Sunday 13 February 2011

RAATHRI MAZHA

അകലെ നനുത്ത മഴയുടെ വരവോതി കൊണ്ട് ഒരു കാറ്റ് എന്നെ വന് തലോടി .
നല്ല സുഖമില്ലാത്തത്‌ കൊണ്ടാവാം വല്ലാതെ കുളിര് തോന്നി.കാലില്‍ സൂചി കുത്തുന്ന പോലത്തെ വേദന. ..........ഇടയ്ക്കു വീശിയ മിന്നലില്‍ മുന്നില്‍ നില്‍ക്കുന്ന പൂമാരത്തെ പകലെന്ന പോലെ കാണിച്ചു.....
അതില്‍ ഒരു കാക്ക കൂടുണ്ടയിരുന്നല്ലോ......നല്ല മഴ പെയ്തു തുടങ്ങി....കാക്ക കുന്ഹുങ്ങള്‍.....ഇന്നലെയും കണ്ടതാണ് ........അതിനകതുണ്ട്.....
         എത്ര നേര മായി കരണ്ട് പോയിട്ട്.....അകത്തിരിക്കാന്‍ പറ്റുന്നില്ല....ആസ്തമ.....ഈ അടുത്ത കാലത്തായി കുറച്ചധികമാന്.....ജോലി സ്ഥലത്തെ........പൊടി പടലങ്ങള്‍ നിറഞ്ഹ സാഹചര്യം.....അസുഖം വല്ലാതെ അധികരിക്കുന്നു........
        പാണ്ടോകെ എന്ത് പേടി
ആയിരുന്നു രാത്രി ഒറ്റയ്കിരിക്കാന്‍......ഫെരോകെ പുഴയിലെകാണ്....ലിസ്സ ........തന്റെ കാമുകനെ കൊണ്ട് പോയത്....  അത് പോലെ എന്നെ എന്നാണ് മരണം പുല്കുക.........പെട്ടന്ന് വരുമോ..
"മോനെ"..........അമ്മയന്നു
"കാപി കുടിച്ചോ ചൂടാരണ്ട " പരീക്ഷ ആയാല്‍ അമ്മ ഇങ്ങിനെയ
വലിവിന്റെ അസുഖമൊന്നും പ്രശ്നമല്ല .........
നാളത്തെ പരീക്ഷ ഇത്തിരി കട്ടിയ..... പാസായാല്‍ മതിയായിരുന്നു
"മോനെ ".........അമ്മ വീണ്ടും വിളി തുടങ്ങി.
കണ്ണുകള്‍ തുറന്ന ന്ഹാന്‍ കണ്ടത്........മഴയത് കിടക്കുന്ന  എന്നെ അയല്‍വാസി ആയ ഏട്ടന്‍ പോകിയെടുക്കുന്നതാണ്.
"കാറിന്റെ വെളിച്ചത്തില്‍ പെട്ടന്നാണ് ന്ഹാന്‍ കണ്ടത്........
ആരോ വേസ്റ്റ് കൊണ്ട് ഇട്ടതായിരിക്കും എന്ന് ന്ഹാന്‍ ആദ്യം കരുതി....ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഒരാള്.....കാറിനടിയിപെടാന്ഹത്  ഭാഗ്യം....അങ്ങിനെ ആയിരുന്നെങ്കില്‍ എന്റെ ഗതി എന്താവുമായിരുന്നു........."
"ഇന്നലെ നല്ല പനി ഉണ്ടായിരുന്നു.........ഇടക്കെപ്പോഴോ.കരണ്ട് പോയപ്പോള്‍ ന്ഹാന്‍ ഒന്ന് മയങ്ങി പോയി"...ഭാര്യാണ്‌.........ന്നാലും ഈ മഴയത്ത്‌.........എന്റീശ്വരാ....അവള്‍ നനഞ്ഹു കുതിര്‍ന്ന എന്റെ തല തുടച്ചു കൊണ്ട് പിറ് പിറുത്തു..............
അമ്മ എപ്പൊഴും ഇങ്ങിനെയ...എന്റെ തല മുടിക്കിടയിലൂടെ വിരലുകള്‍ ഓടിച്ചു ഓരോ കഥകള്‍ പ്രന്ഹു തരും......ഇന്ന്പ്പോ....ഇരയിമ്മന്‍ തമ്പിയുടെ താരാട്ട്...
"ഓമന തിങ്കള്‍ കിടാവോ.....
നല്ല കൊമാല താമര പൂവോ.............."
ഉറക്കം വീണ്ടും എന്നെ തലോടി........ 

No comments:

Post a Comment