നിന്നും ഒരു രാക്ഷസന്‍  അട്ടഹസ്സിചെന്നെ നോക്കി...
ന്ഹാന്‍  പേടിച്ചു..."അമ്മെ................"
ബോധം വന്നപ്പോള്‍ കണ്ടത്..ഏട്ടന്‍ കരയുന്നതാണ്....
"നിന്നോട് ന്ഹാന്‍ എപ്പൊഴും പറയുന്നതാണ്.....ഇരുട്ടത്ത്‌ കുട്ടിയെ  പേടിപ്പികരുത് എന്ന് "
ഏട്ടനെ മുട്ട് കാലില്‍ നിര്‍ത്തിയിരിക്കയാണ്  അച്ഛന്‍
" അവനു ഇന്ന് ഒന്നും തിന്നാന്‍ കൊടുക്കണ്ട....."
അച്ഛന്‍ കലി തുള്ളുകയായിരുന്നു.......
'"തക്ക സമയത്ത് ആശുപത്രിയില്‍  എത്തിച്ചത് കൊണ്ട് കുട്ടി രക്ഷ പെട്ട്"
"എല്ലാരും  പോയി കിടന്നോരങ്ങിക്കോ ,അവന്‍ അവിടത്തന്നെ നിക്കട്ടെ......"
അച്ഛന്‍ ലൈറ്റ്  കെടുത്തി,ന്ഹങ്ങള്‍ എല്ലാവരും ഉറങ്ങാന്‍ കിടന്നു...
 രാത്രിയില്‍  അപ്പോഴും അമ്മയുടെ കരച്ചില്‍ നിന്നിട്ടില്ല........
"എന്റെ കുട്ടി........"അമ്മ തേങ്ങുകയാണ്......
രാവിലെ ......ഉണര്‍ന്നപ്പോള്‍ വീട്ടില്‍ ആകെ ബഹളം ....
ഏട്ടനെ കാണുന്നില്ല.............ന്ഹാന്‍ ഒന്ന് ന്ഹെട്ടി....
"ന്ഹാന്‍ വെറുതെ ഒരു തമാശ കാനിച്ച്ത്ല്ലേ.........."ഇന്നലെ മുട്ടില്‍ നിന്ന് കൊണ്ടവന്‍
എന്നോട് പറഞ്ഹിരുന്നു......
അമ്മയുടെ  മറവില്‍ നിന്നും ന്ഹാന്‍ അത് കേട്ടിരുന്നു....
"നോക്കിക്കോ  ഇനി എന്നെ കാണില്ല......"അവന്റെ കണ്ണില്‍ എന്നോടുള്ള ദേഷ്യം കാണാമായിരുന്നു.........
ന്ഹാന്‍ മുറ്റത്തെ കിനരിനടുതെക്ക് ഓടിച്ചെന്നു.....അതാ.....കിണറില്‍ ഏട്ടന്‍
കമിഴ്ന്നാണ് കിടക്കുന്നത്........"അമ്മെ........"ന്ഹാന്‍ ആര്‍ത്തു.....
ഇയ്യാം പട്ടയുടെ ചിരകുക്കള്‍ പോലെ അവന്റെ കൈകളും.....കാലുകളും
കിണറിലെ വെള്ളത്തില്‍ തിളങ്ങുന്നുടയിരുന്നു.....

      

Sunday 6 February 2011

TRAINIL MAANA BHANGATHINIRAYAYA........MOLKU

ഒരു നെടു നീളന്‍  വണ്ടി
കരിതുപ്പി
പുകതുപ്പി പായുന്നു .....
ശീല്കാര നാദത്തില്‍
റെയില്‍ പാളങ്ങളില്‍
കരിങ്കല്‍  ചീളുകള്‍ക്കിടയില്‍ ‍ 
എന്റെ മുറിപ്പാടുകളിലവാന്‍
കരി നാഗമായ്
ഇഴയവെ . ....... . 
ചെന്നായയായു   കടിച്ചു കീറവേ
എന്റെ നിലവിളി ആരുകേള്‍ക്കാന്‍ ..
കൈകള്‍ കുടന്ഹു ന്ഹാന്‍ ...
തെറിച്ചതെന്‍ അച്ഛന്റെ
അരിഷ്ടകുപ്പി ......
കരിങ്കല്‍  ചീളുകളില്‍
ഓടുവാനവാതെ.......    
ബോധമറ്റിരുന്നെങ്കില്‍ ........
ഒരു വേള ന്ഹാന്‍ കൊതിച്ചു .......
സാക്ഷര കേരളമേ .......
കരിതുപ്പി...കൂകിവിളിച്ചു നീ
അകന്നില്ലേ........
ഇവിടെ ഈ കേരളത്തില്‍
ഒരു പെണ്ണായി പിറകാതിരുന്നെങ്കില്‍. 
സൌമ്യമാം .........ഒരു ദീപ മണന്ഹു
സാമ്യ മില്ലാതൊരു ലോകത്തിലേക്ക്‌
വേദനകളെല്ലാം മറന്നു നീ പോക
മകളെ........
നിന്റെ കാല്‍കളില്‍ അര്പിക്കട്ടെ
ന്ഹനെന്റെ കണ്ണ് നീര്‍ പൂക്കള്‍     

AALOLAMEN MAANASAM


തീരം തിരയുന്ന  തിരകളില്‍
ആലോല മാടുന്ന വഞ്ചിയില്‍
ആലോല മാടുന്നെന്‍ മാനസം 
ദിക്കറിയാതെ........ നേരറിയാതെ

