Saturday 19 February 2011

ATOM

ഈ തവണ കിട്ടാന്‍ സാധ്യത ഇല്ല .........
വെറുതെ  യുനിയന്‍ പ്രവര്‍ത്തനവുമായി നടന്നു ........
ഏതായാലും ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാം കരുതി അവന്‍ യാത്ര പുറപ്പെട്ടു...........
ഇന്റര്‍വ്യൂ കൊല്ലത്ത്‌ വച്ചായത് കൊണ്ട് സ്റ്റേഷനില്‍ ന്ഹാന്‍ നേരത്തെ എത്തി.....
സ്റ്റേഷനില്‍ നിന്ന് തന്നെ കുളിയും മറ്റും കഴിന്ഹാല്‍ റൂമിന്റെ കാശു ലാഭികാം .........
ഇനി നേരെ.....ചിന്ന കടയിലേക്ക് പോവണം
 അവിടെ വച്ചാവാം പ്രാതല്‍ .......
ഏതോ ഒന്ന് രണ്ടു ട്രെയിനുകള്‍  വന്നിട്ടുണ്ട്  അതാണ്‌ ഇത്ര തിരക്ക്.......
തിരക്കിനിടയില്‍ കൂടെ ന്ഹാന്‍ അവളെ കണ്ടു.......വിനീത
അവളും എം എസ്‌സി കഴിന്ഹതാനല്ലോ.....
കാലിക്കറ്റ്‌ യൂനിവേര്സിട്യില്‍ ആയിരുന്നു അവള്‍ ........
"വിനീത "  .........ന്ഹാന്‍ വിളിച്ചത് കേട്ട് അവള്‍ തിരിഞ്ഹു നോക്കി.........
"നിനക്കും ഉണ്ടല്ലേ ഇന്റര്‍വ്യൂ "...........
.ന്ഹാന്‍ ഏട്ടന്‍ വരുന്നത് നോക്കുകയാ........അടുത്ത ട്രെയിനില്‍ വരാം എന്ന് പറഞ്ഹതാണ്......."അകെ വെപ്പ്രാള  പെട്ടാണ് അവള്‍ നടക്കുന്നത്......അല്ല ഓടുന്നത്......
അവളുടെ വാക്കുകള്‍ കേട്ട്.........എന്തോ പറയാന്‍ മുതിര്‍ന്ന എന്നെ ഒരു താടിയുള്ള ഏട്ടന്‍ കൈയില്‍ പിടിച്ചു വലിച്ചു......
"ആകാശിന്റെ ജ്യേഷ്ടനാണ്........" ന്ഹാന്‍ അആധ്യമായി കാണുകയാണ് "അവനു ഒരബദ്ധം പറ്റി........അയാള്‍ കണ്ണ് തുടച്ചു കൊണ്ടു പറഞ്ഹു.......... അവന്‍ പോയി........മരിച്ചു പോയി......."
ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ ന്ഹെഞ്ചിലെക്കയാള്‍   ചാന്ഹു........
എന്റെ മനസ്സും ഒന്ന് പിടന്ഹു........
അപ്പോഴും അവള്‍ പ്ലാറ്റ് ഫോര്മിലൂടെ ഓടി ഓരോ കമ്പാര്‍ട്ട്മെന്റിലും   
നോക്കുകയാണ്.......... ആകാശേട്ടനെ കാണുന്നില്ലല്ലോ....  
ന്ഹാന്‍ അയ്യാളെ  മാറ്റി........ അവളുടെ അടുത്തേക്ക്  ചെന്ന്.........
"നമുക്ക് ലേറ്റ് ആവണ്ട........ഇന്റര്‍വ്യൂ സ്ഥലത്തേക്ക് പോവാം "..........
മനസ്സിലാ മനസ്സോടെ എന്നെ അവള്‍ പിന്തുടര്‍ന്നു.........
                   വളരെ സന്തോഷത്തോടു കൂടിയായിരുന്നു ന്ഹങ്ങള്‍ കൂടുകാരെല്ലാവരും അവളുടെ വിവാഹത്തിന് പോയത്......പ്രേമവിവാഹമായിരുന്നു......
