Sunday 6 February 2011

TRAINIL MAANA BHANGATHINIRAYAYA........MOLKU

ഒരു നെടു നീളന്‍  വണ്ടി
കരിതുപ്പി
പുകതുപ്പി പായുന്നു .....
ശീല്കാര നാദത്തില്‍
റെയില്‍ പാളങ്ങളില്‍
കരിങ്കല്‍  ചീളുകള്‍ക്കിടയില്‍ ‍ 
എന്റെ മുറിപ്പാടുകളിലവാന്‍
കരി നാഗമായ്
ഇഴയവെ . ....... . 
ചെന്നായയായു   കടിച്ചു കീറവേ
എന്റെ നിലവിളി ആരുകേള്‍ക്കാന്‍ ..
കൈകള്‍ കുടന്ഹു ന്ഹാന്‍ ...
തെറിച്ചതെന്‍ അച്ഛന്റെ
അരിഷ്ടകുപ്പി ......
കരിങ്കല്‍  ചീളുകളില്‍
ഓടുവാനവാതെ.......    
ബോധമറ്റിരുന്നെങ്കില്‍ ........
ഒരു വേള ന്ഹാന്‍ കൊതിച്ചു .......
സാക്ഷര കേരളമേ .......
കരിതുപ്പി...കൂകിവിളിച്ചു നീ
അകന്നില്ലേ........
ഇവിടെ ഈ കേരളത്തില്‍
ഒരു പെണ്ണായി പിറകാതിരുന്നെങ്കില്‍. 
സൌമ്യമാം .........ഒരു ദീപ മണന്ഹു
സാമ്യ മില്ലാതൊരു ലോകത്തിലേക്ക്‌
വേദനകളെല്ലാം മറന്നു നീ പോക
മകളെ........
നിന്റെ കാല്‍കളില്‍ അര്പിക്കട്ടെ
ന്ഹനെന്റെ കണ്ണ് നീര്‍ പൂക്കള്‍     

No comments:

Post a Comment