PRANAYA PANI

പനിയുടെ തീക്ഷനതയില്‍
മയങ്ങികിടന്ന ന്ഹാന്‍ എന്റെ പ്രണയിനിയെ
കാത്തിരുന്നു...........
ഹോമാകുന്ടത്തില്‍ നടുവില്‍ ന്ഹാന്‍ എരിയുകയാണ്
ചൂട് വക വെക്കാതെ അവള്‍്‍ എത്തി.....
എന്നത്തേയും പോലെ എന്നെ ആശ്ലേ ഷിച്ചു

പനിയാല്‍ പൊള്ളുന്ന ആ നെറ്റിയില്‍ ഒരു നനഞ്ഞ ചുംബനം ചേര്‍ത്ത്  വച്ചു  
ഹോമോ കുണ്ടാതിലെ തീയില്‍ ന്ഹങ്ങള്‍ ആലിംഗാനബദ്ധരായി.......
പൊള്ളുന്ന പനിയിലും 
 ഉരുകാതെ  ഉരുകി  അവള്‍ ‍ അടുത്തിരുന്നു
 ഉരുകി ഒളിക്കിന്ന  നെയ്യായു
 
പ്രണയം........
പത്ര മാട്ടുള്ള
 തന്കമായു........എന്റെ ഹൃദയം 
മുഴുവന്‍ പടര്‍ന്നു..

SWAPNA RAAVU

എന്റെ  ഒരു സ്വപ്നരാവ്‌....
ആറ്റികുറുക്കിയ ഒരു നീലരാവ്‌...
മഴയൊഴിഞ്ഞു മരം പെയ്യുന്ന രാത്രിയില്‍, കരിനീല വാനില്‍
നിന്നെ പോലെ ജ്വലിയ്ക്കുന്ന നിലാവുണ്ടായിരുന്നു..
കാലങ്ങളായി കാത്തിരുന്ന നിമിഷങ്ങള്‍...
ആദ്യചുംബനത്തിന്റെ ആകസ്മികതയില്‍, ഇളനീരിന്റെ ഗന്ധം പരന്നോഴുകുന്നതും
ചുണ്ടുകള്‍ മണിച്ചിത്രതാഴായി ബന്ധിക്കപ്പെടുന്നതും
വിരലുകള്‍ ഒരു തംബുരുവിലെന്ന പോലെ ഉടലില്‍ സംഗീതമായോഴുകുന്നതും
ഒരു പുലര്‍കാല സ്വപ്നത്തില്‍ ഞാനുമറിഞ്ഞു..
സ്നേഹഭാവങ്ങള്‍ അതിന്റെ മൂര്‍ധന്യത്തിലായിരുന്നു..
പ്രണയം മതിയാകാതെ..,പിന്നേയും കൊക്കുരുമ്മി.. ചിറകിട്ടടിച്ച്‌....
ജലം വാര്‍ന്ന മത്സ്യം പോലെ പിടഞ്ഞ്.....
ഒരു രാവ്‌ മുഴുവന്‍ നിറഞ്ഞാടിയിട്ടും,നിന്‍ നെഞ്ചിലെ ചൂട് മുഴുവനായ്
എന്നിലെയ്ക്കാവാഹിച്ചിട്ടും,മതിയാകാതെ..... ..നാം വിടപറയുന്നു...
വീണ്ടും ഒരു വരവിനായി...
കാറും കോളും ഇടിയും മിന്നലും
നിറയുന്ന ഒരു രാത്രിയ്ക്കായി...

PREMAM

പ്രണയ ആര്‍ദ്രമാം നിമിഷങ്ങളില്‍ 
പ്രണയ ഗീതികള്‍  പാടാം
പ്രണയമഴയായ് പെയ്തിറങ്ങാം പ്രിയമുള്ളതെല്ലാം കൈമാറാം.

AMMA NILAAVU

‍ഈ നീലരാവില്‍ എവിടെനിന്നോ ഒഴുകി വരുന്ന താരാട്ട്
നീലാവിന്‍ നനവോട് കൂടിയ താരാട്ട് ,മന്ഹിന്റെ തണുപ്പില്‍ നിന്റെ സ്നേഹം
എന്നെ വീണ്ടും കൊതിപ്പിക്കുന്നു
ഇത്തിരി നേരം ഒന്ന്  മയങ്ങാന്‍
കാണാകയങ്ങളില്‍ പോയ്‌ മറന്ഹനിന്‍
സ്നേഹതലോടല്‍ ഓര്‍ത്തു.......... മയങ്ങാന്‍
സത്യമായും എനിയ്ക്കൊരു പൂച്ചക്കുട്ടിയാകാന്‍ തോന്നുന്നു...
നിലാവിന്റെ കൈകള്‍ ഭൂമിയെ താലോലിയ്ക്കുന്നത് പോലെ,നിന്റെ  ആ നേര്‍ത്ത തലോടലിന്റെ സുഖത്തില്‍ പതുങ്ങി, കുറുങ്ങി, മൃദുലമായ  ശരീരത്തിന്റെ ഊഷ്മളതയിലെയ്ക്ക് ചേര്‍ന്ന് കിടക്കുന്ന ഒരു വെറും കുന്ഹായു ....
ആ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നും പാറിവരുന്ന താരാട്ടിന്റെ ഈണം ഞാനിതാ ഇപ്പോഴും ശ്രവിയ്ക്കുന്നു....
ആ ഈണത്തില്‍, നഷ്ടമായ ഒരു കുട്ടിക്കാലത്തിന്റെ ഓര്‍മയില്‍ ഹൃദയം നനയുകയാണ്‌....
കാരണം, അമ്മിന്ഹ പാല്‍  നുനന്ഹു കൊതി തീര്‍ത്ത ഒരു കുട്ടിക്കാലമായിരുന്നില്ല എന്റേത്.. അതായിരിയ്ക്കാം ആ താരാട്ട് എന്നില്‍ ഒരു നനവായി  പടരുന്നത്‌