ഇടക്കുള്ള തോടിലൂടെ തോണിയിലായിരുന്നു ന്ഹങ്ങള്‍ എല്ലാവരും യാത്ര ചെയ്തത്........രാമുട്ടി മാഷും കൂടെ ഉണ്ട്..........മാഷില്ലാതെ നഹങ്ങല്ക് ഒരു രസവും ഇല്ല ............ 
മാഷ്‌ ഒരു ഹീറോയെ പോലെ തോണിയില്‍ നിന്നാണ് യാത്ര ചെയ്യുന്നത്..........
തോടായത് കൊണ്ടു ഇരു വശവും ഉള്ള തെങ്ങുകള്‍ ചാന്ഹു തോട്ടിലേക്ക് വളര്‍ന്നു നില്പുണ്ട്.......
"അയ്യോ മാഷതല........... "
പെണ്‍കുട്ടികളില്‍ ആരോ പറഞ്ഹതും സാറ് തല കുനിച്ചു .......
"കണ്ടോ ഇങ്ങിനെയാ.......മാഷതല........."
എല്ലാവരും ആര്‍ത്തു ചിരിച്ചു....
തലേ ദിവസം ആയതു കൊണ്ടു.....ന്ഹണ്ട് കറിയും കല്ലിന്മേല്‍ കായയും ഒക്കെ ഉണ്ട്..........
"കള്ള് കൂടെ ഉണ്ടായിരുന്നെങ്കില്‍........... "
വീണ്ടും ചിരി
ചിരിക്കാന്‍  എന്തെങ്കിലും ഒന്ന് മതി...........അവന്‍ ദേഷ്യപെട്ടു
"വല്യച്ഛന്റെ ഓരോ കാര്യം..........."അടി തുടരെ തുടരെ അവന്റെ നേര്‍ക്കായിരുന്നു.
"ഇനി അവന്‍ മിണ്ടില്ല............"  മാഷാണ്
            ഡിഗ്രി കഴിന്ഹു.......എം എസ്‌ സി ......പോവണം എന്ന് വാശി ആയിരുന്നു......വീട്ടില്‍ എല്ലാവരും കൈമലര്‍ത്തി.....ചെറിയേട്ടന്‍ മാത്രം   കൂടെ നിന്നു..........
ഓരോന്നാലോചിച്ച്......മയങ്ങി പോയി.....
വിളികേട്ടാണ് ഉണര്‍ന്നത്......ആകാശാണ്   ......
"വിനീത ഇനി പഠികണ്ട എന്നാണ് പറയുന്നത്........ന്ഹാന്‍ ആണെങ്കില്‍ ഒരു മത്സ്യ തൊഴിലാളി ......അവള്‍ പഠിക്കണം.......ഫോം ന്ഹാന്‍ വാങ്ങിച്ചിട്ടുണ്ട്...........എല്ലാ സ്ഥലത്തും കൊടുക്കണം.........ഹോസ്റ്റലില്‍ നിര്‍ത്തി ആയാലും ന്ഹാന്‍ പഠിപ്പിക്കും.........എന്നെ കെട്ടിയത് കൊണ്ട്  അവള്‍ മോശമാവരുത്......."എന്റെ മനസ്സില്‍ ആകാശിനോടുള്ള ആദരവ് വര്‍ദ്ധിക്കയായിരുന്നു.
ഇവിടെ ന്ഹാന്‍ പോരാടുകയാണ്.............
സ്റ്റേണ് പുറത്തു വന്ന നഹങ്ങള്‍ ഒരു ഓടോ വില്‍   കയറി....
യാത്ര പുറപെട്ടു..........
എന്താണ് പറയുക...........ആകാശിന് എന്ത്പറ്റി.....ആത്മഹത്യ.....ആയിരിക്കും..പഠിപ്പുള്ള കുട്ടിയെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിക്കാനില്ല........എന്റെ മനസ്സില്‍ ഓരോ സംശയങ്ങള്‍ കുമിന്ഹുകൂടി..........
ചിന്നകടയില്‍ ഓടോ ഇറങ്ങി ആദ്യം ഒരു ചായ കുടിക്കാന്‍ തീരുമാനിച്ചു.....
ഇടയ്ക്കു കിട്ടിയ അഞ്ചു മിനുട്ടില്‍ ഏട്ടന്‍ എന്നോട് കാര്യങ്ങള്‍  പറഞഹു തുടങ്ങി .......

