Saturday 12 February 2011

EEYAAM PAATTAKAL

"എടാ ആ  ലൈറ്റ്  ഒഫ്ഫക്കിക്കള്".........അമ്മയാണ്
"പാറ്റ  പോടിന്ഹിട്ടുണ്ട്.....ആ വെളക്കൊന്നു കതിച്ചേ "
കേള്കേണ്ട താമസം വിളക്കിനായി ന്ഹാന്‍ അടുക്കളയിലേക്കോടി
അപ്പോഴേക്കും ഏട്ടന്‍ വിളക്കു കൈവശപെടുത്തിയിരുന്നു........
എനിക്കാകെ സങ്കടമായി....
"അമ്മെ" ന്ഹാന്‍ കള്ളകരച്ചില്‍ ഇറക്കി.....
ഇരുളായത് കൊണ്ട് അമ്മ ഒന്ന് കാണുന്നില്ല
അപ്പോഴേക്കും പിന്ഹാനവും തീപെട്ടിയും ന്ഹാന്‍  കൈക്കലാക്കി
നടുമുറ്റതായി ന്ഹാന്‍  പാത്രം വച്ചു ,അതില്‍  വിളക്കു കത്തിച്ചു വച്ചു.
എന്റെ കൈകളിലേക്ക് എവിടുന്നനെന്നറിയില്ല
ഒരു പറ്റം പാറ്റകള്‍ പറന്നു വന്നു,
ഓരോന്നും തീയെ ഉമ്മ വച്ചു താഴെ പാത്രത്തിലെ
വെള്ളത്തിലേക്ക്‌ വീണു
ചിറകുകകള്‍ കരിഞ്ഹു,കൊഴിഞ്ഹ
ഓരോന്നും ചത്തു  മലച്ചു ........ 
എന്റെ കണ്ണില്‍ നിന്നും   കണ്ണീര്‍
താഴേക്കു പതിച്ചു.....
ഇരുളില്‍  നിന്നും ഒരു രാക്ഷസന്‍  അട്ടഹസ്സിചെന്നെ നോക്കി...
ന്ഹാന്‍  പേടിച്ചു..."അമ്മെ................"
ബോധം വന്നപ്പോള്‍ കണ്ടത്..ഏട്ടന്‍ കരയുന്നതാണ്....
"നിന്നോട് ന്ഹാന്‍ എപ്പൊഴും പറയുന്നതാണ്.....ഇരുട്ടത്ത്‌ കുട്ടിയെ  പേടിപ്പികരുത് എന്ന് "
ഏട്ടനെ മുട്ട് കാലില്‍ നിര്‍ത്തിയിരിക്കയാണ്  അച്ഛന്‍
" അവനു ഇന്ന് ഒന്നും തിന്നാന്‍ കൊടുക്കണ്ട....."
അച്ഛന്‍ കലി തുള്ളുകയായിരുന്നു.......
'"തക്ക സമയത്ത് ആശുപത്രിയില്‍  എത്തിച്ചത് കൊണ്ട് കുട്ടി രക്ഷ പെട്ട്"
"എല്ലാരും  പോയി കിടന്നോരങ്ങിക്കോ ,അവന്‍ അവിടത്തന്നെ നിക്കട്ടെ......"
അച്ഛന്‍ ലൈറ്റ്  കെടുത്തി,ന്ഹങ്ങള്‍ എല്ലാവരും ഉറങ്ങാന്‍ കിടന്നു...
 രാത്രിയില്‍  അപ്പോഴും അമ്മയുടെ കരച്ചില്‍ നിന്നിട്ടില്ല........
"എന്റെ കുട്ടി........"അമ്മ തേങ്ങുകയാണ്......
രാവിലെ ......ഉണര്‍ന്നപ്പോള്‍ വീട്ടില്‍ ആകെ ബഹളം ....
ഏട്ടനെ കാണുന്നില്ല.............ന്ഹാന്‍ ഒന്ന് ന്ഹെട്ടി....
"ന്ഹാന്‍ വെറുതെ ഒരു തമാശ കാനിച്ച്ത്ല്ലേ.........."ഇന്നലെ മുട്ടില്‍ നിന്ന് കൊണ്ടവന്‍
എന്നോട് പറഞ്ഹിരുന്നു......
അമ്മയുടെ  മറവില്‍ നിന്നും ന്ഹാന്‍ അത് കേട്ടിരുന്നു....
"നോക്കിക്കോ  ഇനി എന്നെ കാണില്ല......"അവന്റെ കണ്ണില്‍ എന്നോടുള്ള ദേഷ്യം കാണാമായിരുന്നു.........
ന്ഹാന്‍ മുറ്റത്തെ കിനരിനടുതെക്ക് ഓടിച്ചെന്നു.....അതാ.....കിണറില്‍ ഏട്ടന്‍
കമിഴ്ന്നാണ് കിടക്കുന്നത്........"അമ്മെ........"ന്ഹാന്‍ ആര്‍ത്തു.....
ഇയ്യാം പട്ടയുടെ ചിരകുക്കള്‍ പോലെ അവന്റെ കൈകളും.....കാലുകളും
കിണറിലെ വെള്ളത്തില്‍ തിളങ്ങുന്നുടയിരുന്നു.....

      

No comments:

Post a Comment