Sunday 6 February 2011

പുഴ കടന്ന്‌ മരങ്ങളുടെയിടയിലെയ്ക്ക്..
നീ എത്തുന്നതും കാത്ത്‌...
അങ്ങകലെ തെളിയുന്ന പുകമഞ്ഞിലൂടെ നീയൊരു നിഴലായി, നിജമായ് എന്‍ മുന്നില്‍ നിറയുന്നതും കാത്ത്‌...
തപിയ്ക്കുന്ന, വിറയുന്ന നിന്നുള്ളത്തെ എന്റെ നെഞ്ചോടു ചേര്‍ക്കാന്‍..
ഈ ഇരുള്‍ വനത്തില്‍ ഒരു വിരഹഗാനമായ് ഞാന്‍ ചിറകടിച്ചലയുന്നുണ്ട്...
തിരകളെ തൊട്ടെടുത്ത കരുണാര്ദ്രമായ നിന്‍ വിരലുകള്‍ എന്നെ തലോടുന്ന നിമിഷം,ഈ ഇരുള്‍ക്കാട്ടില്‍ , പച്ചിലചാര്‍ത്തില്‍
വെളിച്ചത്തിന്റെ പ്രളയമായിരിയ്ക്കും...
അപ്പോള്‍ നമ്മില്‍ തളിരിടുന്ന
ഈ കിനാകള്‍ക്ക് നമുക്കൊന്നിച്ച്‌ വിരുന്നൂട്ടാം

No comments:

Post a Comment