  "ഒരു പനി വന്നതാണ്‌.........മെഡിക്കല്‍  കോളേജില്‍ കാണിച്ചു....അതാണ്‌ ഇതിനെല്ലാം കാരണം..........അയാള്‍ വീണ്ടും വിതുംബുകയാണ്‌.......  "ന്ഹങ്ങളുടെ സംസാരം നിര്‍ത്തേണ്ടി വന്നു......
ഇഡ്ഡലിയില്‍   ചായ ഒഴിക്കുന്ന വിനീതയെ കണ്ടപ്പോള്‍.....ന്ഹാനും വിതുമ്പി പോയി.....ഏട്ടന്‍ ചായ കുടി നിര്‍ത്തി എണീറ്റ്.......
"എടൊ പണ്ട് നീ എന്നെ "ആറ്റം" എന്ന് വിളിച്ചു കളിയാക്കാരില്ലേ......അതുപോലെ ആകാശേട്ടനും.........ആറ്റംആയി  .....
ഒരു വല്ലാത്ത ചിരി ചിരിച്ചുകൊണ്ട്........നിനക്കൊന്നും കാണാന്‍ പറ്റില്ല........പ്ലേറ്റില്‍ കൈ കൊണ്ട് ഒരു അടി അടിച്ചു ..........ഇഡ്ഡലി
പ്ലേറ്റില്‍ നിന്നും തെറിച്ചു പോയി............തല്‍കാലം ചായകുടി നിര്‍ത്തി ന്ഹങ്ങള്‍ ഇറങ്ങി........
അസിസ്റ്റന്റ്‌ ദിരെക്ടരുടെ ഓഫീസില്‍ എത്തിയപ്പോള്‍ വേറെയും സുഹൃത്തുക്കളെ അവള്‍ക്കു കിട്ടി........വ്യക്തമല്ലാത്ത  രീതിയില്‍ അവള്‍ സംസാരിച്ചു തുടങ്ങി.......
"പനി ആണെന്നറിയാതെ അവര്‍....മാനസികരോഗത്തിന് ചികിത്സിച്ചു........കരണ്ട് അടിപ്പിച്ചു..........രണ്ടു മൂന്ന് പ്രാവശ്യം.............മൂന്നാമ്മത്തെ തവണ പോവുമ്പോള്‍ എന്നോട് പറഞഹു..........."വിനീതയെ നോക്കണം" എന്ന്...........ഇത്ര പെട്ടന്ന് പോവും എന്ന് കരുതിയില്ല......."

'എടോ ഈയ്യി ഇങ്ങോട്ടൊന്നു വാ........"എന്നെയാണ്

'ഈ ഫോര്മില്‍ ഇവര്‍ എന്തെകെയോ ചോദിക്കുന്നു...........എന്റെ ജന്മദിനം എന്നാണ്.........എനിക്ക് മനസ്സിലാവുന്നില്ല...........നീ ഇതൊന്നു പൂരിപ്പിച്ചാ  ......"
എല്ലാം എന്നെ ഏല്പിച്ചു അവള്‍ കൂടുകാരികളുടെ നേര്‍ക് തിരിന്ഹു .....
ഫോം പിടിച്ചു ന്ഹാന്‍ ആകെ ആശയകുഴപതിലായി ........
ഇനിയും ന്ഹാന്‍ അവിടെ നിന്നാല്‍ കരന്ഹുപോവും എന്നെനിക്കു മനസ്സിലായി.......അവളുടെ എസ് എസ് എല്‍ സി  പുസ്തകവുമായി ന്ഹാന്‍ വരാന്തയിലേക്ക്‌ പോയി....വിറയ്ക്കുന്ന കൈകളാല്‍ അത് പൂരിപ്പിച്ചു ന്ഹാന്‍ അതവള്‍ക്  കൊടുത്തു.........
അപ്പോഴും എന്റെ തലചോരിനകത്തു   ഒരു ആറ്റം ........അതിന്റെ ചുറ്റും കുറെ അധികം  ഇലക്ട്രോണുകള്‍ ..........നിശ്ചിത പാതയിലല്ലാതെ.കറങ്ങികൊണ്ടിരുന്നു............   
 

   

No comments:

Post a Comment